LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manjacode, Venpakal (P.O). Pin 695123, Thiruvananthapuram, Kerala
Brief Description on Grievance:
Building violates Kerala Panchayath Building Rules
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 21
Updated on 2023-12-23 23:06:21
ശ്രീമതി ബേബിയുടെ അയൽവാസിയായ ശ്രീ. ബിനുകുമാറിന് അനുമതി തേടാതെയുള്ള കെട്ടിട നിർമ്മാണം- കേരള പഞ്ചായത്ത് രാജ് ആക്ട് 235 എഫ്, എച്ച് & കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് 2019 ചട്ടം 4, 5 & അതിരിനോടു ചേർന്നുള്ള കെട്ടിട നിർമ്മാണം - കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് 2019, റൂൾ 24, table നാല് എന്നിവ പ്രകാരം 2 /12 /2023ൽ നോട്ടീസ് നൽകിയിട്ടുള്ളതായി സെക്രട്ടറി യോഗത്തിൽ അറിയിച്ചു. നോട്ടിസിൻ മേലുള്ള തുടർ നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിയെ 19 /12 /2023ലെ യോഗത്തിൽ ചുമതലപ്പെടുത്തി. ടി വിഷയം അടുത്ത സമിതി യോഗത്തിൽ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 22
Updated on 2024-01-09 15:44:28
പരാതിക്കാരിയായ ശ്രീമതി ബേബിയേയും എതിര് കക്ഷിയായ ശ്രീ.ബിനുകുമാറിനെയും 15/01/2024-ല്‍ സെക്രട്ടറി നേരില്‍ കേള്‍ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും ആയത് സംബന്ധിച്ച നോട്ടീസുകള്‍ കക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറിക്ക് വേണ്ടി യോഗത്തില്‍ ഹാജരായ ജൂനിയര്‍ സൂപ്രണ്ട് അറിയിച്ചു. ടി വിഷയത്തിന്മേലുള്ള തുടര്‍നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത സമിതി യോഗത്തില്‍ അറിയിക്കുന്നതിന് 04/01/2024-ലെ യോഗത്തില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-07-26 16:20:07
എതിര്‍കക്ഷിയായ ശ്രീ.ബിനുകുമാര്‍ എസ് നടത്തിയ അനധികൃത നിര്‍മ്മാണത്തിനെതിരെ നടന്നുവന്ന നിയമാനുസൃത നടപടിയുടെ ഭാഗമായി അനധികൃത കെട്ടിടനിര്‍മ്മാണ ഭാഗങ്ങള്‍ പൊളിച്ചു നീക്കുന്നതിന് സെക്രട്ടറി 14/06/2024-ന് പുറപ്പെടുവിച്ച സ്ഥിരപ്പെടുത്തല്‍ ഉത്തരവിനെതിരെ ശ്രീ.എസ്.ബിനുകുമാര്‍, ബഹു:തസ്വഭ സ്ഥാപനങ്ങള്‍ക്കായുള്ള ട്രിബ്യൂണലില്‍ 309/2024 നമ്പരായി അപ്പീല്‍ ഫയല്‍ ചെയ്തിട്ടുള്ളതായും ബഹു:കോടതി, സെക്രട്ടറിയുടെ 14/06/2024-ലെ കണ്ഫര്മേഷന് ഉത്തരവ് നടപ്പിലാക്കുന്നതിനെതിരെ 02/07/2024-ല്‍ സ്റ്റേ ഓര്‍ഡര്‍ അനുവദിച്ചിട്ടുള്ളതായും, ടി സ്റ്റേ ഉത്തരവ് വെക്കേറ്റ് ചെയ്യുന്നതിനായി പഞ്ചായത്ത് നിയമനടപടി സ്വീകരിച്ചിട്ടുള്ളതായും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ബഹു:കോടതിയുടെ അന്തിമഉത്തരവിന് വിധേയമായി തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ട് ടി പരാതി തീര്‍പ്പാക്കുന്നു. അദാലത്ത് സമിതി തീരുമാനം പരാതിക്കാരിയെ അറിയിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും 20/07/2024-ലെ യോഗത്തില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.