LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Lekshmi Bhavan Moolakkara Kazhivoor P O Thiruvananthapuram-695526
Brief Description on Grievance:
അനധികൃതമായി പുരയിടത്തിന്റെ അതിരിൽ കെട്ടിടനിർമാണം നടത്തിയത് സംബന്ധിചുള്ള പരാതിക്ക് പരിഹാരം ഉണ്ടാകാത്തത് സംബന്ധിച്ച് .
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 21
Updated on 2024-01-08 15:04:09
ശ്രീമതി എസ്.ശശികലയുടെ പുരയിടത്തിന്റെ അതിരിലൂടെ ഉണ്ടായിരുന്ന പൊതുവഴി കയ്യേറി അയല്‍വാസിയായ ശ്രീമതി ശ്രീകുമാരി എന്ന വ്യക്തി തന്റെ അതിരിനോട് ചേര്‍ന്ന് കെട്ടിട നിര്‍മ്മാണം, സെപ്റ്റിക് ടാങ്ക്, സ്റ്റെയര്‍കെയ്സ് എന്നിവയുടെ അനധികൃത നിര്‍മ്മാണം നടത്തിയിട്ടുള്ളതായിയുള്ള ശ്രീമതി ശശികലയുടെ പരാതി പരിശോധിച്ചതില്‍ ശ്രീമതി ശ്രീകുമാരിക്ക് അനുവദിച്ച കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് പ്ലാനില്‍ നിന്നും വിരുദ്ധമായി സെറ്റ് ബാക്കില്‍ വരുന്ന 1.5 മീറ്ററിനുള്ളില്‍ സെപ്റ്റിക് ടാങ്ക്, സ്റ്റെയര്‍കേസ് എന്നിവ നിര്‍മ്മിച്ചിട്ടുള്ളതായും എന്നാല്‍ ടിയാളുടെ വസ്തുവിന്റെ അതിര്‍ത്തി കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയുന്നില്ല എന്നു സ്ഥലപരിശോധന നടത്തിയ ഓവര്‍സീയര്‍ യോഗത്തില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സാഹചര്യത്തില്‍ വസ്തുവിന്റെ അതിര് നിര്‍ണ്ണയിച്ചുകൊണ്ടുള്ള സര്‍വേ സ്കെച്ച് അടിയന്തിരമായി ഹാജരാക്കുന്നതിനും അല്ലാത്തപക്ഷം അനധികൃത നിര്‍മ്മാണം ഒഴിപ്പിക്കുന്നതിനുമുള്ള തുടര്‍നടപടി സ്വീകരിക്കുന്നതാണെന്നും അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ശ്രീമതി ശ്രീകുമാരിക്ക് നല്‍കുന്നതിനും വസ്തു അളക്കുന്നതിനു വേണ്ടിയുള്ള ഇടപെടല്‍ സര്‍വ്വേ അധികൃതരുമായി ചേര്‍ന്ന് സ്വീകിരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ശ്രീമതി ശ്രീകുമാരിക്ക് നല്കുന്ന നോട്ടീസിന്റെ പകര്‍പ്പ് പരാതി കക്ഷിക്കു കൂടി ലഭ്യമാക്കുന്നതിനും ടി വിഷയത്തിന്മേലുള്ള തുടര്‍നടപടി സംബന്ധിച്ച വിവരം അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിയെ 04/01/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-24 11:47:53
പരാതിക്കാരിയായ ശ്രീമതി ശശികല എതിര്‍കക്ഷിയായ ശ്രീമതി ശ്രീകുമാരി എന്നിവരുടെ വസ്തുവിന്റെ അതിര് നിശ്ചയിച്ചുകൊണ്ടുള്ള സര്‍വ്വേ സ്കെച്ച് ഹാജരാക്കുന്നതിനും അല്ലാത്തപക്ഷം അനധികൃത നിര്‍മ്മാണം ഒഴിപ്പിക്കുന്നതാണെന്നുമുള്ള നോട്ടീസ് ഇരുകക്ഷികള്‍ക്കും നല്കിയിട്ടുള്ളതായി സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. സര്‍വ്വെ സ്കെച്ച് റവന്യൂ വകുപ്പില്‍ നിന്ന് ലഭ്യമാക്കുന്നതിന് കൃത്യമായ ഇടപെടല്‍ നടത്തുന്നതിന് സെക്രട്ടറിയെ 13/02/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി. ടി വിഷയത്തിന്മേലുള്ള പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-07-08 14:54:53
എതിര്‍കക്ഷിയായ ശ്രീമതി ശ്രീകുമാരി അനധികൃത നിര്‍മ്മാണം നടത്തിയിട്ടുള്ളതായിയുള്ള ശ്രീമതി ശശികലയുടെ പരാതിയിന്മേല് എതിര്കകഷിയുടെ വസ്തുവിന്റെ അതിര്‍ത്തി നിര്‍ണ്ണം നടത്തിക്കൊണ്ടുള്ള റവന്യൂ അധികാരികളില്‍ നിന്നുള്ള സര്‍വ്വേ സ്കെച്ച് ഹാജരാക്കിയാല്‍ മാത്രമേ അനധികൃത നിര്‍മ്മാണം സംബന്ധിച്ച് ബോധ്യപ്പെട്ട് തുടര്‍നടപടി സ്വീകരിക്കുന്നതിന് കഴിയുകയുള്ളൂ എന്ന് കാണുന്നു. സര്‍വ്വെ സ്കെച്ച് ലഭ്യമാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി ഭൂരേഖ തഹസില്‍ദാര്‍ക്ക് കത്ത് നല്കിയിട്ടുള്ളതിനാല് സര്‍വ്വേ സ്കെച്ച് ലഭിക്കുന്നതിന് റവന്യൂ വകുപ്പില്‍ കൃത്യമായ ഇടപെടല്‍ നടത്തി രേഖ ലഭ്യമാകുന്ന മുറയ്ക്ക് ശ്രീമതി ശശികലയുടെ പരാതിയിന്മേല് അടിയന്തിര നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും, റിപ്പോര്‍ട്ട് അദാലത്ത് സമിതി മുമ്പാകെ സമര്‍പ്പിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. എതിര്‍കക്ഷി ഇരുനിലകളിലായി വാസഗൃഹ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ടി കെട്ടിടത്തിന് U/A നമ്പര്‍ അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിച്ച് സെക്രട്ടറി റിപ്പോര്‍ട്ട് നല്കി ആയതിനാല്‍ ടി പരാതി തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചു.