LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thengakkal Vandiperiyar Manjumala
Brief Description on Grievance:
Building Permit reg
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 18
Updated on 2023-12-26 16:57:08
നവ കേരള സദസ്സ് പരാതിക്കാരി :- സുന്ദരി ,W/O ലത്തീസ്,തേങ്ങാക്കല്‍, വണ്ടിപ്പെരിയാര്‍ , ഫോണ്‍ നമ്പര്‍ : 828189൦571 പരാതിക്കാരിക്ക് ഏലപ്പാറ വില്ലേജ് വക സര്‍വ്വെ 184/1A യില്‍ പ്പെട്ട 16 ആര് 19 ച. മീറ്റര്‍ വസ്തുവുള്ളതും നിലവില്‍ ടി സ്ഥലത്ത് ഏലയ്ക്ക സ്റ്റോര്‍ പണിയുന്നതിലേയ്ക്ക് വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പെര്‍മിറ്റ് വാങ്ങുന്നതിന് അപേക്ഷ സമര്‍പ്പിച്ചതും എന്നാല്‍ പഞ്ചായത്ത് അനുമതി തരാത്തതും വില്ലേജില്‍ നിന്നും ടിയാരി അനുമതി വാങ്ങിയിട്ടുള്ളതും ആയതിനാല്‍ സമക്ഷത്ത് നിന്നും ടിയാരിക്ക് ടി സ്ഥലത്ത് ഏലയ്ക്ക സ്റ്റോര്‍ പണിയുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് തേങ്ങാക്കല്‍ എസ്റ്റേറ്റ്, തേങ്ങാക്കല്‍ ഭാഗം താമസം ലതീഷ് ഭാര്യ സുന്ദരി എന്നവര്‍ ഏലം സ്റ്റോര്‍ നിര്‍മ്മിയ്ക്കുന്നതിന് അനുമതിയ്ക്കായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുള്ള ഭൂമി സംബന്ധമായ രേഖയായ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമിയുടെ തരം വ്യക്തമാക്കിയിട്ടില്ല. ആയത് സമര്‍പ്പിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിയ്ക്കുന്നതാണ്. തീരുമാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ എന്നാണ് പരാതിക്കാരി ഏലം സ്റ്റോര്‍ പണിയുന്നതിന് പെര്‍മിറ്റ് ലഭിക്കുന്നതിനായി പഞ്ചായത്തില്‍ അപേക്ഷ നല്കിയതെന്നോ, കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമിയുടെ തരം വ്യക്തമല്ലാത്തതിനാല്‍ ആയത് വ്യക്തമാക്കി കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജര്‍ ആക്കുന്നതിന് പരാതിക്കാരിക്ക് അറിയിപ്പ് നല്കിയിട്ടുള്ളതായോ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. പഞ്ചായത്തില്‍ നിന്ന് ലഭ്യമായ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമിയുടെ തരം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പരാതിക്കാരി അപേക്ഷയോടൊപ്പം ഹാജര്‍ ആക്കിയ 21/൦6/2021 തീയതിയിലെ KL൦6൦205൦3748/2023 ഏലപ്പാറ വില്ലേജ് കരം ഒടുക്കിയ രസീതില്‍ സര്‍വ്വെ നമ്പര്‍ 184/1A-65-8, 16 ആര് 19 സ്ക്വയര്‍ മീറ്റര്‍ സ്ഥലം പുരയിടം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ആയത് ലതീഷ്, സുന്ദരി ലതീഷ് എന്നിവരുടെ പേരില്‍ ഉള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്. ബഹു.ഹൈക്കോടതിയുടെ 25/൦6/2020 ലെ W.P(C)17983/2019, 29865/2019, 32098/2019 നമ്പര്‍ കേസുകളിലെ പൊതു വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് പൊസഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ നിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിയ്ക്കുന്ന ഭൂമി കേരള ലാന്‍ഡ് അസൈന്മെന്റ് ആക്ട് 196൦ പ്രകാരം ഒരു പ്രത്യേക ആവശ്യത്തിനായി പതിച്ചു നല്കിയതാണോ അല്ലയോ എന്ന വിഷയം കൂടി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ പരിശോധിക്കേണ്ടതാണെന്നും ഭൂമി പതിവ് ചട്ടപ്രകാരം ഒരു പ്രത്യേക ആവശ്യത്തിന് പതിച്ചുനല്‍കിയ ഭൂമിയാണെങ്കില് ആ വിവരം കൂടി രേഖപ്പെടുത്തി മാത്രമേ ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ പാടുള്ളൂ എന്ന് റവന്യൂ(എ) വകുപ്പിന്റെ ൦2/12/2020ലെ G.O.(എം.എസ്) നമ്പര്‍ 29൦/2020/RD പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ബഹു.ഹൈക്കോടതിയുടെ 25/൦6/2020 ലെ W.P(C)17983/2019, 29865/2019, 32098/2019നമ്പര്‍ കേസുകളിലെ പൊതു വിധിന്യായത്തില്‍ ഉത്തരവായ പ്രകാരം റവന്യൂ അധികാരികള്‍ അനുവദിക്കുന്ന പൊസഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ പ്രകാരം ഏത് ആവശ്യത്തിനാണ് ഭൂമി പതിച്ചുനല്‍കിയിട്ടുള്ളത് എന്ന വിവരം പരിശോധിച്ച ശേഷം അതനുസരിച്ച് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികള്‍ പെര്‍മിറ്റ് അനുവദിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശം നല്കി തദ്ദേശ സ്വയംഭരണ (R.D) വകുപ്പ് സ.