LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പ്രിന്‍സിപ്പല്‍, ഗോഖലെ ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കുമരനെല്ലൂര്‍
Brief Description on Grievance:
ഗോഖലെ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എം.എല്‍.എ ഫണ്ട് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Escalated made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 12:23:56
കെട്ടിടത്തിന് നിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഗോഖലെ, ഗവ.ഹയർസെക്കന്ററി സ്ക്കൂള് , കുമരനെല്ലൂർ എന്നവർ നവകേരള സദസ്സിൽ സമർപ്പിച്ച നിവേദനം 04/01/2024 ന് തൃത്താല ബ്ലോക്ക് ഓഫീസിൽ വെച്ച് നടന്ന അദാലത്തിൽ പരിശോധിച്ചു. KPBR 2019 ചട്ടം 7 പ്രകാരം സർക്കാർ അധീനതയിലുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ് ആവശ്യമുള്ളതായി കാണുന്നില്ല. എന്നാൽ വകുപ്പ് മേധാവികളുടെ സാക്ഷ്യപ്പെടുത്തലോടുകൂടി നിർമ്മാണത്തെ സംബന്ധിച്ച പ്ലാനും മറ്റു വിശദാംശങ്ങളും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രസ്തുത നിർമ്മാണത്തിന് എക്സിക്യൂട്ടീവ് എഞ്ചിനീയറും നിർമ്മാണ കമ്പനിയായ ഹാബിറ്റാറ്റും തമ്മിൽ എഗ്രിമെന്റ് വെച്ചിട്ടുള്ളതായി പഞ്ചായത്തിൽ നിന്ന് അറിയുവാൻ സാധിച്ചു. മേൽ സാഹചര്യത്തിൽ ടി അപേക്ഷ സിറ്റിസണ്‍ അദാലത്ത് ജില്ലാ കമ്മിറ്റി മെമ്പർ കൂടിയായ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടുന്ന ജില്ലാ കമ്മിറ്റിക്ക് Exclate ചെയ്യുവാൻ യോഗം തീകുമാനിച്ചു. പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടരിയോട് നിർദ്ദേശിക്കുന്നതിനും യോഗം തീരുമാനിച്ചു.
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 14
Updated on 2024-02-14 15:02:47
കെട്ടിടത്തിന് നിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ, ഗോഖലെ ഗവ.ഹയർസെക്കന്ററി സ്ക്കൂള് , കുമരനെല്ലൂർ എന്നവർ നവകേരള സദസ്സിൽ സമർപ്പിച്ച നിവേദനം ജില്ലാ സ്ഥിരം സമിതി അദാലത്തിൽ പരിശോധിച്ചു. ആയതിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനിയറുടെ റിപ്പോർട്ട് മുൻവശം അങ്കണവും അഗ്നി സുരക്ഷാ സംവിധാനവും KPBR 2019 പാലിക്കുന്നില്ല എന്നതാണ്. അഗ്നി സുരക്ഷാ സംവിധാനത്തിൽ ഇളവ് നൽകുവാൻ കഴിയില്ല. ഫയർ NOC ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ കെട്ടിടത്തിൽ നിലവിലില്ലെന്ന് അപേക്ഷകൻ നിവേദനത്തിൽ പരാമർശിച്ചിട്ടുണ്ട്. ഫയർ NOC ലഭ്യമായതിന് ശേഷം കെട്ടിടത്തിന്റെ ഫ്രണ്ട് യാർഡ് സംബന്ധിച്ച ഇളവിനായി സർക്കാരിലേക്ക് അപേക്ഷിക്കാവുന്നതാണെന്ന് എക്സിക്യൂട്ടിവ് എഞ്ചിനിയർ അറിയിച്ചു. ടി വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി ടി പരാതി തീർപ്പാക്കിയിട്ടുണ്ട്.
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 15
Updated on 2024-02-28 12:53:05