LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thomarakkattil Thiruvambady
Brief Description on Grievance:
Water Service Station Permit
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 19
Updated on 2024-01-11 16:30:16
തീരുമാനം:- തിരുവമ്പാടി വില്ലേജിൽ 74/172 റീ.സർവ്വേ നമ്പർ സ്ഥലത്ത് വ്യവസായ ആവശ്യത്തിനുള്ള കെട്ടിടം ക്രമവൽക്കരിക്കുന്നതിന് ശ്രീ.ജോണി തൊമരക്കാട്ടിൽ എന്നവർ 17/05/2023 ന് അപേക്ഷ സമർപ്പിക്കുകയും, ആയത് കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടം 28(1) പാലിക്കത്തതിനാൽ നിരസിച്ചിട്ടുള്ളതാണെന്നും, ഓട്ടോമൊബൈൽ സർവ്വീസ് സ്റ്റേഷൻ, ഓട്ടോമൊബൈൽ വാഷ് സ്റ്റാൾ എന്നിവക്ക് 7 മീറ്ററിൽ കുറയാത്ത വീതിയിൽ പ്രവേശന മാർഗ്ഗം ഉണ്ടായിരിക്കേണ്ടതാണെന്നും, എന്നാൽ സൈറ്റിൽ 7 മീറ്റർ വിതി ലഭ്യമല്ലാത്തതാണെന്ന് അപേക്ഷകനെ അറിയിച്ചിരുന്നെന്നും സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആസ്തിരജിസ്റ്റർ പ്രകാരം അപേക്ഷകന്റെ് സർവ്വീസ് സ്റ്റേഷനിലേക്കുള്ള റോഡിന്റെ്(തിരുവമ്പാടി – ചേപ്പിലംകോട് റോഡ്) വീതി 4.5 മീറ്ററും, നീളം 1.2 കിലോമീറ്ററാണെന്നും കാണുന്നു എന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപേക്ഷയും റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിക്കുകയും കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ ചട്ടം 28(1) പ്രകാരം ഓട്ടോമൊബൈൽ സർവ്വീസ് സ്റ്റേഷൻ, ഓട്ടോമൊബൈൽ വാഷ് സ്റ്റാൾ എന്നിവക്ക് 7 മീറ്ററിൽ കുറയാത്ത വീതിയിൽ പ്രവേശന മാർഗ്ഗം ഉണ്ടായിരിക്കേണ്ടതാണെന്ന് നിഷ്കർഷിക്കുന്നുണ്ടെന്നും, എന്നാൽ സൈറ്റിലേക്കുള്ള റോഡിന് 7 മീറ്റർ വിതി ലഭ്യമല്ലാത്തതിനാൽ പ്രത്യേക അനുമതി അവശ്യമാണെന്നു കാണുന്നു എന്നും അദാലത്ത് സമിതി വിലയിരുത്തി. ഈ വിഷയം BPKZD1104000001 നമ്പർ പ്രകാരം നേരത്തെതന്നെ ഉപജില്ലാ അദാലത്ത് സമിതി മുമ്പാകെ വരികയും 16/11/2023 തിയ്യതിയിൽ ചേർന്ന അദാലത്ത് സമിതി സൈറ്റിലേക്കുള്ള റോഡിന് 7 മീറ്റർ വിതി ലഭ്യമല്ലാത്തതിനാൽ പ്രത്യേക അനുമതി അവശ്യമാണെന്നു കണ്ട് ജില്ലാസമിതിയിലേക്ക് ശുപാർശ ചെയ്തിരുന്നു. സൈറ്റിലേക്കുള്ള പ്രവേശനമാർഗ്ഗത്തിന് കെട്ടിടനിർമ്മാണചട്ടപ്രകാരം ആവശ്യമായ വീതി ലഭ്യമല്ലാത്തതിനാൽ പ്രത്യേക അനുമതിക്കായി സമർപ്പിക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 20
Updated on 2024-01-25 11:51:49
ഫയൽ തീർപ്പാക്കി