LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Estate Layam Puthukkad Estate Vandiperiyar
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 18
Updated on 2023-12-26 13:29:50
നവ കേരള സദസ്സ് പരാതിക്കാരി :- ഗ്രേസി , മഞ്ചുമല എസ്റ്റേറ്റ്, വണ്ടിപ്പെരിയാര്‍ ഫോണ്‍നമ്പര്‍ : 999545൦997 വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ XVI-ആം വാര്‍ഡില്‍ താമസിക്കുന്ന ടിയാരി കഴിഞ്ഞ 8 വര്‍ഷമായി 2U/A നമ്പര്‍ വീടിന് കരം അടച്ചു വരികയാണ്. എന്നാല്‍ ടി വസ്തുവിന് പട്ടയം ഉള്ളതിനാല്‍ ഒറിജിനല്‍ നമ്പര്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിട്ടും യാതൊരു നടപടിയുമായില്ല. ആയതിനാല്‍ ടി വീടിന് ഒറിജിനല്‍ നമ്പര്‍ ഇട്ടുതരണമെന്നതാണ് അപേക്ഷയുടെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മഞ്ചുമല എസ്റ്റേറ്റില്‍ 17/2 യു.എ. നമ്പര്‍ കെട്ടിടത്തില്‍ താമസം ഗ്രേസി എന്നവര്‍ ബഹു. മുഖ്യമന്ത്രി അവര്‍കള്‍ മുമ്പാകെ നവകേരള സദസ്സില്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഗ്രേസി എന്നവര്‍ക്ക് പട്ടയമില്ലാത്ത സ്ഥലമാണെന്ന് അറിയുന്നു. പട്ടയം ലഭിയ്ക്കുന്നതിനായി ഡിജിറ്റല്‍ സര്‍വ്വേ തുടങ്ങിയ നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ട്. പട്ടയമില്ലാത്ത സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടമായതിനാലാണ് യു.എ. നമ്പര്‍ നല്‍കിയിരിക്കുന്നത്. നിലവിലുള്ള സര്‍ക്കാര്‍ നിയമപ്രകാരം പട്ടയമില്ലാത്ത സ്ഥലത്ത് അധികൃത നമ്പര്‍ നല്‍കുന്നതിന് നിര്‍വ്വാഹമില്ലാത്തതാണ്. ആയതിനാല്‍ പട്ടയം ലഭിയ്ക്കുന്ന മുറയ്ക്ക് കെട്ടിടം അധികൃതമാക്കി നല്‍കാവുന്നതാണെന്ന വിവരം അങ്ങയുടെ അറിവിനും മേല്‍ നടപടിക്കുമായി സമര്‍പ്പിക്കുന്നു. തീരുമാനം 26/12/2023 ന് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ 999545൦997 എന്ന ഫോണ്‍ നമ്പറില്‍ രാവിലെ 10.14 ന് വിളിച്ചതില്‍ പട്ടയം ലഭിയ്ക്കുന്നതിനുള്ള ഡിജിറ്റല്‍ സര്‍വ്വെ കഴിഞ്ഞുപോയിട്ടുള്ളതാണ് എന്നും റവന്യൂ വകുപ്പില്‍ നിന്നും നാളിതുവരെ പട്ടയം അനുവദിച്ച് ലഭിച്ചിട്ടില്ലായെന്നും പരാതിക്കാരി അറിയിച്ചിട്ടുള്ളതാണ്. ആയതിനാല്‍ പരാതിക്കാരിയുടെ കെട്ടിടം ഇരിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിയ്ക്കുന്ന മുറയ്ക്ക് പട്ടയത്തിന്റെ പകര്‍പ്പ്, സ്ഥലത്തിന്റെ കരം അടച്ച രസീതിന്റെ പകര്‍പ്പ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ പഞ്ചായത്തില്‍ ഹാജര്‍ ആക്കുന്നതിന് അപേക്ഷകയോട് നിര്‍ദ്ദേശിച്ചും അപേക്ഷക ആയത് ഹാജര്‍ ആക്കുന്ന മുറയ്ക്ക് കെട്ടിടം പരിശോധിച്ച് റെഗുലര്‍ നമ്പര്‍ അനുവദിയ്ക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-03-01 14:40:27