LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnummal house,Chuzhali P O
Brief Description on Grievance:
Building Number Reg.
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 14:54:54
മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ശ്രീ അബ്ദുറഹ്മാൻ കെ ട/ഠ കുന്നുമ്മൽ മുഹമ്മദ് കുട്ടി ഹാജി കുന്നുമ്മൽ ഹൗസ് ചുഴലി പി ഒ എന്നവർ കെട്ടിട നമ്പർ അനുവദിക്കുന്നതിനാണ് നവ കേരള സദസ്സിൽ പരാതി നൽകിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അദാലത്തില്‍ ഹാജരായി. 2019 ഡിസംബര്‍ 16 ന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടും നാളിതുവരെ ഫയല്‍ തീര്‍പ്പാക്കിയിട്ടില്ലെന്നാണ് പരാതിക്കാരന് പറയുന്നത്. ഫയല്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു. പരാതി അടുത്ത അദാലത്തിലേക്ക് മാറ്റുന്നു.
Escalated made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-01-24 14:30:16
05/01/2024 ലെ അദാലത്ത് തീരുമാന പ്രകാരം ഫയൽ ഹാജരാക്കാത്തതിനാൽ ജില്ലാ അദാലത്ത സമിതിക്ക് കൈമാറുന്നു
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 16
Updated on 2024-03-25 14:48:34
മൂന്നിയൂർ പഞ്ചായത്ത് 13 ആം വാർഡിൽ, ചുഴലിയിൽ പാലത്തിന് സമിപം താൻ പണി കഴിപ്പിച്ച വീടിന് നമ്പറിട്ട് നൽകുന്നതിനായി 2019 ഡിസംബർ 16 ന് മൂന്നിയൂർ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു എന്നും, എന്നാൽ നാല് വർഷത്തോള മായിട്ടും വിവിധ കാരണങ്ങൾ പറഞ്ഞ് തൻ്റെ അപേക്ഷയിന്മേൽ നടപടി സ്വകരിക്കാതെ നിരവധി തവണയാണ് മടക്കി അയച്ചത് എന്നും, പുഴയോരത്ത് നിന്ന് 150 മീറ്റർ അകലം വേണമെന്ന് പറഞ്ഞാണു് ആദ്യം നീട്ടികൊണ്ടുപോയത് എന്നും, പിന്നീട് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി റോഡോരത്ത് സ്ഥിതിചെയ്തിരുന്ന മൂന്നിയൂർ പഞ്ചായത്ത് ഓഫീസ് പൊളിച്ചു, മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു എന്നും, ഇതേതുടർന്ന് തൻ്റെ അപേക്ഷ ഫയൽ കാണാനില്ലെന്ന് പറഞ്ഞാണ് രണ്ടു വർഷത്തോളം വീണ്ടും നിട്ടിക്കൊണ്ടു പോയത് എന്നും, രണ്ട് മാസം മുമ്പ് തൻറെ അപേക്ഷ കിട്ടിയെങ്കിലും തനിക്ക് മുമ്പുള്ള നിരവധി അപേക്ഷകൾ ഉണ്ടെന്നും പറഞ്ഞ് വീണ്ടും തടഞ്ഞ് വെച്ചിരിക്കുകയാണ് എന്നും, ആയതിനാൽ താൻ പണി കഴിപ്പിച്ച വീടിന് നമ്പർ അനുവദിച്ച് ലഭിക്കുന്നതിനാണ് തിരൂരങ്ങാടി താലൂക്ക് മൂന്നിയൂർ പഞ്ചായത്ത് ചുഴലിയിൽ താമസിക്കുന്ന കുന്നുമ്മൽ മുഹമ്മദ് കുട്ടി ഹാജി മകൻ ശ്രീ. കുന്നുമ്മൽ അബ്ദുറഹ്മാൻ ബഹു. കേരള മുഖ്യമന്ത്രി അവർകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അദാലത്തില്‍ ഹാജരായി. 