LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHULLIPARAMBIL HOUSE,ANAKKARA,8075508044
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 13:10:49
നവകേരള സദസ്സില്‍ ശ്രീ. നാസര്‍. C. P., S/o ഹസന് കുട്ടി ചുളളിപ്പറമ്പില്‍ വീട്, ആനക്കര ഗ്രാമ പഞ്ചായത്ത് എന്നവര്‍ നല്കിയ വീട് നിര്‍മ്മാണത്തിന് പെര്‍മിറ്റ് ലഭിച്ചില്ല എന്ന പരാതി 04.01.2024 ന് തൃത്താല ബ്ലോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ശ്രീ. നാസര്‍. C. P. ക്ക് വേണ്ടി ഹാജരായ അദ്ദേഹത്തിന്റെ അച്ഛന് ശ്രീ. ഹസന്‍കുട്ടി എന്നവരെ നേരില്‍ കേട്ടതില്‍ നിന്നും ആനക്കര ഗ്രാമ പഞ്ചായത്തില്‍ നിന്നും 30.09.2013 ലെ A4-5722/13 നമ്പര്‍ കത്ത് പ്രകാരം 269/5 നമ്പറില്‍പെട്ട 10 സെന്റ് സ്ഥലത്ത് 300 ചതുരശ്ര മീറ്ററില്‍ കവിയാത്ത സ്ഥലത്ത് വാസഗൃഹം നിര്‍മ്മിക്കുന്നതിന് അനുമതി നല്കി അപേക്ഷകനെ അറിയിച്ചിട്ടുളളതാണ്. ആയതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന് പഞ്ചായത്തില്‍ നിന്നും ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയതായി അപേക്ഷകന് വേണ്ടി ഹാജരായ ശ്രീ. ഹസന്‍കുട്ടി അറിയിച്ചു. എന്നാല്‍ ടി ബില്‍ഡിംഗ് പെര്‍മിറ്റിന്റെ രേഖകള്‍ ഒന്നും തന്നെ കക്ഷി ഹാജരാക്കിയിട്ടില്ല. മേല്‍ സാഹചര്യത്തില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ രേഖയും ലഭിച്ചിട്ടില്ല എങ്കില്‍ ആയത് ലഭിക്കുന്നതിന് പഞ്ചായത്താഫീസില്‍ സമര്‍പ്പിച്ചിട്ടുളള രേഖകള്‍ ഹാജരാക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കുന്നതിനും ടി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്താഫീസില്‍ നിന്നും പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയത് സഹിതം അടുത്ത അദാലത്ത് കമ്മിറ്റി മുമ്പാകെ ഹാജരാക്കുന്നതിന് ആനക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും കമ്മിറ്റി തീരുമാനിച്ചു
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-03-11 17:28:05
2013 ലെ നഞ്ച കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 30/09/2013 –ലെ എ4-5722/13 നമ്പർ പ്രകാരം NOC നൽകിയിട്ടുണ്ടെന്ന് ആനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി 01/03/2024 ലെ SC3/952/2024 കത്ത് പ്രകാരം അറിയിച്ചിട്ടുണ്ട്. NOC ലെ നിബന്ധനകൾക്കനുസൃതമായി കെട്ടിടം പണിത് കംപ്ലീഷൻ പ്ലാൻ സമർപ്പിക്കുന്ന മുറയ്ക്ക് നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Attachment - Sub District Final Advice:
Escalated made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-06-10 12:31:51
