LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vandippetta,Ponnani
Brief Description on Grievance:
Building number reg.
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-28 11:08:37
വീട് നിർമ്മിക്കുന്ന ഭൂമി നഞ്ചയാണ്. ഫോറം നം. 5 അപേക്ഷ ആർ ഡി ക്ക് നൽകി എന്ന് അറിയിച്ചു. കൂടുതൽ അന്വേഷണം ആവശ്യമാണ്. ആയതിന് ശേഷം RDO ഓഫീസിലേക്ക് നൽകുന്നതിന് എസ്കലേറ്റ് ചെയ്യാവുന്നതാണ്.
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-01 09:48:39
25-1-24ലെ അദാലത്ത് തീരുമാനം- മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 1 പൊന്നാനി നഗരസഭ ശ്രീമതി. സുബൈദ, മുല്ലക്കാനകത്ത് വാർഡ് 34, വണ്ടിപ്പേട്ട എന്നവർ എട്ടു വർഷം മുൻപ് ഉണ്ടാക്കിയ വീടിന് നഞ്ച ഭൂമിയിൽ ആയതിനാൽ ഇതുവരെ നമ്പർ ലഭിച്ചില്ല എന്നാണ് പരാതിയായി പറയുന്നത്. പരാതിക്കാരിയായ സുബൈദ 26/06/20021ന് ആർ. ഡി. ഒ. ക്ക് ഫോറം 5ല്‍ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെയായി യാതൊരു മറുപടിയും ലഭിച്ചില്ലെന്നാണ് അറിയിച്ചത്. ഇപ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ കെട്ടിട നിർമ്മാണാനുമതി നൽകുന്നതിനോ കെട്ടിട നമ്പർ അനുവദിക്കുന്നതിനോ സെക്രട്ടറിക്ക് കഴിയില്ല. ആയതിനാൽ 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ ചട്ടം 4(4d)പ്രകാരം 5-ാം നമ്പർ ഫോറത്തിൽ റവന്യു ഡിവിഷണൽ ഓഫീസർ മുമ്പാകെ സമർപ്പ അപേക്ഷ പ്രകാരം ഭൂമി ഡാറ്റാ ബാങ്കിൽനിന്നും നീക്കം ചെയ്ത് ഉത്തരവ് കൈപ്പറ്റിയതിന് ശേഷം ആ രേഖ സഹിതം കെട്ടിട നിർമ്മാണ അനുമതിക്ക് നഗരസഭയിൽ അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു. അപേക്ഷകൻ 2021ൽ നൽകിയ അപേക്ഷയിൽ ഇത് വരെയും ആർ ഡി ഒ ഓഫീസിൽനിന്നും തീരുമാനം അറിയിക്കാത്തതിനാൽ ഈ പരാതി തിരൂർ RDO ക്ക് കൈമാറുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരം സെക്രട്ടറി അപേക്ഷകന് നൽകേണ്ടതാണ്.
Attachment - Sub District Escalated:
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:36:45
ശ്രീമതി. സുബൈദ, മുല്ലക്കാനകത്ത് വാർഡ് - 34, വണ്ടിപ്പേട്ട എന്നവർ എട്ടു വർഷം മുൻപ് ഉണ്ടാക്കിയ വീടിന് നഞ്ച ഭൂമിയിൽ ആയതിനാൽ ഇതുവരെ നമ്പർ ലഭിച്ചില്ല എന്നാണ് പരാതിയായി പറയുന്നത്. പരാതിക്കാരിയായ സുബൈദ 26/06/20021ന് ആർ. ഡി. ഒ. ക്ക് ഫോറം 5ല്‍ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെയായി യാതൊരു മറുപടിയും ലഭിച്ചില്ലെന്നാണ് അറിയിച്ചത്. ഇപ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ കെട്ടിട നിർമ്മാണാനുമതി നൽകുന്നതിനോ കെട്ടിട നമ്പർ അനുവദിക്കുന്നതിനോ സെക്രട്ടറിക്ക് കഴിയില്ല എന്നും, ആയതിനാൽ 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ ചട്ടം 4(4d) പ്രകാരം 5-ാം നമ്പർ ഫോറത്തിൽ റവന്യു ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിച്ച പ്രകാരം ഭൂമി ഡാറ്റാ ബാങ്കിൽനിന്നും നീക്കം ചെയ്ത് ഉത്തരവ് കൈപ്പറ്റിയതിന് ശേഷം ആ രേഖ സഹിതം കെട്ടിട നിർമ്മാണ അനുമതിക്ക് നഗരസഭയിൽ അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു എന്നും, അപേക്ഷകൻ 2021ൽ നൽകിയ അപേക്ഷയിൽ ഇത് വരെയും ആർ.ഡി.ഒ ഓഫീസിൽനിന്നും തീരുമാനം അറിയിക്കാത്തതിനാൽ ടി പരാതി തിരൂർ RDO ക്ക് കൈമാറുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചതായി ജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ സമിതി പ്രസ്തുത അപേക്ഷ പരിഗണിച്ചു. പ്രസ്തുത സ്ഥലം നിലമായിരുന്നു എന്നും ഫോറം 5ൽ തരം മാറ്റാനുള്ള അപേക്ഷ ആർ.ഡി.ഒ ൽ നിന്നുള്ളത് തീരുമാനമായി ലഭിച്ചിട്ടുണ്ട് എന്നും സെക്രട്ടറി അറിയിച്ചു. ആയതിനാൽ മേൽ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.