LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O M C VARGHESE MAROKKEY HOUSE NHAMANGAD PO VYALATHUR THRISSUR679563
Brief Description on Grievance:
RENEWAL OF LICENSE (DOCUMENT TO BE ATTACHED)
Receipt Number Received from Local Body:
Interim Advice made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 3
Updated on 2023-06-19 12:02:20
വടക്കേക്കാട്ഗ്രാമപ്പഞ്ചായത്തിലെAp ലില്ലി എന്നവരുടെ സ്ഥാപനവും സ്ഥല വും നേരിട്ട് പരിശോദിച്ചു . ടിയാൾ വളരെ വർഷങ്ങളായി ഏഷ്യൻ മൗണ്ട് എഡിബിൾ ഓയിൽ എന്ന ഓയിലുകൾ നിർമ്മാണം, സംഭരണം, പാക്കിംഗ്, വിൽപന എന്നിവക്ക് ലൈസൻസ് എടുത്ത് സ്ഥാപനം നടത്തി കൊണ്ടു വരികയാണ്. 9/134 Bഎന്ന നമ്പറിട്ട ഷാന്റി മറോക്കി എന്നിവരുടെ കെട്ടിടം വാടകക്കെടുത്താണ് നടത്തുന്നത്.. ടി കെട്ടിടത്തോട് ചേർന്ന് ചില അനധികൃത നിർമ്മാണം നടത്തിയിരിക്കുന്നത് കൊണ്ടാണ് ലൈസൻസ് അനുവദിക്കാത്തതെന്ന് സെക്രട്ടറി പറഞ്ഞു. എന്നാൽ ടി കെട്ടിടം 2023_2024 വരെ കെട്ടിടനികുതി അടവാക്കിയിട്ടുള്ളതും ഇത് അനധികൃതമാക്കുന്നതിനെതിരെ പഞ്ചായത്തും കെട്ടിട ഉടമസ്ഥനും തമ്മിൽ ഒരു കോടതി കേസും നിലവിലുണ്ട്. വർഷങ്ങൾ പഴക്കമുള്ള ലൈസൻസ് 31/3/ 23 വരെ കൃത്യമായി ലൈസൻസ് എടുത്തിട്ടുള്ളതും 2023 - 2024 കാലത്തെ തുക പഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് 31/3/23 ന് മുൻകൂർ അടവാക്കിയിട്ടുള്ളതുമാണ്. 2023_2024 വർഷത്തെ ലൈസൻസ് പഞ്ചായത്ത് അനുവദിച്ചിട്ടില്ല എന്നതാണ് പരാതി. തുക അടച്ചിട്ടും വർഷങ്ങളായി ലൈസൻസ് എടുത്തു വരുന്ന ഒരു സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കാത്തത്. ലൈസൻസ്ചട്ടം 10ന് വിരുദ്ധമാണ് എന്ന് പറയാം. ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പ എടുത്ത് സ്ഥാപിച്ച് നടത്തിവരുന്ന വർഷങ്ങൾ പഴക്കമുള്ളതും കൃത്യമായി ലൈസൻസ് എടുത്തു വരുന്നതുമായ പ്രാദേശികമായി തൊഴിലും വരുമാനവും ലഭ്യമാക്കുന്ന ഒരു സ്ഥാപനം കെട്ടിട ഉടമസ്ഥൻ അനധികൃത നിർമ്മാണം നടത്തി ഷീറ്റിട്ടു എന്ന കാരണത്താൽ ലൈസൻസ് നിഷേധിക്കുന്നത് ശരിയല്ല. സംരംഭകത്വ പ്രോതസാഹനവും ഈസ് ഓഫ് ഡൂയിംഗ് ബിസിനസും ഒരു സർക്കാർ നയമായി സ്വീകരിച്ച ഇക്കാലത്ത്ഇത്തരം നടപടി ഉചിതമല്ല. ഇക്കാര്യം ഉപജില്ലാ സമിതി ഐക്യകണ്ഠേന അഭിപ്രായപ്പെടുന്നു. എന്നാൽ ഈ വിഷയം ബഹുമാനപ്പെട്ട മന്ത്രിമാർ പങ്കെടുത്ത താലൂക്ക് അദാലത്തിൽ പരിഗണിച്ചതായതു കൊണ്ട് ഒരു അവസാന തീരുമാനം എടുക്കാതെ ജില്ലാസമിതിക്ക്ശുപാർശ ചെയ്തു തീരുമാനിച്ചു
Escalated made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 4
Updated on 2023-06-24 10:33:46
Recommended to District Committee
Interim Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 3
Updated on 2023-06-30 21:40:14
പരാതിക്കാരിയുടെ മൊഴി ശേഖരിക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് വാങ്ങിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 4
Updated on 2023-11-24 13:37:43
വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാരിയായ ശ്രീമതി. ലില്ലി എ. പി, മാറോക്കി വീട് എന്നവര്‍ നടത്തിവരുന്ന ഏഷ്യന്‍ മൗണ്ട്സ് എഡിബിള്‍ ഓയില്‍ എന്ന സ്ഥാപനത്തിന് ലൈസന്‍സ് ലഭിക്കാത്തത് സംബന്ധിച്ച നല്കിയ പരാതിയില്‍ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം ചാവക്കാട് കോടതിയില്‍ ഈ വിഷയം സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നതായി കമ്മിറ്റിക്ക് ബോധ്യപ്പെടുകയുണ്ടായി. ആയത് തീര്‍പ്പാക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതായി കമ്മിറ്റിയുടെ പരിശോധനയില്‍ കണ്ടെത്തി. ബഹു. കോടതിയുടെ തീര്പ്പനുസരിച്ചുള്ള നടപടികളെ കൈകൊള്ളുവാന്‍ സാധിക്കുകയുള്ളൂ. കൂടാതെ പഞ്ചായത്തിന്റെ അനുമതി കൂടാതെ നടത്തിയ അനധികൃത നിര്‍മ്മാണം ക്രമവല്ക്കരിക്കാത്തിടത്തോളം ഈ പരാതിയില്‍ മറ്റു നടപടികള്‍ കൈകൊള്ളുവാന്‍ കഴിയില്ലെന്ന വിവരവും പരാതിക്കാരിക്ക് വേണ്ടി അടുത്ത ദിവസം ഹാജരായിരുന്ന ശ്രീമതി. ലില്ലിയുടെ സഹോദരിയെ അറിയിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 5
Updated on 2023-11-24 13:41:15
15.07.2023 ലെ മിനിറ്റ്സ് പ്രകാരം നടപടികള്‍ അവസാനിപ്പിച്ചിട്ടുള്ളതാണ്.