ആനക്കര ഗ്രാമപഞ്ചായത്തിലെ ശ്രീ. നാസർ, ചുള്ളിപ്പറമ്പിൽ ഹൌസ്, ആനക്കര എന്നവരുടെ അപേക്ഷ അദാലത്തിൽ വന്നിരുന്നു. ആനക്കര ഗ്രാമപഞ്ചായത്തിലെ നഞ്ചകമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 30/09/2013 ലെ A4-5722/13 നമ്പർ ഉത്തരവ് പ്രകാരം പഞ്ചായത്ത് സെക്രട്ടറി ശ്രീ നാസറിന് എൻ.ഒ.സി നൽകുകയുണ്ടായി. 26/02/2024 ലെ അദാലത്തിൽ ഇക്കാര്യം ചർച്ചചെയ്യുകയും എൻ.ഒ.സിയിലെ നിബന്ധനകൾക്ക് വിധേയമായി പണി പൂർത്തീകരിച്ച് കംപ്ലീഷൻ പ്ലാൻ സമർപ്പിക്കുന്ന മുറയ്ക്ക് നമ്പർ നൽകാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ എൻ.ഒ.സിക്ക് ഒപ്പം നൽകിയ നിർദ്ദേശങ്ങളിൽ “ നിലം മണ്ണിട്ട് മൂടുന്നതിനുമുമ്പ് വിവരം പഞ്ചായത്തിനെ അറിയിക്കണം” എന്ന നിബന്ധന പാലിച്ചില്ല എന്നതിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ നമ്പർ നൽകിയിട്ടില്ല.27/05/2024 ൽ കൂടിയ അദാലത്തിൽ നഞ്ച കമ്മിറ്റി കൂടിയിട്ടുള്ള മിനുട്സും, മഹസറും ഹാജരാക്കുവാൻ നിർദ്ദേശിച്ചുവെങ്കിലും റിക്കാർഡ് റൂമിൽ പരിശോധിച്ച് അത് ലഭ്യമായില്ല എന്നാണ് സെക്രട്ടറി അറിയിച്ചത്. ശ്രീ. നാസറിന് നഞ്ചകമ്മിറ്റി എൻ.ഒ.സി നൽകിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നമ്പർ ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ അനുബന്ധ രേഖകൾ ഗ്രാമപഞ്ചായത്തിൽ ഇല്ലാത്തതിനാൽ നമ്പർ നൽകുവാനുള്ള തീരുമാനമെടുക്കാൻ സെക്രട്ടറി വൈകുന്നു. ഈ സാഹചര്യത്തിൽ 13.08.2018 ലെ ത.സ്വ.ഭ.വ 406/R.A1/2018 പരിപത്രം പ്രകാരം ശ്രീ നാസറിന് നമ്പർ ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയും. തുടർനടപടിക്കുമായും ടി ഫയൽ ജില്ലാ അദാലത്ത് സമിതിയ്ക്ക് എസ്കലേറ്റ് ചെയ്യുന്നു.
Attachment - Sub District Escalated:
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 21
Updated on 2024-08-02 12:16:46
ജില്ലാതല സ്ഥിരം അദാലത്ത് സമിതിയിലേക്ക് എക്സക്കലേറ്റ് ചെയ്ത് ലഭ്യമായ, ശ്രീ.നാസർ സി പി S/O ഹസ്സൻകുട്ടി, ചുള്ളിപറമ്പിൽ ഹൌസ്,ആനക്കര എന്നവർ നവകേരളസദസ്സിൽ സമർപ്പിച്ച കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമായില്ലെന്ന പരാതി സമിതി പരിഗണിച്ചു. പരാതികക്ഷി ടിയാന്റെ ഉടമസ്ഥതയിലുള്ള റീസർവ്വേ നമ്പർ 269/5-4 ഉൾപ്പെട്ടതും നിലമെന്ന് രേഖപ്പെടുത്തിയതുമായ വഹകളിൽ വീട് നിർമ്മിക്കുന്നതിന് എൻഒസിക്കായി 05/09/2013 തീയതി ആനക്കര ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചതിൽ, 11/09/2013 ലെ സബ്ബ്കമ്മിറ്റി തീരുമാനപ്രകാരം എൻഒസി ലഭിച്ചിട്ടുള്ളതാണെന്നും നിലവിൽ വീട്പണി ഏകദേശം പൂർത്തിയായതാണെന്നും കെട്ടിട