2019 ഡിസംബർ 16 ന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടും നാളിതുവരെ ഫയല്‍ തീര്‍പ്പാക്കിയിട്ടില്ലെന്നാണ് പരാതിക്കാരന് പറയുന്നത് എന്നും, ഫയല്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു എന്നും, പരാതി അടുത്ത അദാലത്തിലേക്ക് മാറ്റുന്നു എന്നും 05/01/2024 ലെ അദാലത്ത് തീരുമാന പ്രകാരം ഫയൽ ഹാജരാക്കാത്തതിനാൽ ജില്ലാ അദാലത്ത സമിതിക്ക് കൈമാറുന്നു എന്നും ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. ഉപജില്ല സമിതിയുടെ തീരുമാനം പരിശോധിച്ചതിൽ പരാതി ഫയൽ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു എന്നും, പരാതി അടുത്ത അദാലത്തിലേക്ക് മാറ്റുന്നു എന്നും അതേ തീരുമാനത്തിൽ തന്നെ ജില്ലാ അദാലത്തിന് കൈമാറുന്നു എന്നും കാണുന്നു. ആയത് വ്യക്തമല്ല. ഉപജില്ല സമിതിയുടെയും, ജില്ലാ സമിതിയുടേയും കൺവീനർമാരുടെ മീറ്റിംഗ് ബഹു. പ്രിൻസിപ്പൽ ഡയറക്ടർ വിളിച്ച യോഗതത്തിൽ ലഭിച്ച നിർദ്ദേശം പഞ്ചായത്തിൽ ഐ.എൽ.ജി.എം.എസ് ലഭ്യമാണ്. ആയതിനാൽ സെക്രട്ടറിമാരെ വിളിച്ച് വരുത്തേണ്ടതില്ല. ഫയൽ ഐ.എൽ.ജി.എം.എസിൽ പരിശോധിക്കാവുന്നതാണ്. നേരിൽ കേള്‍ക്കണം എന്നുണ്ടെങ്കിൽ കഴിയുന്നതും ഓൺലൈൻ സൈകര്യം ഏർപ്പെടുത്തേണ്ടതാണ് എന്ന് 916/2023/LSGD DT.25/04/2023 ൽ വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല സെക്രട്ടറി ഹാജരാകാത്തത് സംബന്ധിച്ച് വാക്കാൽ വിശദീകരണം ആവിശ്യപ്പെട്ടപ്പോള്‍ ചെന്നിരുന്നുവെങ്കിലും, വൈകിപ്പോയി എന്നാണ് സെക്രട്ടറി അറിയിച്ചത്. പ്രസ്തുത സമയത്ത് മറ്റൊരു മീറ്റിംഗ് ഉള്ളതിനാൽ കുറച്ച് വൈകിയാണ് എത്തിയത്. ഉപജില്ലാ സമിതി കൺവീനറെ കണ്ടിരുന്നുവെങ്കിലും, വിശദീകരണം കേള്‍ക്കുവാൻ കൂട്ടാക്കിയില്ല. പൊതുജനങ്ങള്‍ക്ക് നിയമാനുസൃതം സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും പരിഹാര സാധ്യതകള്‍ രൂപപ്പെടുത്തുന്നതിനും ഫെസിലിറ്റേഷൻ - മോണിറ്ററിംഗ് - വിജിലൻസ് സംവിധാനമായി പ്രവർത്തിക്കുന്നതിനുമാണ് സമിതികള്‍ രുപീകരിച്ചത് എന്നത് ശ്രദ്ധയിൽപ്പെടുത്തുന്നു. സെക്രട്ടറിയുടെ വിശദീകരണം കേട്ടതിൽ പെർമിറ്റിന് വിരുദ്ധമായി 3 സൈഡും സെറ്റ് ബാക്ക് ഇല്ല. ആയതിനാൽ പരിഗണിക്കുവാൻ സാധിക്കുകയില്ല എന്ന് വ്യക്തമാക്കിയട്ടുള്ളതാണ്. ഫയൽ പരിശോധിച്ചതിൽ സെക്രട്ടറിയുടെ വിശദീകരണം ശരിയാണെന്ന് കാണുന്നു. മേൽ സാഹചര്യത്തിൽ പരാതി നിരസിക്കുവാൻ തീരുമാനിച്ചു.