LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHERUVATTAM HOUSE
Brief Description on Grievance:
BUILDING NUMBER REG
Receipt Number Received from Local Body:
Escalated made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 19
Updated on 2024-01-22 11:46:01
പഴയ NH 66 ൽ നിർമിച്ച കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനു അക്സസ്സ് പെർമിറ്റ് വേണമെന്ന് പഞ്ചായത്തിൽ നിന്നും അപേക്ഷകന് നിർദേശം നൽകിയതായി കാണുന്നു അക്സസ്സ് പെർമിറ്റ് സംബന്ധിച്ച് സ്പെഷ്ടീകരണം അവശ്യമാണ് ആയതിനാൽ സ്പെഷ്ടീകരണത്തിനായി ജില്ലാ സമതിയിലേക്ക് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-30 13:26:04
മേല്‍ പരാതി കയ്പമംഗലം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 5 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നാലുവരി പാതയ്ക്ക് മാത്രമാണ് ആക്സസ് പെര്‍മിറ്റിനും, എന്‍.ഒ.സി.യ്ക്കും അപേക്ഷ നല്‍കുന്നതിന് അവസരം ഉള്ളതെന്നും, പരാതിക്കാരന്റെ കെട്ടിടങ്ങള്‍ പഴയ രണ്ട് വരി പാതയിലാണെന്നുമാണ് പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കൂടാതെ പരാതിക്കാരന്റെ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലവും ടി ഹൈവേയും പുതിയ ദേശീയ പാതയുടെ അക്വിസിഷന്‍ സര്‍വ്വേയില്‍ പോലും ഉള്‍പ്പെടുന്നില്ല എന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ രണ്ട് വരി പാതയില്‍ നിന്നും ആക്സസ് പെര്‍മിറ്റ് ആവശ്യമാണോ, പരാതിക്കാരന്റെ കെട്ടിടം പ്രസ്തുത രണ്ട് വരി പാതയിലാണോ, പുതിയ ദേശീയ പാതയിലേക്ക് പരാതിക്കാരന്റെ കെട്ടിടത്തില്‍ നിന്നും ആക്സസ് ആവശ്യമാണോ എന്നീ കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ നാഷണല്‍ ഹൈവേയിലേക്ക് ആക്സസ് പെര്‍മിറ്റ് ആവശ്യമാണെന്ന് കെട്ടിടനിര്‍മ്മാണ ചട്ടം/സര്‍ക്കാര്‍ ഉത്തരവ് എന്നിവ പ്രകാരം നിര്‍ദ്ദേശിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടത്തിന് നമ്പര്‍ ലഭിക്കാത്തതെങ്കില്‍ ആയത് പരിഹരിക്കുന്നതിന് ജില്ലാ സമിതിക്ക് നിര്‍വ്വാഹമില്ലാത്തതാണ്. ആയതിനാല്‍ ടി പരാതിയില്‍ നിലവിലുള്ള ചട്ടം/ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി തുടര്‍നടപടി സ്വീകരിക്കുന്നതിന് ഉപജില്ലാ സമിതിയെ (5) ചുമതലപ്പെടുത്തി തീരുമാനിച്ചു. ഉപജില്ലാ സമിതിക്ക് തീരുമാനമെടുക്കാന്‍ കഴിയാത്ത വിഷയമാണെങ്കിലോ, ജില്ലാ സമിതി തന്നെ തീരുമാനമെടുക്കേണ്ട വിഷയമാണെങ്കിലോ ആയതു സംബന്ധിച്ച നിയമവും, ബന്ധപ്പെട്ട വകുപ്പുകളും കൂടി ഉള്‍പ്പെടുത്തി വ്യക്തവും വിശദവുമായ റിപ്പോര്‍ട്ടും ശുപാര്‍ശയും സഹിതം എസ്കലേറ്റ് ചെയ്യുന്നതിനും ഉപജില്ലാ സമിതിയെ (5) ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 14
Updated on 2024-01-30 13:33:12
27.01.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി ഉപജില്ലാ സമിതിക്ക് (5) അയച്ചുകൊടുത്തിട്ടുണ്ട്.