LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thoyattmeethal, Maniyoor (PO)
Brief Description on Grievance:
Death Certificate of Husband Sri. Bineesh. T. Not received
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 21:17:01
പരാതി പരിശോധിച്ചു. പരാതിക്കാരിയെ ഫോണിൽ കേട്ടു. തന്റെ ഭർത്താവ് ബിനീഷ് ടി എന്നയാള്‍ 03.08.20 തിയ്യതിയില്‍ ചെന്നൈ നഗരത്തിൽ വച്ച് ആത്മഹത്യ ചെയ്തു എന്നും,തുടര്‍ന്ന് ശവസംസ്ക്കാരം സ്വദേശമായ മണിയൂര്‍ ഗ്രാമ പഞ്ചായത്തിൽ നടത്തി എന്നും കോവിഡ് സമയത്ത് ബുദ്ധിമുട്ടുകൾ കാരണം ഒരു വർഷം കഴിഞ്ഞതിനു ശേഷം മരണ സർട്ടിഫിക്കറ്റിനായി ചെന്നൈ കോര്‍പ്പറേഷനില്‍ സമീപിച്ചപ്പോള്‍ അവിടെ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ശവസംസ്കാരം നടത്തിയ മണിയൂർ ഗ്രാമപഞ്ചായത്തിലെ തദ്ദേശ രജിസ്ട്രാര്‍ക്ക് അപേക്ഷ സമർപ്പിച്ചുവെങ്കിലും ഇതുവരെ മരണം രജിസ്റ്റര്‍ ചെയ്തില്ല എന്നതാണ് പരാതി.നിയമപ്രകാരം മരണം നടന്ന സ്ഥലത്തെ തദ്ദേശ രജിസ്ട്രാര്‍ മരണം രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെട്ടതിന് ശേഷം ശവസംസ്കാരം നടന്ന സ്ഥലത്തെ രജിസ്ട്രാര്‍ക്ക് മരണം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്നാൽ ഈ കേസിൽ മരണം നടന്ന സ്ഥലത്ത് രജിസ്ട്രേഷൻ നടന്നില്ല എന്നത് സംബന്ധിച്ച് എന്തെങ്കിലും രേഖ പരാതിക്കാരി ഹാജരാക്കിയതായി കാണുന്നില്ല, മാത്രവുമല്ല മണിയൂർ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നൽകുന്നത് മരണം നടന്ന് ഒരു വർഷത്തിനു ശേഷവുമാണ്. ഒരു വർഷത്തിനു മുന്‍മ്പ് നടന്ന മരണം എന്ന നിലയിൽ രജിസ്റ്റർ ചെയ്യാനുള്ള അനുമതിക്കായി 05.01.23 ാം തീയതി R D O ക്ക് അയച്ചു നൽകിയതായി സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. പരാതിക്കാരിയും ആയത് ശരിവെക്കുകയും ചെയ്തു. എന്നാല്‍ RDO ഓഫീസില്‍ നിന്നും അനുമതിയോ,നിരസിക്കലോ ലഭിക്കുന്നില്ല എന്നും വിശദീകരിച്ചു. മരണം നടന്ന സ്ഥലത്ത് രജിസ്ട്രേഷന് നടന്നിട്ടില്ല എന്ന് ഉറപ്പ് വരുത്തി R D O അനുമതിയോട് കൂടി മരണം രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സമിതി വിലയിരുത്തി. ആയതിനാല്‍ RDO ക്ക് നല്കിയ അനുമതി അപേക്ഷയില്‍ അടിയന്തിര തീരുമാനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒരിക്കല്‍ കൂടി കത്ത് നല്‍കുന്നതിനും, RDO അനുമതി ലഭിക്കുന്ന മുറക്ക് മാത്രമേ മരണം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍വ്വാഹമുളളൂ എന്ന് കാണിച്ച് പരാതിക്കാരിക്ക് രേഖാമൂലം മറുപടി നല്‍കുന്നതിനും, ഈ രണ്ട് കത്തിന്റേയും ഓരോ പകര്‍പ്പ് വീതം അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 12:57:12
പരാതിക്കാരിക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 12:57:39
പരാതിക്കാരിക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.