LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Makkante valappil House,Nannam mukku
Brief Description on Grievance:
License reg.
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-01 11:03:22
25-1-24ലെ അദാലത്ത് തീരുമാനം- മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 12 നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ശ്രീ. ഉമ്മര്‍ എം.വി, മക്കന്റെവളപ്പില് വീട്, നന്നംമുക്ക് എന്നവര്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ 6-ാം വാര്‍ഡില്‍ മര്‍വ്വ ഷോപ്പിംഗ് കോംപ്ലക്സിലെ 6/721 J നമ്പറുള്ള കടമുറിയിൽ ട്രേഡ് ലൈസന്‍സ് അനുവദിക്കുന്നതിന് വേണ്ടിയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഉമ്മറും നന്നമുക്ക് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും അദാലത്തിൽ ഹാജരായിരുന്നു. ഈ പരാതി 31/10/2023ലെ അദാലത്തിൽ പരിഗണിച്ച് സെക്രട്ടറിക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ആ നിർദ്ദേശങ്ങൾ സെക്രട്ടറി പാലിക്കാത്തതിനാൽ പരാതി ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ജില്ലാ തലത്തിൽ നിന്നും തൃപ്തികരമായ തീരുമാനം ലഭിക്കാത്തതിനാലാണ് നവകേരള സദസ്സിൽ പരാതി നൽകിയതെന്ന് ശ്രീ. ഉമ്മർ അറിയിച്ചു. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിനുള്ളതെങ്കിലും ഒരു സംരംഭകനായ തന്റെ അപേക്ഷയിൽ തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോവുകയാണ് സെക്രട്ടറി ചെയ്യുന്നതെന്നുംപരാതിക്കാരൻ അറിയിച്ചു. ആയതിനാൽ പരാതി ഈ അദാലത്തിൽ തീർപ്പാക്കാൻ കഴിയാത്ത സാഹചര്യത്തില്‍ ശ്രീ ഉമ്മറിന്റെ അപേക്ഷ പ്രകാരം പരാതി ഗവൺമെന്റിലേക്ക് അയയ്ക്കുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:31:55
ശ്രീ. ഉമ്മര്‍ എം.വി, മക്കന്റെവളപ്പില് വീട്, നന്നംമുക്ക് എന്നവര്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ 6-ാം വാര്‍ഡില്‍ മര്‍വ്വ ഷോപ്പിംഗ് കോംപ്ലക്സിലെ 6/721 J നമ്പറുള്ള കടമുറിയിൽ ട്രേഡ് ലൈസന്‍സ് അനുവദിക്കുന്നതിന് വേണ്ടിയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഉമ്മറും നന്നമുക്ക് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും അദാലത്തിൽ ഹാജരായിരുന്നു എന്നും, ഈ പരാതി 31/10/2023ലെ അദാലത്തിൽ പരിഗണിച്ച് സെക്രട്ടറിക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു എന്നും, ആ നിർദ്ദേശങ്ങൾ സെക്രട്ടറി പാലിക്കാത്തതിനാൽ പരാതി ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുകയും ചെയ്തിരുന്നു എന്നും, ജില്ലാ തലത്തിൽ നിന്നും തൃപ്തികരമായ തീരുമാനം ലഭിക്കാത്തതിനാലാണ് നവകേരള സദസ്സിൽ പരാതി നൽകിയതെന്ന് ശ്രീ. ഉമ്മർ അറിയിച്ചു എന്നും, സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിനുള്ളതെങ്കിലും ഒരു സംരംഭകനായ തന്റെ അപേക്ഷയിൽ തീരുമാനമെടുക്കാതെ നീട്ടികൊണ്ടു പോവുകയാണ് സെക്രട്ടറി ചെയ്യുന്നതെന്നും പരാതിക്കാരൻ അറിയിച്ചതായും, ആയതിനാൽ പരാതി ഈ അദാലത്തിൽ തീർപ്പാക്കാൻ കഴിയാത്ത സാഹചര്യത്തില്‍ ശ്രീ ഉമ്മറിന്റെ അപേക്ഷ പ്രകാരം പരാതി ഗവൺമെന്റിലേക്ക് അയയ്ക്കുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചതായും ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാതലത്തിൽ പ്രസ്തുത അപേക്ഷ പരിഗണിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ 6/721 J നമ്പർ കെട്ടിടം ശ്രീ ഹംസ, മുഹമ്മദ്കുട്ടി ഹാജി, അബൂബക്കർ സിദ്ധീഖ്, അബ്ദുൾ കരിം ചെറുകര പറമ്പിൽ, നന്നംമുക്ക് പി ഒ എന്നവരുടെ ഉടമസ്ഥതയിലാണുള്ളത് എന്നും, ശ്രീ. ഉമ്മർ, മക്കേൻറെ വളപ്പിൽ ഹൌസ് എന്നവരുടെ 11/09/2023 തീയ്യതിയിലെ 7146/23 നമ്പർ ലൈസൻസ് അപേക്ഷ പ്രകാരം ലഭ്യമായ അപേക്ഷയോടൊപ്പം സമർപ്പിച്ച വാടക കരാറിൽ അബ്ദുള്‍ കരീം, ഓലപ്പുലാൻ എന്നവർ ഒന്നാം പാർട്ടിയായും ഉമ്മർ, മക്കേൻറെ വളപ്പിൽ ഹൌസ് രണ്ടാം പാർട്ടിയുമാണ് എന്നും, ടി അപേക്ഷയോടൊപ്പം 6/721 നമ്പർ കെട്ടിടത്തിൽ ഉടമസ്ഥാവകാശമുള്ള നാലുപേർ ചേർന്ന് 17/01/2015 തീയതിയിൽ ചമച്ച പവർ ഓഫ് അറ്റോർണി ഹാജരാക്കിയിരുന്നതും, അതിൽ ശ്രീ. അബ്ദുൾ കരീമിനെ അറ്റോർണിയായി നിശ്ചയിച്ചിട്ടുള്ളതുമാണ് എന്നും, ശ്രീ. അബ്ദുൾ കരീം 16/08/2023 ൽ ശ്രീ. ഉമ്മർ, മക്കേൻറെ വളപ്പിൽ ഹൌസ് എന്നവരുടെ 11/09/2023 തീയ്യതിയിലെ 7146/23 നമ്പർ ലൈസൻസ് അപേക്ഷയോടൊപ്പം സമർപ്പിച്ച വാടക കരാറിൽ ഏർപ്പെട്ട് കാണുന്നു എന്നും, മേൽ പവർ ഓഫ് അറ്റോർണിയിലെ ഒന്നാം കക്ഷിയായ മുഹമ്മദ്കുട്ടി ഹാജി 03/10/20020 ൽ മരണപ്പെടുകയും, ടിയാന്റെ അനന്തരാവകാശികളും കെട്ടിടത്തിൻ്റെ മറ്റുടമസ്ഥാവകാശികളുമായ ഹംസ, അബൂബക്കർ സിദ്ധീഖ് എന്നവയം കൂടി 06/03/2023 തിയതിയിലും 15/03/2073 തീയതിയിലും അറ്റോർണിയായി ശ്രീ.ജാസിർ, ചെറുകരപറമ്പ് എന്നയാളെ നിശ്ചയിച്ചിട്ടുള്ളതുമാണ്. ആയതിനാൽ അപേക്ഷയ്ക്കൊപ്പമുള്ള പവർ ഓഫ് അറ്റോർണിയുടെ സാധുത നഷ്ടപ്പെട്ടിട്ടുള്ളതും ആയതിനാൽ വാടക കരാർ നിലനിൽക്കാത്തതുമാണ് എന്നും, ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രസ്തുത കെട്ടിടത്തിൻ്റെ അവകാശികളിൽ ഒരാളായ ശ്രീ മുഹമ്മദ് കട്ടി ഹാജിയുടെ അനന്തരാവകാശികളിൽ ഒരാളായ ശ്രീ മൊഹമ്മദ് മൊസാദിക്, ചെറുകരപാറയിൽ എന്നവർ ടിയാളുടെ പിതാവിൽ നിക്ഷിപ്തമായ കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശം പിതാവിൻ്റെ മരണ ശേഷം ടിയാൾക്ക് വന്നു ചേർന്ന അവകാശങ്ങളെ നിഷേധിച്ച് മറ്റ് അവകാശികൾ വാടക കരാറ് തയ്യാറാക്കുന്നുണ്ടെന്നും ഇതിനെതിരെ കോടതി വ്യവഹാരങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും കൃത്രിമ രേഖകൾ ഉണ്ടാക്കി സമർപ്പിക്കുന്ന അപേക്ഷയിൽ വ്യാപാര ലൈസൻസ് അനുവദിക്കരുതെന്നും ശ്രീ മൊഹമ്മദ് മൊസാദിക്, ചെറുകരപാറയിൽ എന്നവർ 19/08/2023 തീയതിയിൽ നൽകിയ ബി2-6684/2023 നമ്പർ പരാതി സമർപ്പിച്ചിരുന്നു എന്നും, ശ്രീ ഉമ്മർ, മക്കേൻറെ വളപ്പിൽ ഹൌസ് എന്നവർ പ്രസ്ത കെട്ടിടത്തിൽ ലോൺ/ ക്ലീനിംഗ് യൂണിറ്റ് ആരംഭിക്കുന്നതിന് ലൈസൻസിനായി 1908/202) നീയതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്നും, ശ്രീ. മൊഹമ്മദ് മൊസാദിക്, ചെറുകരപാറയിൽ എന്നവർ 19/08/2023 തീയതിയിൽ നൽകിയ ബി2-6684/2023 നമ്പർ പരാതി പരാതിക്കാസ്പദമായ കെട്ടിടത്തിൽ ശ്രീ.ഉമ്മർ എം.വി എന്നവർ ലോൺ / ഡ്രൈ ക്ലീനിംഗ് യൂണിറ്റ് നടത്തുന്നതിന് ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയാണ് അപേക്ഷ നൽകിയിട്ടുള്ളത് എന്നും, പുതിയതായി ലൈസൻസ് അനുവദിക്കുന്നതിന് വാടകക്കരാർ അനിവാര്യമാകയാലും ടിയാൻ അപേക്ഷക്കോപ്പം ഹാജരാക്കിയ വാടകക്കരാർ മേൽ സാഹചര്യങ്ങളിൽ സാധുവായി പരിഗണിക്കാൻ കഴിയാത്തതിനാലും ഉപ ജില്ലാ അദാലത്തിൻ്റെ 31.102023 തീയതിയിലെ നിർദ്ദേശ പ്രകാരം കേട്ടിടത്തിന്റെ നിലവിലെ അവകാശികൾ കൂട്ടായി എർപ്പെട്ട സാധുവായ വാടകക്കരാർ ഹാജരാക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകിയിരുന്നതും ഈ പരാതിക്കാരൻ നാളിതുവരേയും ഇത് ഹാജരാക്കിയിട്ടില്ലാത്തതുമാണ് എന്ന വിവരം സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരാതിക്കാരന് ലൈസൻസ് ഒരു സാഹചര്യത്തിലും നിക്ഷേധിച്ചിട്ടില്ലെന്നും എന്നാൽ സാധുവായ കാലതാമസമാണ് ലൈസൻസ് നടപടികൾ വൈകാൻ കാരണമാകുന്നതെന്നും കൂടി സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പുതിയ ലൈസന്‍സ് അനുവദിക്കുന്നതിനായി കെട്ടിട ഉടമസ്ഥരുടെ വാടകകരാര്‍ ആവശ്യമാണ്. നിലവില്‍ കെട്ടിട ഉടമസ്ഥരില്‍ ഒരാള്‍ മരണപ്പെട്ടതിനാലും അവകാശികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാലും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നിയമാനുസരണം മാറ്റിയതിനു ശേഷമോ നിലവിലുള്ള അവകാശികളെ എല്ലാം ഉള്‍പ്പെടുത്തി നിയമാനുസൃത മുക്ത്യാര്‍ ഹാജരാക്കി വാടക കരാര്‍ ഹാജരാക്കുന്ന മുറക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് നന്നമുക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.