ഉ.(എം.എസ്) നമ്പര്‍ 61/2021 ത.സ്വ.ഭ.വ 22/൦2/2021 ല്‍ ഉത്തരവ് ആയിട്ടുള്ളതാണ്. മേല്‍ സാഹചര്യത്തില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവ്യക്തമായതിനാലും ഭൂമിയുടെ തരം രേഖപ്പെടുത്തി പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജര്‍ ആക്കുന്നതിന് പരാതിക്കാരിക്ക് പഞ്ചായത്തില്‍ നിന്നും അറിയിപ്പ് നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാലും മേല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യക്തമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം സമിതിയുടെ അടുത്ത സിറ്റിങ്ങില്‍ ഈ പരാതി പരിഗണിക്കുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 11:36:07
സെക്രട്ടറിയുടെ റിപ്പോര്‍ട്ട് (2) വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് തേങ്ങാക്കല്‍ എസ്റ്റേറ്റ്, തേങ്ങാക്കല്‍ ഭാഗം താമസം ലതീഷ് ഭാര്യ സുന്ദരി എന്നവര്‍ പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതിക്കായി ൦6/06/2022 തീയതി 1197/22 നമ്പര്‍ ആയി അപേക്ഷ സമര്‍പ്പിച്ചതിന് പ്രകാരം എന്‍.ഒ.സി അനുവദിച്ചിരുന്നു. ടി അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുള്ള കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമിയുടെ തരം വീട് നിര്‍മ്മിക്കുന്നതിനും കാര്‍ഷിക ആവശ്യത്തിനും എന്ന് വ്യക്തമാക്കിയിരുന്നു. ഇതേ സ്ഥലത്താണ് ഏലം സ്റ്റോര്‍ നിര്‍മ്മിക്കുന്നതിന് അനുമതിക്കായി പഞ്ചായത്തില്‍ 23/11/2023 തീയതി 7650/2023 നമ്പര്‍ ആയി അപേക്ഷ സമര്‍പ്പിച്ചിരുന്നത്.എന്നാല്‍ അപേക്ഷയോടൊപ്പം ഹാജരക്കിയിട്ടുള്ള ഭൂമി സംബന്ധമായ രേഖയായ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമിയുടെ തരം വ്യകതമാക്കിയിട്ടില്ലാത്തതിനാല് തരം വ്യക്തമാക്കി കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് അപേക്ഷകയെ നേരില്‍ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ നാളിതുവരെ ഏലം സ്റ്റോര്‍ നിര്‍മ്മിക്കുന്നതിന് തരം വ്യക്തമാക്കിയ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തതാണ്. ടി സ്ഥലം നിലവിലെ സര്‍ക്കാര്‍ നിയമ പ്രകാരം ഏലം സ്റ്റോര്‍ നിര്‍മ്മിക്കുന്നതിന് അനുവദനീയമല്ലായെന്ന് അപേക്ഷകന് മുന്‍പ് പാര്‍പ്പിടാവശ്യത്തിന് അനുമതിക്കായി ഹാജരാക്കിയ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് പ്രകാരം വ്യക്തമായതിനാലാണ് രേഖാമൂലം കത്ത് നല്‍കാത്തത് എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അന്തിമ തീരുമാനം പരാതിക്കാരി പരാതിയോടൊപ്പം ഹാജരാക്കിയിട്ടുള്ള സ്ഥലത്തിന്റെ കരം അടച്ച രസീതില്‍ സ്ഥലത്തിന്റെ സര്‍വ്വെ നമ്പര്‍ 184/1A-65-8 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറി റിപ്പോര്‍ട്ടിന് ഒപ്പം ഹാജരാക്കിയിട്ടുള്ള (പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതിക്കായി ൦6/06/2022 തീയതി 1197/22 നമ്പര്‍ ആയി അപേക്ഷ സമര്‍പ്പിച്ചതിന് പ്രകാരം എന്‍.ഒ.സി അനുവദിച്ച സമയത്ത് അപേക്ഷക ഹാജരാക്കിയ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമിയുടെ തരം വീട് നിര്‍മ്മിക്കുന്നതിനും കാര്‍ഷിക ആവശ്യത്തിനും എന്ന് വ്യക്തമാക്കിയിരുന്നു) ഏലപ്പാറ വില്ലേജ് ഓഫീസില്‍ നിന്നും 26/05/2022 തീയതിയില്‍ 779/2022 നമ്പര്‍ ആയി നല്‍കിയിട്ടുള്ള കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ സര്‍വ്വെ നമ്പര്‍ 184/1A-65-8 എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്നെയുമല്ല ടി സര്‍ട്ടിഫിക്കറ്റില്‍ കാര്‍ഷിക ഗൃഹ നിര്‍മ്മാണ ആവശ്യത്തിന് പതിച്ചുനല്‍കിയ ഭൂമിയില്‍പ്പെട്ട വസ്തുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍ അപേക്ഷകയുടെ ഭൂമിയില്‍ മറ്റ് ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ പണിയുന്നതിന് അനുവാദം നല്കാന് കഴിയുകയില്ല എന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് പരാതിക്കാരിക്ക് ടി സ്ഥലത്ത് ഏലക്കാ സ്റ്റോര്‍ പണിയുന്നതിന് അനുവാദം നല്കാന് കഴിയുകയില്ല എന്ന വിവരം പരാതിക്കാരിയെ അറിയിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-03-01 16:23:18