നിർമ്മാണ പെർമിറ്റിനായി ആനക്കര ഗ്രാമപഞ്ചായത്തിനെ സമീപിച്ചപ്പോൾ പ്രസ്തുത സ്ഥലം നിലമായതിനാൽ പെർമിറ്റ് അനുവദിക്കാൻ കഴിയില്ലെന്ന് സെക്രട്ടറി അറിയിച്ചതായും കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാകുന്നതിനുള്ള അനുകൂല നടപടികൾ ഉണ്ടാകണമെന്നുമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ആനക്കര ഗ്രാമപഞ്ചായത്തിലെ 30/09/2013 ലെ എ4-5722/12/കെപിബിആർ നമ്പർ കത്ത് പ്രകാരം ശ്രീ.നാസർ സി പി S/O ഹസ്സൻകുട്ടി, ചുള്ളിപറമ്പിൽ ഹൌസ്, ആനക്കര എന്നവർക്ക് ടിയാന്റെ ഉടമസ്ഥതയിലുള്ള ആനക്കര വില്ലേജിലെ റീസർവ്വേ നമ്പർ 269/5-4 ഉൾപ്പെട്ട 10 സെന്റ്സ സ്ഥലത്തിൽ വാസഗൃഹം നിർമ്മിക്കുന്നതിന് 11/09/2013 ലെ നഞ്ചകമ്മിറ്റി തീരുമാനം പ്രകാരം നിബന്ധനകൾക്ക് വിധേയമായി എൻഒസി അനുവദിച്ചിട്ടുള്ളതാണെന്നും ആയതിൽ നിയമാനുസൃതമുള്ള അനുമതിയില്ലാതെ നിലം നികത്തുകയോ/നിലം നികത്തിയ സ്ഥലത്ത് കെട്ടിടം നിർമ്മിക്കുകയോ പാടുള്ളതല്ല, ആയത് കുറ്റകരമായതിനാൽ നിയമനടപടികൾക്ക് ഇടവരുത്തുന്നതാണ് എന്ന നിബന്ധന ലംഘിക്കപ്പെട്ടതായും നിലവിൽ വീടിന്റെ സ്ട്രക്ക്ച്ചറൽ വർക്ക് പൂർത്തീകരിച്ചതിന് ശേഷമാണ് കെട്ടിടനിർമ്മാണ അനുമതിക്കായി പഞ്ചായത്തിനെ സമീപിച്ചിരിക്കുന്നതെന്നും 269/5-4 റീസർവ്വേ നമ്പറിൽ പരാതിക്കാരന്റെ ഉടമസ്ഥതയിൽ 24 സെന്റ് സ്ഥലം ഉണ്ടെന്നും ആയത് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതും നിലമെന്ന് രേഖപ്പെടുത്തിയിരിക്കുന്നതുമാണെന്നും ആയതിനാലാണ് അനുമതി നൽകാൻ കഴിയാതിരുന്നതെന്നും ടി വിഷയത്തിൽ സ്പഷ്ടീകരണം നൽകണമെന്നും ആനക്കര ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് അറിയിച്ചു. ശ്രീ.നാസർ സി പി S/O ഹസ്സൻകുട്ടി എന്നവർക്ക് ടിയാന്റെ ഉടമസ്ഥതയിലുള്ള 269/5-4 റീസർവ്വേ നമ്പറിൽ ഉൾപ്പെട്ട സ്ഥലത്തിൽ വീട് നിർമ്മിക്കുന്നതിന് 11/09/2013 ലെ നഞ്ചകമ്മിറ്റി തീരുമാനം പ്രകാരം ആനക്കര ഗ്രാമപഞ്ചായത്ത് എൻഒസി അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ ആനക്കര ഗ്രാമപഞ്ചായത്ത് സെക്രറിയുടെ മേൽപ്രസ്ഥാവിതവാദം നിലനിൽക്കുന്നതല്ലെന്ന് വിലയിരുത്തിയ സമിതി, ഒരിക്കൽ കൂടി സൈറ്റ് പരിശോധിക്കുന്നതിനും പ്രസ്തുത കെട്ടിടത്തിന് മറ്റ് കെപിബിആർ ചട്ടലംഘനം ഇല്ലെങ്കിൽ അപേക്ഷകന് കെട്ടിട നിർമ്മാണ പെർമിറ്റ്/കെട്ടിട നമ്പർ/കെട്ടിട ക്രമവൽക്കരണം അനുവദിക്കുന്നതിനുള്ള നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് ആനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് സമിതി അംഗീകരിച്ച് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 23
Updated on 2024-09-28 10:45:30