LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കല്ലറക്കല്‍, പുതുപൊന്നാനി, പൊന്നാനി
Brief Description on Grievance:
നവകേരള സദസ്സ് - CRZ-കെട്ടിട നിര്‍മ്മാണ അനുമതി സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 11:02:20
18-1-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 19 പൊന്നാനി നഗരസഭ ഹംസു ഭാര്യ ആയിഷ, കല്ലറക്കല്‍, പുതപൊന്നാനി എന്നവര്‍ക്ക് ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലവും വീടും പാസ്സായിരുന്നു. 10 ലക്ഷം രൂപ ലഭിച്ചു. നിർമ്മാണത്തിന് നഗരസഭയിൽനിന്നും പെർമിറ്റുും ലഭിച്ചു. എന്നാല്‍ കനോലി കനാലില്‍ നിന്നും 5 മീറ്റര്‍ അകലം ഇല്ലാത്തതിനാല്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും പെര്‍മിറ്റ് അനുവദിച്ചുകിട്ടിയില്ല എന്നാണ് പരാതിയില്‍ പറയുന്നത്. ഈ പരാതി സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമാക്കാൻ നഗരസഭക്ക് കഴിഞ്ഞില്ല. പരാതിക്കാരിയെ ഫോൺ വഴി ബന്ധപ്പെട്ടിരുന്നു. CRZ അനുമതിക്കുള്ള അപേക്ഷ മലപ്പുുറത്ത് നിന്നും പാസ്സാക്കി തിരുവനന്തപുരത്തേക്ക് അയച്ചു എന്നും അവിടെ നിന്നും നഗരസഭയിൽ എത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ഈ പരാതിയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുനിസിപ്പൽ എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. റിപ്പോർട്ട് 25-1-24ന് മുമ്പ് നൽകേണ്ടതാണ്.
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-26 15:43:58
18-1-24ലെ അദാലത്ത് തീരുമാനം അനുസരിച്ച് പരാതിയിൽമേൽ ഒരു റിപ്പോർട്ട് 25-1-24ന് മുമ്പ് നൽകാൻ സെക്രട്ടറി/മുനിസിപ്പൽ എഞ്ചിനീയറോട് ആവശ്യപ്പെട്ടിരുന്നു. Interim advice ആണ് നൽകിയിരുന്നത്. ആയത് നഗരസഭ ഇത് വരെ പാലിച്ച് കാണുന്നില്ല. അതിനാൽ പരാതി തീർപ്പാക്കാൻ കഴിയാതെ ഇല്ലോഴും പെന്റിംഗ് ആണ്. ഇത് നഗരസഭയുടെ ഭാഗത്ത്നിന്നുള്ള വീഴ്ചയാണ്. ആയതിനാൽ മേൽ നടപടികൾക്കായി പരാതി ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 18
Updated on 2024-05-03 13:35:34
ഹംസു ഭാര്യ ആയിഷ, കല്ലറക്കല്‍, പുതപൊന്നാനി എന്നവര്‍ക്ക് ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലവും വീടും പാസ്സായിരുന്നു. 10 ലക്ഷം രൂപ ലഭിച്ചു. നിർമ്മാണത്തിന് നഗരസഭയിൽനിന്നും പെർമിറ്റുും ലഭിച്ചു. എന്നാല്‍ കനോലി കനാലില്‍ നിന്നും 5 മീറ്റര്‍ അകലം ഇല്ലാത്തതിനാല്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും പെര്‍മിറ്റ് അനുവദിച്ചുകിട്ടിയില്ല എന്നാണ് പരാതിയില്‍ പറയുന്നത്. ഈ പരാതി സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമാക്കാൻ നഗരസഭക്ക് കഴിഞ്ഞില്ല എന്നും, പരാതിക്കാരിയെ ഫോൺ വഴി ബന്ധപ്പെട്ടിരുന്നു എന്നും, CRZ അനുമതിക്കുള്ള അപേക്ഷ മലപ്പുുറത്ത് നിന്നും പാസ്സാക്കി