LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Korokkaran H, Cemom, Cettappalam, Mananthavady
Brief Description on Grievance:
Building Licence
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 20
Updated on 2024-03-17 14:40:20
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ് പ്ലാനർ എന്നിവരടക്കം 16/03/2024 വൈകുന്നേരം 3 മണിക്ക് ഓൺലൈൻ യോഗം ചേർന്നു. ശ്രി റഷീദ് കെ, കോറോക്കാരൻ വീട്, സിമോൺ, ചെറ്റപ്പാലം, മാനന്തവാടിഎന്നവർ 720 നമ്പറായി നവകേരള സദസിൽ സമർപ്പിച്ച പരാതി BPWND21282000002 നമ്പറായി ഉപജില്ലാ സിറ്റിസൺ അദാലത്തിൻെറ പരിഗണനയ്ക്ക് ലഭിച്ചു. മാനന്തവാടി നഗരസഭയിലെ ഡിവിഷൻ 22 ലെ ചെറ്റപ്പാലം, മൈസൂർ റോഡിൽ ശ്രീ റഷീദ് തുടങ്ങി അഞ്ചുപേർ ചേർന്ന് കെട്ടിടം പണിത് മത്സ്യ വിപണനത്തിന് ലൈസൻസിന് മാനന്തവാടി നഗരസഭയെ സമീപിച്ചതിൽ വ്യാപാര ലൈസൻസ് അനുവദിച്ചില്ല എന്നതാണ് പരാതി. ആയതിൽ പരാതിക്കാരൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും പ്രസ്തുത വിധി നഗരസഭ ഇടപെട്ടതിനെ തുടർന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലൈസൻസ് അനുവദിക്കണം എന്നതാണ് പരാതിക്കാരൻൻെറ ആവശ്യം. നവ കേരള സദസ്സിൽ വന്നതും ഉപജില്ല സിറ്റിസൺ അസിസ്റ്റൻറ് അദാലത്തിലേക്ക് കൈമാറി ലഭിച്ചതുമായ പ്രസ്തുത പരാതിയിൽ തീർപ്പ് കൽപ്പിക്കുന്നതിന് വിശദാംശങ്ങൾ തേടി 21/12/2023, 03/01/2024, 29/01/2024, 14/02/2024 തീയതികളിൽ ഇമെയിൽ മുഖാന്തിരവും ഒട്ടനവധി തവണ ഫോൺ മുഖാന്തിരവും വാട്സ്ആപ്പ് മുഖാന്തിരവും മാനന്തവാടി നഗരസഭ സെക്രട്ടറിയെയും ജീവനക്കാരെയും ബന്ധപ്പെട്ടെങ്കിലും മറുപടി ലഭ്യമായില്ല. വീണ്ടും വീണ്ടും ബന്ധപ്പെട്ടതിൽ 16/03/2024 ൽ ആർ3/5747/2023 നമ്പറായി ബഹു ഹൈക്കോടതിയുടെ 07/08/2023 ലെ വിധി സഹിതം ഇ മെയിലിൽ റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് വന്ന അവ്യക്തത ഫോണിൽ സംസാരിച്ച് വ്യക്തത വരുത്തി. അപേക്ഷയിൽ ലഭ്യമായ 6282531348 ഫോൺ നമ്പറിൽ പരാതിക്കാരൻെറ ഷെയർ ഹോൾഡറായ ശ്രീ ഷക്കീറുമായി സംസാരിച്ചതിൽ മാനന്തവാടി നഗരസഭയിലെ ഡിവിഷൻ 22 ലെ ചെറ്റപ്പാലം മൈസൂർ റോഡിൽ റഷീദ് തുടങ്ങി അഞ്ചുപേർ ചേർന്ന് കെട്ടിടം പണിത് മത്സ്യ വിപണനത്തിന് ലൈസൻസിനായി മാനന്തവാടി നഗരസഭയെ സമീപിച്ചതായും, വ്യാപാര ലൈസൻസ് അനുവദിച്ചില്ല എന്നും ആയതിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ച് വിധി നേടിയെങ്കിലും പ്രസ്തുത വിധി നഗരസഭ ഇടപെട്ടതിനെ തുടർന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി 07/08/2023 ലെ W.A നമ്പർ 626/2023 പ്രകാരം സ്റ്റേ ചെയ്തതായും അറിയിച്ചു. (അറ്റാച്ച് ചെയ്യുന്നു) ആയത് പരിഗണിച്ച് 21/08/2023 ലെ 23/21 നമ്പർ കൗൺസിൽ തീരുമാനപ്രകാരം ശ്രീ റഷീദിൻ്റെ ലൈസൻസ് അപേക്ഷ പരിഗണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. പരാതിക്കാരനുമായി തുടർന്ന് സംസാരിച്ചതിൽ നിലവിലുള്ള മത്സ്യമാർക്കറ്റിൻെറ മൂന്നു കിലോമീറ്റർ പരിധിക്കുള്ളിൽ ലൈസൻസ് അനുവദിക്കാൻ കഴിയില്ല എന്ന സാഹചര്യം നഗരസഭയുടെ ബൈലോ ഭേദഗതിയിലൂടെ നീങ്ങിയിട്ടുണ്ടെന്നും പരാതി പരിഹാരസാധ്യത കാണുന്നതായും അറിയിച്ചു. അപേക്ഷ സമർപ്പിച്ചുവോ എന്ന് ആരാഞ്ഞതിൽ അപേക്ഷ സ്വീകരിക്കുന്നതിന് അവ്യക്തമായ തടസ്സം പറയുന്നുണ്ട് എന്ന് ബോധിപ്പിച്ചു. അപേക്ഷ സമർപ്പിക്കാനും അപേക്ഷ സ്വീകരിക്കാത്ത സാഹചര്യമോ, നടപടിയിൽ കാല താമസമോ വരുന്നതായി ബോധ്യപ്പെട്ടാൽ അദാലത്ത് പോർട്ടലിൽ ഓൺലൈനായി പരാതിപ്പെടാനും നിർദ്ദേശം നൽകി. പരാതിക്കാധാരമായ പ്രശ്നം നിലവിലില്ലാത്ത സാഹചര്യത്തിൽ പരാതി തീർപ്പാക്കി. പരാതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടതിൽ അക്ഷന്തവ്യമായ കാലതാമസം വരുത്തിയത് ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ വിഷയം ബഹുമാനപ്പെട്ട ജോയിൻറ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി സെക്രട്ടറിയിൽ നിന്നും വിശദീകരണം തേടാനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 21
Updated on 2024-03-17 14:41:44