LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Variyam Parambu,Elankur,Manjeri
Brief Description on Grievance:
Building Number Reg.
Receipt Number Received from Local Body:
Interim Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 14:46:44
സമർപ്പിച്ച അപേക്ഷയിൽ രേഖപ്പെടുത്താത്ത ഒരു കിണർ നിർമ്മാണം നടത്തിയിട്ടുണ്ടെന്നും ആയത് കെട്ടിട നിർമ്മാണ ചട്ട പ്രകാരമുള്ള സെറ്റ്ബാക്ക് പാലിക്കുന്നില്ലെന്നും ആയതിനാൽ കെട്ടിട നമ്പർ അനുവദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സെക്രട്ടറിക്ക് വേണ്ടി ഹാജരായ സീനിയർ ക്ലാർക്ക് താജുന്നീസ അറിയിച്ചു. വളരെ പഴക്കമുള്ള കിണറാണെന്നും അയതിൽ റിപ്പയർ പ്രവൃത്തി മാത്രമാണ് നടത്തിയിട്ടുള്ളതെന്നും ദൂരപരിധി പാലിക്കാത്ത റോഡ് ഒരു വീട്ടിലേക്ക് മാത്രമുള്ള സ്വകാര്യ റോഡാണെന്നും ആയതിനാൽ നമ്പർ അനുവദിക്കണമെന്നും അപേക്ഷകക്ക് വേണ്ടി ഭർത്താവ് അറിയിച്ചു. വിശദമായ പരിശോധനക്കായി മാറ്റിവെച്ചു.
Escalated made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-30 12:53:56
30.12.23 ലെ ഉപജില്ലാ അദാലത്ത് സമിതിയുടെ 29-ാം നമ്പർ തീരുമാന പ്രകാരം അസിസ്റ്റൻറ് ടൌൺപ്ലാനറോടൊന്നിച്ച് സ്ഥലം സന്ദർശിച്ചു. ശ്രീമതി റംലത്തിൻറെ വീടിൻറെ മുൻവശത്ത് ഒരു സ്വകാര്യ റോഡുണ്ട്. ആയത് 6 മീറ്ററിൽ കുറവുള്ള അൺനോട്ടിഫൈഡ് റോഡാണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. നിലവിൽ കിണർ വീടിൻറെ മുൻ വശത്തുള്ള റോഡതിരിൽ നിന്നും 60 സെൻറിമീറ്റർ അകലത്തിലാണ്. അപേക്ഷകയുടെ അവകാശവാദ പ്രകാരം കിണർ വർഷങ്ങൾക്ക് മുമ്പ് നിലവിലുള്ളതാണെന്ന് ബോധ്യപ്പെടുന്നില്ല. കൂടാതെ വീട് നിർമ്മാണനുമതിക്കായി സമർപ്പിച്ച പ്ലാനിൽ കിണർ രേഖപ്പെടുത്തിയിട്ടില്ലാത്തതുമാണ്. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ട പ്രകാരം റോഡതിരിൽ നിന്നും ഒരു കെട്ടിടം പാലിക്കേണ്ടതായ ദൂരം കിണറിൻറെ കാര്യത്തിലും പാലിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ മേൽ വിഷയത്തിൽ ഉന്നതതല തീരുമാനം ആവശ്യമാണെന്ന് കാണുന്നു. ആയതിനാൽ അപേക്ഷകയുടെ ആവശ്യപ്രകാരം അപേക്ഷ ജില്ലാ സമിതിക്ക് കൈമാറുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:39:09
സമർപ്പിച്ച അപേക്ഷയിൽ രേഖപ്പെടുത്താത്ത ഒരു കിണർ നിർമ്മാണം നടത്തിയിട്ടുണ്ടെന്നും ആയത് കെട്ടിട നിർമ്മാണ ചട്ട പ്രകാരമുള്ള സെറ്റ്ബാക്ക് പാലിക്കുന്നില്ലെന്നും എന്ന കാരണത്താൽ കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല എന്നതാണ് പരാതിയിൽ പറയുന്നത്. വളരെ പഴക്കമുള്ള കിണറാണെന്നും അയതിൽ റിപ്പയർ പ്രവൃത്തി മാത്രമാണ് നടത്തിയിട്ടുള്ളതെന്നും ദൂരപരിധി പാലിക്കാത്ത റോഡ് ഒരു വീട്ടിലേക്ക് മാത്രമുള്ള സ്വകാര്യ റോഡാണെന്നും ആയതിനാൽ നമ്പർ അനുവദിക്കണമെന്നും എന്നതാണ് ആവിശ്യം. 30.12.23 ലെ ഉപജില്ലാ അദാലത്ത് സമിതിയുടെ 29-ാം നമ്പർ തീരുമാന പ്രകാരം അസിസ്റ്റൻറ് ടൌൺപ്ലാനറോടൊന്നിച്ച് സ്ഥലം സന്ദർശിച്ചു എന്നും, ശ്രീമതി. റംലത്തിൻറെ വീടിൻറെ മുൻവശത്ത് ഒരു സ്വകാര്യ റോഡുണ്ട് എന്നും, ആയത് 6 മീറ്ററിൽ കുറവുള്ള അൺനോട്ടിഫൈഡ് റോഡാണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു എന്നും, നിലവിൽ കിണർ വീടിൻറെ മുൻ വശത്തുള്ള റോഡതിരിൽ നിന്നും 60 സെൻറിമീറ്റർ അകലത്തിലാണ് എന്നും, അപേക്ഷകയുടെ അവകാശവാദ പ്രകാരം കിണർ വർഷങ്ങൾക്ക് മുമ്പ് നിലവിലുള്ളതാണെന്ന് ബോധ്യപ്പെടുന്നില്ല എന്നും, കൂടാതെ വീട് നിർമ്മാണനുമതിക്കായി സമർപ്പിച്ച പ്ലാനിൽ കിണർ രേഖപ്പെടുത്തിയിട്ടില്ലാത്തതുമാണ് എന്നും, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ട പ്രകാരം റോഡതിരിൽ നിന്നും ഒരു കെട്ടിടം പാലിക്കേണ്ടതായ ദൂരം കിണറിൻറെ കാര്യത്തിലും പാലിക്കേണ്ടതുണ്ട് എന്നും, ഈ സാഹചര്യത്തിൽ മേൽ വിഷയത്തിൽ ഉന്നതതല തീരുമാനം ആവശ്യമാണെന്ന് കാണുന്നതിനാൽ അപേക്ഷകയുടെ ആവശ്യപ്രകാരം അപേക്ഷ ജില്ലാ സമിതിക്ക് കൈമാറുന്നതായി ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. കിണറിൻറെ അതിരിൽ നിന്നും കെ.പി.ബി.ആർ 2019 75 (2) പ്രകാരം സെറ്റ്ബാക്ക് 2 മീറ്റർ ലഭ്യമല്ല, തന്നെയുമല്ല പെർമിറ്റിൽ കിണർ നിലനിൽക്കുന്നതായി കാണിച്ചിട്ടില്ല. ആയതിനാൽ പുതിയ കിണർ നിർമ്മിച്ചിട്ടുള്ളതാണ്. കെട്ടിട നമ്പർ അനുവദിക്കുന്നതിന് നിർവ്വാഹമില്ലാത്തതാണ് എന്ന് ജില്ലാ അദാലത്ത് വിലയിരുത്തി. ചട്ടം 3(5) പ്രകാരം സർക്കാരിൻറെ പ്രത്യേക ഇളവിനായി കക്ഷിക്ക് താത്പര്യമുള്ള പക്ഷം യഥാവിധി അപേക്ഷിക്കുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.