LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnath house, Ozhur PO
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 07:07:18
18-1-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 3 കല്പ്പകാഞ്ചേരി ഗ്രാമപഞ്ചായത്ത് ശ്രീ സുബൈര്‍, കുന്നത്ത് ഹൌസ്, എരനെല്ലൂര്‍ എന്നവര്‍ അദാലത്തിൽ ഹാജർ ആയിരുന്നു. പ്രവാസികളായ സുബൈർ മുതൽപേർ കടുങ്ങാത്തുകുണ്ടിൽ ശ്രീ. സൈതലവി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 390 Squire Feetൽ മേല്‍ക്കൂര കമ്പിയും ഓടുമായി കെട്ടിടം വെച്ച് വാടകയ്ക്ക് എടുത്ത് ചായക്കട നടത്തിവരുന്നു. ലൈസൻസ് ലഭ്യമാകുന്നതിനു മുൻപേ തന്നെ പരാതിക്കാർ കച്ചവടം തുടങ്ങിയിരുന്നു. ലൈസൻസിന് വേണ്ടിയാണ് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചത്. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആറ് സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉണ്ട്. എന്നാൽ ഈ സ്ഥാപനത്തിന് മാത്രമാണ് ലൈസൻസ് ലഭ്യമാകാത്തത് എന്നാണ് സുബൈർ അറിയിച്ചത്. പഞ്ചായത്ത് നിർദ്ദേശം അനുസരിച്ച് മഴവെള്ള സംഭരണി, വേസ്റ്റ് വാട്ടർ ടാങ്ക്, ബാത്ത്റൂം എന്നിവ പരാതിക്കാരൻ നിർമ്മിച്ചതായി അറിയിച്ചു. കെട്ടിടത്തിന്റെ യഥാർത്ഥ ഉടമയായ ശ്രീ. സൈതലവി കടുങ്ങാത്തുണ്ട് അങ്ങാടിയിൽ നിലവിലുള്ള കെട്ടിടത്തോട് കൂട്ടിച്ചേർത്ത ഭാഗം ക്രമവൽക്കരണത്തിനായി അപേക്ഷ നൽകിയതിൽ 257.25 മീറ്റർ സ്ക്വയർ പ്ലോട്ടിന് പകരം 182 മീറ്റർ സ്ക്വയർ ആണ് അപേക്ഷയിൽ കാണിച്ചിരിക്കുന്നത്. 70 ചതുരശ്ര. മീറ്റർ ക്രമവൽക്കരിക്കേണ്ടതുണ്ട്. കെട്ടിട ഉടമക്ക് ചട്ടലംഘനങ്ങൾ പരിഹരിക്കുന്നതിനുള്ള കത്ത് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറിക്ക് വേണ്ടി ഓവർസീയർ അറിയിച്ചു. ചാടക്കട നടത്തുന്നതിനുള്ള ലൈസൻസ് നൽകുന്നതിന് മുമ്പ് കെട്ടിടം ക്രമവൽക്കരിക്കേണ്ടതുണ്ട്. കെട്ടിടത്തിന് 1.20 മീറ്റർ റോഡിൽ നിന്നും അകലം വിടാതെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കെട്ടിട വിസ്തീർണ്ണത്തിലെ വ്യത്യാസത്തിന് കാരണം സഞ്ചയ സോഫ്റ്റ്വെയറിൽ അസ്സസ്മെന്റ് രജിസ്റ്റർ വിവരങ്ങൾ എൻട്രി നടത്തിയതില്‍ വന്ന അപാകതയാണൊ എന്ന് പരിശോധിക്കുന്നതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി. കെട്ടിട ഉടമക്ക് നൽകിയ കത്തിൽ പറയുന്ന അപാകതകൾ പരിഹരിച്ച് കെട്ടിടം ക്രമവൽക്കരിച്ച് നൽകിയാലെ ലൈസൻസിനുള്ള അപേക്ഷ പരിഗണിക്കുവാൻ കഴിയുകയുള്ളൂ എന്നും അപാകതകൾ പരിഹരിച്ച് ക്രമവൽക്കരണ അപേക്ഷ പുനസമർപ്പിക്കുന്നതിന് കെട്ടിട ഉടമക്ക് ഓർമ്മകുറിപ്പ് നൽകുന്നതിനും വിവരം പാരാതിക്കാരനെ അറിയിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. പരാതി 4 മാറാക്കര ഗ്രാമപഞ്ചായത്ത് മാനേജര്‍, കാടാമ്പുഴ എല്‍.പി.സ്കൂള്‍. സ്കൂളിന്റെ ഭൌതിക സൌകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സ്കൂളിന് പുതിയ കെട്ടിടം ഉണ്ടാക്കുന്നതിന് പെര്‍മിറ്റ് ലഭ്യമാകുന്നതിന് വേണ്ടിയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പെർമിറ്റിന്/ക്രമ വക്കരിക്കുന്നതിന് മാറാക്കര ഗ്രാമപഞ്ചായത്തിൽ 20-10-22ന് സമർപ്പിച്ച അപേക്ഷ അപാകതകൾ ചുണ്ടിക്കാണിച്ച് മടക്കിയിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുത്തതിന് മുമ്പുള്ള കെട്ടിടങ്ങളോട് ചേർന്ന് പുതിയ നിർമ്മിതി നടത്തിയതാണ്. പുതിയ കെട്ടിടം ആയതിനാല്‍ അധിക നിർമ്മാണമായി പഞ്ചായത്ത് പരിഗണിച്ചത്. റോഡിൽ നിന്നുള്ള സെറ്റ് ബാക്ക് സ്കൂളുകൾക്ക് 3.60 ആണ് എന്നാൽ സൈറ്റിൽ രണ്ട് മീറ്റർ ഇല്ലെന്നാണ് കാണുന്നത്. ചട്ടങ്ങൾ പാലിക്കാത്തതിനാൽ അപേക്ഷ നിരസിച്ചുകൊണ്ട് 24-11-22ന് മാനേജർക്ക് പഞ്ചായത്തിൽനിന്നും കത്ത് നൽകിയതായി കാണുന്നു. റോഡ് പ്രശ്നം ഒഴികെ ബാക്കി ന്യൂനതകളെല്ലാം പഞ്ചായത്ത് തലത്തില്‍ തീരുമാനിമാക്കാം എന്ന് സെക്രട്ടറി അറിയിച്ചു. ഇത് ഗ്രൂപ്പ് ബി എജുക്കേഷൻ ബിൽഡിംഗ് ആയതിനാൽ ഫയൽ നേരിൽ പരിശോധിച്ചതിന് ശേഷം സർക്കാരിലേക്ക് ഇളവിന് സമർപ്പിക്കുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-01-23 07:10:06
മാറാക്കരയുമായി ബന്ധപ്പെട്ടത് തെറ്റായി ഉൾപ്പെട്ടത് അവഗണിക്കേണ്ടതാണ്.