LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ladrum Lakshmicoil Vandiperiyar
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 18
Updated on 2023-12-26 13:07:09
നവ കേരള സദസ്സ് പരാതിക്കാരന് :- സി. പണ്ണീര്‍ സെല്‍വം, S/O ചിന്നമുത്തു, സി. കെ. നിലയം രോഹിണി, പത്മാപുരം , ലക്ഷ്മി കോവില്‍ (പി. ഒ.), പീരുമേട്, ഫോണ്‍ നമ്പര്‍ : 9446455൦68 പരാതിക്കാരന് പീരുമേട് പഞ്ചായത്തില്‍ നിന്നും കെട്ടിട അനുമതി നമ്പര്‍ B3 20/16 dated 30.07.2016 പ്രകാരം നിര്‍മ്മാണ അനുമതി ലഭിച്ചിട്ടുള്ളതും ടി കെട്ടിടം പണികള്‍ പൂര്‍ത്തികരിച്ച് താമസം തുടങ്ങിയിട്ടുള്ളതുമാണ്. പഞ്ചായത്തില്‍ പല പ്രാവശ്യം വീടിന്റെ കെട്ടിട നമ്പര്‍ ആവശ്യപ്പെട്ടിട്ടും ഇന്നുവരെ കെട്ടിട നമ്പര്‍ അനുവദിച്ച തന്നിട്ടില്ല. ആയതുകൊണ്ട് ടിയാന് വൈദ്യുതി, വെള്ളം എന്നിവ ലഭിച്ചിട്ടില്ല. ആയതിനാല്‍ പരാതിക്കാരന് കെട്ടിട നമ്പര്‍ ലഭ്യമാക്കണമെന്നാണ് പരാതിയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പീരുമേട് ഗ്രാമപഞ്ചായത്തിലെ പണ്ണീര്‍ സെല്‍വം, സി. കെ. നിലയം പത്മാപുരം എന്നയാള്‍ 27/02/2021-ല്‍ എ2-516/2021 നമ്പര്‍ പ്രകാരം കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അയതിന്മേല് അന്വേഷണ ഉദ്യോഗസ്ഥനായ എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് ഫയല്‍ കൈമാറുകയും ആയതിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ടി കെട്ടിടം കെ.പി.ബി.ആര്. 2019 നിയമം പാലിച്ചിട്ടായെന്നും റൂള്‍-26(4) മുന്‍വശം ആവശ്യമായ അകലം പാലിച്ചിട്ടില്ല, റൂള്‍ 26(10) പ്രൊജക്ഷന് നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ ടിയാന് 15/06/2021-ല്‍ ടി അപാകതകള്‍ പരിഹരിയ്ക്കുന്നതിന് കത്ത് നല്കിയിട്ടുള്ളതാണ്. എന്നാല്‍ നാളിതുവരെ ടി അപാകതകള്‍ പരിഹരിച്ച് പഞ്ചായത്തില്‍ രേഖകള്‍ ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുവാന്‍ സാധിച്ചിട്ടില്ലായെന്ന വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. തീരുമാനം മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പണ്ണീര്‍ സെല്‍വം പണിതിട്ടുള്ള കെട്ടിടത്തിന്റെ സെറ്റ്ബാക്കുകള്‍ സമിതി നേരിട്ട് പരിശോധിക്കുന്നതിനും ആയതിന് ശേഷം അന്തിമ തീരുമാനം അടുത്ത സമിതിയില്‍ എടുക്കുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 12:22:59
അന്തിമ തീരുമാനം 06/01/2024 ല്‍ നടത്തിയ സൈറ്റ് പരിശോധനയില്‍ പരാതിക്കാരന്റെ വീട് നിര്‍മ്മിച്ചിട്ടുള്ള വസ്തുവിന്റെ പ്ലോട്ട് ബൗണ്ടറി വ്യക്തമല്ല. ആയതിനാല്‍ സെറ്റ്ബാക്ക് അളവുകള്‍ പരിശോധിക്കാനാവുന്നില്ല. പരാതിക്കാരന്റെ സ്ഥലത്തിന്റെ അതിരുകള്‍ കൃത്യമായി അളന്നു തിരിച്ചു നല്കുന്നതിനാവശ്യപ്പെട്ട് വില്ലേജ് ഓഫീസില്‍ ടിയാന് അപേക്ഷ നല്കിയിട്ടുള്ളതായി വാക്കാല്‍ അറിയിച്ചിട്ടുണ്ട്. ആയത് ലഭ്യമായാല്‍ മാത്രമാണ് കൃത്യമായ തുറസ്സായ സ്ഥലം സംബന്ധിച്ച് പരിശോധിക്കാനാവൂ . റൂള്‍ 26(4) മുന്‍ വശം, റൂള്‍ 26(10) ഷെയ്ഡ് പ്രൊജക്ഷന്, വശങ്ങള് ഇവ പരിശോധിക്കുന്നതിനായി അടിയന്തിരമായി ഭൂമി അളന്ന് തിരിച്ച് വസ്തുവിന്റെ അതിര്‍ത്തി നിര്‍ണ്ണയിച്ച് റവന്യൂ വകുപ്പില്‍ നിന്നും ലഭ്യമായാല്‍ മാത്രമേ കെട്ടിടത്തിന്റെ സെറ്റ് ബാക്കുകള്‍ പരിശോധിക്കാന്‍ കഴിയുകയുള്ളൂ. പരാതിക്കാരന് സ്ഥലം അളന്ന് തിരിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടും ഭൂമി അളന്നു തിരിച്ച് നല്കാത്തതിനാല് ബഹു.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്‍പാകെ പരാതിക്കാരന് പരാതി നല്‍കുകയും ബഹു.കമ്മീഷന്റെ 17/12/2022ലെ HRMP നം. 4169/11/4/2021/IDK നമ്പര്‍ ഉത്തരവ് പ്രകാരം ഇടുക്കി റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ടി പരാതി പരിശോധിച്ച് പരാതി പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവ് ആയിട്ടുള്ളതാണ്. ടി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ൦3/൦3/2023 ല്‍ രാവിലെ 11 മണിക്ക് പരാതിക്കാരന്റെ പരാതിക്കാസ്പദമായ തെളിവുകളും പ്രമാണങ്ങളുമായി പീരുമേട് താലൂക്ക് ഓഫീസിലെ LRM വിഭാഗത്തില്‍ പരാതിക്കാരന് നേരിട്ടോ ചുമതലപ്പെടുത്തിയ പ്രതിനിധി മുഖാന്തിരമോ ഹാജര്‍ ആകണമെന്ന് താല്പര്യപ്പെടുന്നു എന്ന് കാണിച്ച് ജില്ലാ ഹെഡ് സര്‍വ്വയര്‍ 23/൦2/2023 ല്‍ G3 416645/2023 നമ്പരായി പരാതിക്കാരന് കത്ത് നല്കിയിട്ടുള്ളതും എന്നാല്‍ അളന്ന് തിരിച്ച് അതിര്‍ത്തി നിര്‍ണ്ണയിച്ച് തരുന്നതിന് ആവശ്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലായെന്നും പരാതിക്കാരന് അറിയിച്ചിട്ടുള്ളതാണ്. മേല്‍ സാഹചര്യത്തില്‍ പരാതിക്കാരന്റെ സ്ഥലം അളന്ന് തിരിച്ച് അതിര്‍ത്തി നിര്‍ണ്ണയിച്ച് നല്‍കുന്നതിന് ബഹു.ജില്ലാ കളക്ടറുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സമിതി വിലയിരുത്തി. ആയതിനാല്‍ ടി പരാതി ജില്ലാ തല സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 10
Updated on 2024-03-07 10:10:45
ഉപസമിതിയുടെ റിപ്പോർട്ടും, പീരുമേട് ഗ്രാമപഞ്ചായത്തിലെ റിപ്പോർട്ട് സമിതി പരിശോധിച്ചതിൽ കേരള പഞ്ചായത്ത് രാജ് 2014 ലെ 220 ബി. യുടേയും കെ.എം.ബി.ആർ. 2019 ചട്ടം 26(4), കെ.എം.ബി.ആർ. 2019 ചട്ടം 35(3), (d) എന്നിവയുടം ലംഘനം ഉള്ളതായി കാണുന്നു. ആയതിനാൽ ടി കെട്ടിടത്തിൻ്റെ നിർമ്മാണത്തിൽ ചട്ടം ലംഘനം ഉളളതായി സമിതിയ്ക്ക് ബോധിപ്പെട്ടതിനാൽ ടി അപേക്ഷ നിരസിക്കുന്നു.
Attachment - District Final Advice:
Final Advice Verification made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 16
Updated on 2024-08-14 07:28:03
നിരസിച്ചു തീരുമാനിച്ചു