LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
രായ്മരക്കാര്‍ വീട്ടില്‍, തവനൂര്‍
Brief Description on Grievance:
നവകേരള സദസ്സ് - വീട്ടുനമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 10:52:12
18-1-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 11 തവനൂര്‍ ഗ്രമാപഞ്ചായത്ത് മുഹമ്മദ് സിദ്ദീഖ് ജി, തവനൂര്‍. സബ്ന, ഹസീന, ആമിനു കെ., ഷാഹിദ, മുഹമ്മദ് ഷാഫി എന്ന് അഞ്ച് കുടുബങ്ങളുടെ നഞ്ച ഭൂമിയിലുള്ള വീടുകൾക്ക് നമ്പർ ലഭിക്കുന്നതിന് വേണ്ടിയായി പൊതുവായി നൽകിയ പരാതിയാണ് മുഹമ്മദ് സിദ്ദിഖിന്റേത്. ഇതിൽ സബ്ന എന്നവരുടേത് തരം മാറ്റുുന്നതിനായി ആർ ഡി ഒക്ക് അപേക്ഷ നൽകേണ്ടതാണ്. ഹസീന 2015-16 ലെ ഐഎവൈ ഗുണഭോക്താവാണ്. രണ്ട് ലക്ഷം രൂപ ഐഎവൈ ധനസഹായം ലഭിച്ചിട്ടുണ്ട്. ഇവര്‍ കൃഷി ഓഫീസറിൽ നിന്നും ഫോറം 5ൽ അപേക്ഷ നൽകിയിട്ടും ആർ ഡി ഒക്ക് അപേക്ഷ നൽകിയിട്ടും ഇതുവരെയായും യാതൊരു മറുപടിയും ഇല്ലെന്നാണ് അറിയച്ചത്. ആമിനു എന്നവർക്ക് സ്ഥലം വാങ്ങുന്നതിന് ഒരു ലക്ഷം രൂപയും വീട് നിർമ്മാണത്തിന് ഫിഷറീസ് വകുപ്പിൽ നിന്നും രണ്ടു ലക്ഷം രൂപയും ധനസഹായം ലഭിച്ചിട്ടുണ്ട്. ഷാഫി എന്നവർക്ക് അനുകൂല്യമൊന്നും ലഭിച്ചിട്ടില്ല. ആയതിനാൽ ഈ അപേക്ഷകൾ എല്ലാം തന്നെ RDOക്ക് കൈമാറുന്നതിനായി ജില്ലാ കമ്മിറ്റിക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 16
Updated on 2024-03-25 15:30:26
തവനൂർ പഞ്ചായത്തിൽ 19-ആം വാർഡിൽ രായ്മരക്കാർ വീട്ടിൽ മുഹമ്മദ് സിദ്ദീഖ് ജി, തവനൂര്‍ സബ്ന, ഹസീന, ആമിനു കെ, ഷാഹിദ, മുഹമ്മദ് ഷാഫി എന്നീ അഞ്ച് കുടുബങ്ങളുടെ നഞ്ച ഭൂമിയിലുള്ള വീടുകൾക്ക് നമ്പർ ലഭിക്കുന്നതിന് വേണ്ടിയാണ് നവ കേരള സദസ്സ് മുമ്പാകെ പൊതുവായി ശ്രീ. മുഹമ്മദ് സിദ്ദിക്ക് പരാതി നൽകിയട്ടുള്ളത്. ഇതിൽ സബ്ന എന്നവരുടേത് തരം മാറ്റുുന്നതിനായി ആർ ഡി ഒക്ക് അപേക്ഷ നൽകേണ്ടതാണെന്നും, ഹസീന 2015-16 ലെ ഐഎവൈ ഗുണഭോക്താവാണെന ന്നും, രണ്ട് ലക്ഷം രൂപ ഐഎവൈ ധനസഹായം ലഭിച്ചിട്ടുണ്ട് എന്നും, ഇവര്‍ കൃഷി ഓഫീസറിൽ നിന്നും ഫോറം 5 ൽ അപേക്ഷ നൽകിയിട്ടും, ആർ ഡി ഒ ക്ക് അപേക്ഷ നൽകിയിട്ടും