LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VEERASERY HOUSE CHULLIPPARA P,O 676508
Brief Description on Grievance:
BUILDING NUMBER Reg
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-01-14 23:51:43
തിരുരങ്ങാടി നഗരസഭ പരിധി യിലെ ശ്രീമതി സൈനബ W/o യൂനുസ് ചുള്ളിപ്പാറ എന്നവർക്ക് നഗര സഭയിൽ നിന്നും അനുവദിച്ച പെർമിറ്റ് പ്രകാരം പൂർത്തിയാക്കിയ വീടിന് നമ്പർ ലഭിക്കുന്നതിനാണ് നവകേരള സദസ്സിൽ പരാതി നൽകിയത്.ഹർജിക്കാരി PMAY പദ്ധതി യിൽ ഉൾപ്പെട്ട ഗുണഭോക്താവാണ്.പരിശോധനയിൽ ശ്രീമതി സൈനബ എന്നവർ നിർമിച്ച വീട് നിൽക്കുന്ന തിരുരങ്ങാടി വില്ലേജിലെ 297/2ൽ ഉൾപ്പെട്ട ഭൂമി 2008 ലെ കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്ത ഡാറ്റാബാങ്കിൽ നെൽവയൽ എന്ന് രേഖ പെടുത്തിയ ഭൂമിയാണെന്ന് കാണുന്നു.ഇപ്രകാരമുള്ള ഭൂമിയിൽ കെട്ടിട നിർമാണാനുമതി നൽകാനോ കെട്ടിട നമ്പർ അനുവദിക്കാനോ സെക്രട്ടറി ക്ക് അധികാരം ഇല്ല.മേൽ പരാമർശിച്ച നിയമം ലംഘിച്ച് പരാതിക്കാരി ഉൾപ്പടെയുള്ള വർക്ക് നിർമാണാനുമതി നൽകി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തുകയും ഫയലുകൾ ബന്തവസ്സിൽ എടുക്കുകയും പെർമിറ്റ് അനുവദിച്ച നഗരസഭ സെക്രട്ടറികക്ക് എതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതായും കാണുന്നു. തുടർന്ന് ഡാറ്റാ ബാങ്കിൽ നിന്നും നീക്കം ചെയ്യുന്നതിന് ഹർജിക്കാരി അപേക്ഷ നൽകിയെങ്കിലും RDO 16.02.2022 ന് അപേക്ഷ നിരസിച്ചതായികാണുന്നു. ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ അപേക്ഷ പരിഗണിക്കാൻ കഴിയില്ല എന്ന് കാണുന്നു. ഫയൽ നടപടി അവസാനിപ്പിക്കുന്നു. അദാലത് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തിരുരങ്ങാടി നഗരസഭ സെക്രട്ടറി അപേക്ഷകന് മറുപടി നൽകേണ്ടതും പകർപ്പ് അദാലത്തിന് സമർപ്പിക്കേണ്ടതുമാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 15:50:49