LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cheriyedath Keerkode Thodupuzha East P.O
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 18
Updated on 2023-12-26 15:08:30
നവകേരള സദസ്സ് പരാതിക്കാരന്:- അബദുള്‍ ലത്തീഫ്, ചെറിയേടത്ത് (H), കീരിക്കോട്, തൊടുപുഴ ഈസ്റ്റ് പി. ഒ. മൊബൈല്‍നമ്പര്‍: 9567400352 പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള തൊടുപുഴ വില്ലേജില്‍ തണ്ടപ്പേര് നമ്പര്‍ 13916-ല്‍ പ്പെട്ട 179/8-1-1 സര്‍വ്വേ നമ്പറില്‍ ഉള്‍പ്പെടുന്ന 62 സ്ക്വയര്‍ മീറ്റര്‍ വസ്തുവിലുള്ള തൊടുപുഴ മുന്‍സിപ്പാലിറ്റി വാര്‍ഡ് 21-ല്‍ 314-ആം നമ്പര്‍ നല്കപ്പെട്ടിരുന്ന കെട്ടിടത്തില്‍ ടിയാന് ഫ്ളവര്‍ മില്‍ നടത്തി വരുന്നതാണ്. PWD റോഡിന്റെ വീതി കൂട്ടി 2009-2010 കാലഘട്ടത്തില്‍ റോഡ് വികസനം നടന്നപ്പോള്‍ ടിയാന്റെ കടമുറിയുടെ മുന്‍ ഭാഗം 2 മീറ്റര്‍ നീളത്തില്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയിട്ടുള്ളതാണ്. തുടര്‍ന്ന് ടിയാന്റെ കെട്ടിടം ടിയാന് ബലപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ അതിനുശേഷം ടിയാന്റെ കടമുറിയ്ക്ക് പുതിയതായി നമ്പര്‍ നല്‍കുന്നതിനും കെട്ടിട നികുതി അടയ്ക്കുന്നതിനും തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കിയിട്ടും തൊടുപുഴ നഗരസഭ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ലാത്തതാണ്. കെട്ടിടത്തിന് നമ്പര്‍ ലഭിക്കാത്തതുകൊണ്ട് ടിയാന്റെ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കാനോ ലോണ്‍ പുതുക്കാനോ സാധിക്കാത്തതാണ്. അതുകൊണ്ട് ടിയാന്റെ കെട്ടിടത്തിന് നമ്പര്‍ ലഭിച്ച് കെട്ടിടത്തിന്റെ കരം സ്വീകരിച്ച് അംഗീകാരം നല്‍കുന്നതിനുള്ള മേല്‍ നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ സ്ഥാപനത്തില്‍ നിന്നുള്ള വരുമാനമല്ലാതെ മറ്റ് ജീവിത മാര്‍ഗ്ഗങ്ങള്‍ പരാതിക്കാരന് ഇല്ലത്തതാണ്. ആയതിനാല്‍ പരാതിക്കാരന്റെ കടമുറിക്ക് കെട്ടിട നമ്പര്‍ നല്‍കണമെന്നതാണ് പരാതിയിലെ ആവശ്യം. തീരുമാനം 21/12/2023 ല്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ പരാതിക്കാരന്റെ ഫ്ലവര്‍ മില്ലില്‍ വച്ച് പരാതിക്കാരനെ നേരിട്ട് കേട്ടിട്ടുള്ളതാണ്. ലൈസന്‍സ് എടുക്കാതെ ഫ്ലവര്‍ മില്‍ പ്രവര്‍ത്തിക്കുന്നതിന് 24/൦7/2023 ല്‍ തൊടുപുഴ മുന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് നല്കിയിട്ടുള്ളതും