LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഇടവനചാലില് വീട് കടവത്തൂര്‍ PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:46:42
16/01-2024 dt . 11/01/2024 (തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്) നവ കേരള സദസ്സിൽ ശ്രീ അശോകൻ എ സി, എടവനച്ചാലിൽ വീട് കടവത്തൂർ പി ഒ എന്നവർ സമർപ്പിച്ച, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പുതുതായി വീട് വെച്ച് താമസിച്ചുവരുന്ന എനിക്ക് ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വീട്ടുനമ്പർ അനുവദിക്കുന്നില്ല എന്ന അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചു. മേൽ അപേക്ഷ അപേക്ഷകൻ കരുതലും കൈത്താങ്ങിൽ നൽകിയതിൽ പ്രകാരം സമിതി 27/06/2023ന് പരിശോധിച്ചു തീരുമാനമെടുത്തതാണ് ആയത് ചുവടെ പറയുംപ്രകാരമാണ് “മേൽ ബിൽഡിംഗ് നമ്പറുമായി ബന്ധപ്പെട്ട അപേക്ഷയുടെ ഫയൽ 20/06/ 2023ന് ഉപജില്ലാ സമിതി സംയുക്തമായി തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ നേരിട്ട് ചെന്ന് പരിശോധിക്കുകയും തുടർന്ന് സെക്രട്ടറിയുടെയും ഓവർസിയറുടേയും സാന്നിധ്യത്തിൽ പ്രസ്തുത നിർമ്മാണവും സ്ഥലവും പരിശോധിക്കുകയും ചെയ്തു. പരിശോധന സമയത്ത് പരാതിക്കാരനായ ശ്രീ അശോകനും സന്നിഹിതനായിരുന്നു . വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് താമസിച്ചു വരുന്നു മേൽ വീടിനോട് ചേർന്ന് കിഴക്കുവശത്തും ഭാഗികമായി തെക്കുവശത്തും ഒരു പഴയ വീട് നിലവിലുണ്ട് ആയതിൽ നിന്നും 60 സെന്റീമീറ്റർ അകലമാണ് നിലവിലുള്ളത്. പരാതിയിൽ പ്രതിപാദിച്ച പ്രസ്തുത വീടിന്റെ വീതി വടക്ക് തെക്ക് ദിശയിൽ 11.19 മീറ്റർ + 60 സെന്റീമീറ്റർ സൺസൈഡ് ( ഇരുവശത്തും അടക്കം ) മൊത്തം വീതി 12.39 മീറ്റർ ആണെന്ന് കണ്ടു. പഞ്ചായത്ത് ഓഫീസിൽ അപേക്ഷകൻ ഹാജരാക്കിയ ഉടമസ്ഥാവകാശ രേഖ ( സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ്) പ്രകാരം സ്ഥലത്തിന്റെ അതിർ അളവുകൾ വടക്കുഭാഗം 14.30 മീറ്റർ തെക്കുഭാഗം 15.70 മീറ്റർ കിഴക്കുഭാഗം 11.70 മീറ്റർ പടിഞ്ഞാറ് 11.70 മീറ്റർ ആയാണ് കാണുന്നത്. സ്ഥലത്ത് നിലവിൽ അതിരളവുകൾ മാർക്ക് ചെയ്തിട്ടില്ല. സ്ഥലത്തോട് ചേർന്നിട്ടുള്ള ഭാഗങ്ങൾ അപേക്ഷകൻ ഉൾപ്പെട്ട കുടുംബ സ്വത്താണ് എന്നാണ് അപേക്ഷകൻ സൂചിപ്പിച്ചിട്ടുള്ളത്. മേൽ സൂചിപ്പിച്ച പ്രകാരം സ്ഥലത്ത് നിലവിലുള്ള അളവുകളും കെട്ടിടത്തിന്റെ യാർഡുകളും ആധാരത്തിന്റെ അതിരളവുകളും പരിശോധിച്ചതിൽ പ്രസ്തുത നിർമ്മാണം മേൽ സൂചിപ്പിച്ച സ്ഥലത്തിന്റെ അതിരുകളിൽ നിന്നും പടിഞ്ഞാറുഭാഗം ഒഴികെയുള്ള ഭാഗങ്ങളിൽ സ്ഥലത്തിന്റെ പുറത്തേക്ക് വരുന്നതായി കാണുന്നു . മേൽ സാഹചര്യത്തിൽ പ്രസ്തുത കെട്ടിടം ക്രമീകരിക്കാൻ സാധിക്കാത്തതാണെന്ന് കമ്മിറ്റി കണ്ടെത്തി. സ്ഥലത്തോട് ചേർന്നിട്ടുള്ള സ്ഥലങ്ങൾ അപേക്ഷകൻ ഉൾപ്പെടെയുള്ള കുടുംബത്തിന്റേതാണെന്ന് പ്രതിപാദിച്ച സാഹചര്യത്തിൽ കെ പി ബി ആർ 2019 പ്രകാരം വേണ്ട സൈഡ് റിയൽ യാർഡുകൾ ലഭ്യമാകുന്ന രീതിയിൽ സ്ഥലം ലഭ്യമാക്കിയ ശേഷം ക്രമവൽക്കരണ അപേക്ഷ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിൽ ചട്ട പ്രകാരം സമർപ്പിക്കുന്നതിന് വേണ്ടി അപേക്ഷകന് ഉപദേശം നൽകി’” നവ കേരള സദസിൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ അപേക്ഷകനെ നേരിൽ കേട്ട സമയത്ത് മുമ്പ് നേരിൽ അറിയിച്ചിട്ടുള്ള കാര്യങ്ങൾ ഒന്നും തന്നെ പരിഹരിച്ചിട്ടില്ല എന്ന് അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഈ അപേക്ഷയിൽ മേൽപ്രകാരമുള്ള ക്രമീകരണങ്ങൾ നടത്തിയാൽ മാത്രമേ കെട്ടിട നമ്പറുമായി ബന്ധപ്പെട്ട അപേക്ഷയിൽ നടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി വിലയിരുത്തി. ടി വിവരം നേരിൽകേട്ട സമയത്ത് അപേക്ഷകനെ വീണ്ടും അറിയിച്ചിട്ടുണ്ട്. ടി വിവരം രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-29 15:43:01
implemented