LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Tharammal , Westhill
Brief Description on Grievance:
building permit
Receipt Number Received from Local Body:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-17 18:40:43
Railway Line നോട് ചേര്‍ന്ന അപേക്ഷകന്റെ വസ്തുവില്‍ കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിച്ചിട്ടും നാളിതുവരെ അനുമതി ലഭിച്ചിട്ടില്ലാ എന്നതാണ് പരാതി. 02/08/2018 ല്‍ അപേക്ഷകന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും, നിര്‍മ്മാണം റെയില്‍വേ അതിര്‍ത്തിയില്‍ നിന്നും 30 മീറ്റര്‍ ദൂര പരിധിക്കുള്ളില്‍ ആയതിനാല്‍ Railway NOC യ്ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. j/w.280/NOC/6/588/19 നമ്പര്‍ മറുപടി പ്രകാരം റെയില്‍വേ ഭൂമിയിലൂടെ അല്ലാതെയുള്ള വഴി കെട്ടിടത്തിലേക്ക് ഇല്ലാത്തതിനാല്‍ മേല്‍ അപേക്ഷയില്‍ അനുമതി നല്കാന് സാധിക്കില്ലാ എന്ന് റെയില്‍വേ അറിയിച്ചിട്ടുള്ളതിനാല്‍ അപേക്ഷ നിരസിച്ചതാണെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. റെയില്‍വേ ഭൂമിയിലൂടെ അല്ലാതെയുള്ള വഴി കെട്ടിടത്തിലേക്ക് കാണിച്ച് പ്ലാന്‍ ലഭ്യമാക്കിയാല്‍ റെയില്‍വേ അനുമതിക്കായി അയക്കാവുന്നതും NOC ലഭ്യമാകുന്ന മുറയ്ക്ക് കെട്ടിട നിര്‍മ്മാണാനുമതി ലഭ്യമാക്കാവുന്നതാണെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ മേല്‍ പ്രകാരം റെയില്‍വേ ഭൂമിയിലൂടെ അല്ലാതെയുള്ള വഴി കാണിച്ച് ചട്ടപ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകനും, അപേക്ഷയില്‍ സമയബന്ധിതമായി റെയില്‍വേ അനുമതി ലഭ്യമാക്കി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി നിര്‍മ്മാണാനുമതി നല്‍കുന്നതിന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കുന്നു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-05-25 15:47:47
Railway ഭൂമിയിലൂടെ അല്ലാതെയുള്ള വഴികാണിച്ച് പ്ലാന്‍ സമര്‍പ്പിക്കുന്നതിനും ആയതില്‍ റെയില്‍വേയുടെ അനുമതി ലഭ്യമാകുന്ന പക്ഷം കെട്ടിട നമ്പര്‍ / ഒക്യുപെന്‍സി അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശിച്ചിരുന്നത്. അപേക്ഷകന് തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ നഗരസഭയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. അപേക്ഷകന് ആവശ്യമായ നിര്‍ദ്ദേശം നല്കി