തുടര്‍ന്ന് ടി നോട്ടീസിന് മറുപടിയായി കാരിക്കോട് കവല വികസനവുമായി ബന്ധപ്പെട്ട് കാരിക്കോട് കവലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഫ്ലവര്‍ മില്‍ സ്ഥിതി ചെയ്യുന്ന തൊടുപുഴ വില്ലേജില്‍ കാരിക്കോട് കരയില്‍ 13916 തണ്ടപ്പേര് നമ്പറില്‍ സര്‍വ്വെ നമ്പര്‍ 179/8-1-1 ല്‍ പ്പെട്ട 62 സ്ക്വയര്‍ മീറ്റര്‍ വസ്തു ചെറിയേടത്ത് വീട്ടില്‍ അബ്ദുള്‍ ലത്തീഫ് ഉടമസ്ഥതയില്‍ ഉള്ള തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ 21 ആം വാര്‍ഡില്‍ (പഴയ വാര്‍ഡ് 22) 134 ആം കെട്ടിട നമ്പറില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗം റോഡ് വീതി കൂട്ടുന്നതിനായി പൊളിച്ച് സ്ഥലം നല്കിയിട്ടുള്ളതാണ് എന്നും തുടര്‍ന്ന് കെട്ടിടം ബലപ്പെടുത്തിയിട്ടുള്ളതുമാണ് എന്നും എന്നാല്‍ പണിത ശേഷം മുന്‍സിപ്പാലിറ്റിയില്‍ നിന്നും കെട്ടിട നമ്പര്‍ അനുവദിച്ച് തന്നിട്ടില്ല എന്നും ആകയാല്‍ ടി കെട്ടിടത്തിന് ലൈസന്‍സ് നല്‍കണമെന്ന് അപേക്ഷിച്ചുകൊണ്ട് ൦2/൦8/2023 ല്‍ തൊടുപുഴ മുന്‍സിപ്പല്‍ സെക്രട്ടറിക്ക് മറുപടി നല്കിയിട്ടുള്ളതുമാണ്. സ്ഥലം വിട്ട് നല്‍കിയിട്ടുള്ള സാക്ഷിപത്രം PWD റോഡ്സ് വിഭാഗത്തില്‍ നിന്നും ലഭ്യമായിട്ടുണ്ടോ എന്നത് സംബന്ധിച്ച് ആരാഞ്ഞതില്‍ നാളിതുവരെയും PWD റോഡ്സ് വിഭാഗത്തിന് പരാതിക്കാരന് സാക്ഷ്യപത്രം ലഭ്യമാക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ല എന്ന് അറിയിച്ചിട്ടുള്ളതാണ്. തുടര്‍ന്ന് 22/12/2023 ല്‍ മേല്‍ സാക്ഷ്യപത്രം അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ PWD ക്ക് അപേക്ഷ നല്കിയിട്ടുള്ളതും ആയതിന്റെ പകര്‍പ്പ് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറിയിട്ടുള്ളതുമാണ്. എന്നാല്‍ അദാലത്ത് സമിതി കൂടിയ 26/12/2023 വരെയും അപേക്ഷകന് PWD റോഡ്സ് വിഭാഗം തൊടുപുഴയില്‍ നിന്നും സാക്ഷ്യപത്രം ലഭ്യമായിട്ടില്ലാത്തതാണ്. മേല്‍ സാഹചര്യത്തില്‍ PWD റോഡ്സ് വിഭാഗം തൊടുപുഴയില്‍ നിന്നും സാക്ഷ്യപത്രം ലഭിക്കുന്ന മുറയ്ക്ക് ആയതും, മേല്‍ വിവരങ്ങള്‍ അടങ്ങിയ അപേക്ഷയും തൊടുപുഴ മുന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നല്‍കുന്നതിന് അപേക്ഷകനെ ചുമതലപ്പെടുത്തിയും ആയത് ലഭ്യമായ ഉടന്‍ അടിയന്തര തുടര്‍നടപടികള്‍ സ്വീകരിയ്ക്കുന്നതിന് തൊടുപുഴ മുന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-02-14 14:19:42