LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Rahmath Pains & chemicals
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 14:26:23
അപേക്ഷകൻ കെട്ടിട ക്രമവൽക്കരണത്തിനായി ഏകജാലക ക്ലീയറൻസ് ബോർഡിൽ അപേക്ഷിച്ചിരുന്നതും ആയതിൽ ടിയാനോട് revised layout വാങ്ങി ഗ്രാമപഞ്ചായത്തിൽ ഹാജരാക്കുന്നതിന് നിർദ്ദേശിച്ചിരുന്നതും പ്രസ്തുത വിവരം അപേക്ഷകനെ അറിയിച്ചിട്ടുള്ളതും എന്നാൽ നാളിതുവരെ revised layout സമർപ്പിച്ചിട്ടില്ലാത്തതുമാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കെട്ടിടത്തിനാവശ്യമായ സെറ്റ്ബാക്കും, കെട്ടിടങ്ങൾ തമ്മിലുള്ള അകലവും ആവശ്യത്തിലധികമുണ്ടെന്നും, ലഭ്യമായ layout പ്രകാരമുള്ള കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കണമെന്നും ബാക്കിയുള്ളവക്ക് revised layout സമർപ്പിച്ചതിന് ശേഷം നമ്പർ അനുവദിച്ചാൽ മതിയെന്നും അപേക്ഷകൻ അറിയിച്ചു. കൂടാതെ ഏകജാലക സംവിധാനത്തിലൂടെ കരസ്ഥമാക്കിയ ലൈസൻസ് പ്രകാരം സ്ഥാപിച്ച മെഷിനറികളുള്ള കെട്ടിടത്തിൻറെ വിനിയോഗഗണം നിലവിലുള്ള layout ൽ നിന്നും മാറിയതാണ് ക്രമവൽക്കരണത്തിന് തടസ്സമെന്നും, revised layout ഹാജരാക്കാൻ തയ്യാറാണെന്നും ആയതിന് ശേഷം ഫയർ എൻ.ഒ.സി വിനിയോഗ ഗണത്തിനനുസരിച്ച് പുന:സമർപ്പിക്കാൻ ആവശ്യപ്പെടില്ലെന്നും, കെട്ടിട നമ്പർ അനുവദിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖാമൂലം എഴുതി നൽകണമെന്നും, സെക്രട്ടറിമാർ മാറുന്നതിനനുസരിച്ച് ഓരോരോ നിബന്ധനകൾ പറയുകയാണെന്നും അപേക്ഷകൻ അറിയിച്ചു. കൂടാതെ ധാരാളം ആളുകൾക്ക് തൊഴിൽ നൽകുന്നതും, വലിയൊരു തുക മുടക്കിയിട്ടുള്ളതുമായ സംരംഭമാണെന്നും ആയതിനാൽ ചെറിയ ചെറിയ നിബന്ധനകളിൽ ഇളവനുവദിക്കണമെന്നും അപേക്ഷകൻ അറിയിച്ചു. നിലവിലുള്ള അംഗീകൃത layout ൽ നിന്നും വ്യതിചലിച്ചുകൊണ്ട് അധിക നിർമ്മാണവും, വിനിയോഗ ഗണത്തിൽ മാറ്റവും വരുത്തിയിട്ടുള്ളതാണെന്ന് അസിസ്റ്റൻറ് ടൌൺപ്ലാനർ അറിയിച്ചു. ചട്ടങ്ങളിൽ ഇളവനുവദിക്കുന്നതിന് സർക്കാരിന് മാത്രമെ അധികാരമൊള്ളുവെന്നതിനാലും മലപ്പുറം ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡിൽ നിന്നും revised layout ഹാജരാക്കുന്നതിന് നിർദ്ദേശിച്ച സാഹചര്യത്തിലും നിർമ്മാണം അംഗീകൃത layout ൽ നിന്നും വ്യതിചലിച്ചിട്ടുള്ളതിനാലും revised layout ഹാജരാക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 13:27:51