ഇതുവരെയായും യാതൊരു മറുപടിയും ലഭ്യമായിട്ടില്ല എന്നാണ് അറിയച്ചത് എന്നും, ആമിനു എന്നവർക്ക് സ്ഥലം വാങ്ങുന്നതിന് ഒരു ലക്ഷം രൂപയും വീട് നിർമ്മാണത്തിന് ഫിഷറീസ് വകുപ്പിൽ നിന്നും രണ്ടു ലക്ഷം രൂപയും ധനസഹായം ലഭിച്ചിട്ടുണ്ട് എന്നും, ഷാഫി എന്നവർക്ക് അനുകൂല്യമൊന്നും ലഭിച്ചിട്ടില്ല എന്നും, ഉപജില്ലാ സമിതി റിപ്പോർട്ട് ചെയതിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ ചർച്ച ചെയ്തു. പ്രസ്തുത അപേക്ഷ രായ്മരക്കാർ വീട്ടിൽ മുഹമ്മദ് സിദ്ദീഖ് ജി, തവനൂര്‍ സബ്ന, ഹസീന, ആമിനു കെ, ഷാഹിദ, മുഹമ്മദ് ഷാഫി എന്നീ അഞ്ച് കുടുബങ്ങള്‍ക്കായി പൊതുവായി ശ്രീ. മുഹമ്മദ് സിദ്ദിക്ക് എന്നവർ നൽകിയട്ടുള്ളതാണ്. ആയതിനാൽ തന്നെ ഓരോ കുടുംബങ്ങളുടേയും കാര്യകാരണസഹിതമുള്ള വ്യക്തമായ പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടി ല്ലാത്തതാണ്. ആയതിനാൽ ഇത്തരത്തിൽ പൊതു അപേക്ഷയിൻമേൽ ഓരോ കുടുംബത്തിൻറേയും ഭൂമി സംബന്ധിച്ചും, പഞ്ചായത്തുമായുള്ള വ്യവഹാരം സംബന്ധിച്ചും അപൂർണ്ണമായ റിപ്പോർട്ട് മാത്രമാണ് ജില്ലാ സമിതി മുമ്പാകെ ലഭ്യമായിട്ടുള്ളത്. ആയതിനാൽ തന്നെ ഇത്തരം അപേക്ഷയിൻമേൽ ഓരോ വ്യക്തിക്കും, നിയമപരമായ സാധുത പരിശോധിച്ച് തീർപ്പ് കൽപ്പിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കുടുതൽ കൃത്യതയും വ്യക്തതയോടും കൂടെ പൊതു അപേക്ഷയിൻമേൽ റിപ്പോർട്ട് സമർപ്പിക്കു ന്നതിലേക്ക് സെക്രട്ടറിയും, ഉപജില്ലാ സമിതിയും ജാഗ്രത പുലർത്തേണ്ടതാണെന്ന് നിർദ്ദേശിക്കുന്നു. നവ കേരള സദസ്സിൽ സമർപ്പിക്കപ്പെട്ട പ്രസ്തുത അപേക്ഷയിൻമേൽ ആർ.ഡി.ഒ യിൽ നിന്നും തീരുമാനം കൈക്കൊള്ളേണ്ടവ പ്രസ്തുത പോർട്ടലിൽ നിന്നും തുടർനടപടികള്‍ക്കായി ആർ.ഡി.ഒ യിലേക്ക് അയക്കുന്നതിനും അത്തരത്തിൽ തീർപ്പായി വരുന്ന അപേക്ഷകളിൻമേൽ തുടർനടപടികള്‍ സ്വീകരിച്ച് നമ്പർ അനുവദിക്കുന്നതിനും, ഏതെങ്കിലും അപേക്ഷയിൻമേൽ പഞ്ചായത്തിൽ നിന്നും നേരിട്ട് തുടർനപടികള്‍ സ്വീകരിക്കേണ്ടവ ഉണ്ടെങ്കിൽ ആയവ എത്രെയും പെട്ടന്ന് റിപ്പോർട്ട് ചെയ്യുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും പ്രസ്തത അപേക്ഷ തീർപ്പ് കൽപ്പിച്ചു.