തിരുവനന്തപുരത്തേക്ക് അയച്ചു എന്നും അവിടെ നിന്നും നഗരസഭയിൽ എത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചതായും, ഈ പരാതിയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുനിസിപ്പൽ എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു എന്നും, 18-1-24ലെ അദാലത്ത് തീരുമാനം അനുസരിച്ച് പരാതിയിൽമേൽ ഒരു റിപ്പോർട്ട് 25-1-24ന് മുമ്പ് നൽകാൻ സെക്രട്ടറി/മുനിസിപ്പൽ എഞ്ചിനീയറോട് ആവശ്യപ്പെട്ടിരുന്നു എന്നും, Interim advice ആണ് നൽകിയിരുന്നത് എന്നും, ആയത് നഗരസഭ ഇത് വരെ പാലിച്ച് കാണുന്നില്ല എന്നും, അതിനാൽ പരാതി തീർപ്പാക്കാൻ കഴിയാതെ ഇപ്പോഴും പെന്റിംഗ് ആണ് എന്നും, ഇത് നഗരസഭയുടെ ഭാഗത്ത്നിന്നുള്ള വീഴ്ചയാണ് എന്നും, ആയതിനാൽ മേൽ നടപടികൾക്കായി പരാതി ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നു എന്നും ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ സമിതി പ്രസ്തുത അപേക്ഷ പരിഗണിച്ചു. അപേക്ഷകൻ ഇ2.3943/22 ഫയൽ തിയതി 31.3.2022 ആയാണ് പൊന്നാനി നഗരസഭയിൽ പെർമിറ്റിനായി അപേക്ഷ നൽകിയത് എന്നും, സ്ഥലപരിശോധനയിൽ ഡ്രൈ ലാന്റ് ആണെന്നും ഫിഷറീസിൻ്റെ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടതാണെന്നും CRZ പരിധിയിൽ വരുന്നതിനാൽ ആയതിൻ്റെ എൻ.ഒ.സി ഹാജരാക്കണമെന്നും 06.04.2022 ന് ഓവർസിയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും, തുടർന്ന് നഗരസഭയിൽ നിന്ന് കക്ഷിയ്ക്ക് 10.05.2022 ന് CRZ ലേക്ക് അപേക്ഷ സമർപ്പിക്കാൻ അറിയിപ്പ് നൽകിയിട്ടുണ്ട് എന്നും, അപേക്ഷകൻ 21.05.2022 ന് CRZ ലേക്ക് അപേക്ഷ നഗരസഭിൽ സമർപ്പിച്ചിട്ടുണ്ട് എന്നും, CRZ ലേക്ക് പ്ലാനുകളും അനുബന്ധരേഖകളും 11.10.2022 ന് നഗരസഭയിൽ നിന്നും അയച്ചു നൽകിയിട്ടുണ്ട് എന്നും, തുടർന്ന് മലപ്പുറം CRZ ജില്ലാ കമ്മറ്റിയുടെ 12.01.2023 ലെ തീരുമാന പ്രകാരം ടിയാന് CRZ NOC ക്ക് ശുപാർശ നൽകിയിട്ടുണ്ട് എന്നും, ആയതിന് 01.04.2023 ലെ KCZMA യുടെ അനുമതി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് എന്നും, ആയതിന്റെ അടിസ്ഥാനതിൽ പെർമിറ്റ് നൽകുന്നതിനു വേണ്ടി സ്ഥലപരിശോധന നടത്തിയപ്പോൾ വിഭാവിത നിർമ്മാണത്തിന്റെ ഇരുവശങ്ങളിലുമായി രേഖപ്പെടുത്തിയിരുന്ന വീടുകളിൽ ഒന്ന് കനാലിന്റെ മറുകരയിലാണെന്ന് ബോധ്യപ്പെട്ടു എന്നും, ആയതിനാൽ കെട്ടിട നിർമ്മാണാനുമതി നൽകുവാനായി സാധിച്ചിട്ടില്ല എന്നും, കനാലിൻ്റെ ഒരേ വശത്ത് തന്നെ സ്ഥിതി ചെയ്യുന്ന 1996 ന് മുമ്പ് നിർമ്മിച്ച കെട്ടിടങ്ങളുടെ നമ്പർ രേഖപ്പെടുത്തി പുതിയ പ്ലാൻ സർപ്പിക്കുന്നതിന് കക്ഷിക്ക് അറിയിപ്പു നൽകിയിട്ടുണ്ട് എന്നും, ആയത് ഇതുവരെ ലഭ്യമായിട്ടില്ല എന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരാതി കക്ഷി പുതിയ പ്ലാൻ സമർപ്പിക്കുന്ന മുറക്ക് തുടർ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.