LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തൊണ്ടിയില്‍ വീട്, പുറമണ്ണൂര്‍
Brief Description on Grievance:
നവകേരള സദസ്സ് - പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-23 07:04:45
18-1-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 1. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ശ്രീ. മുഹമ്മദ് കുട്ടി ടി.ടി., തൊണ്ടിയില്‍ ഹൌസ്, പുറമണ്ണൂര്‍ എന്നവര്‍ റീ. സ. 361/5 ല്‍ പെര്‍മിറ്റ് നം. എ4-150/17 തിയ്യതി 5-8-2017 പ്രകാരം പണിയുന്ന വീടിന്റെ പെർമിറ്റ് 21-10-20ന് 20-10-23 വരെ പുതുക്കി നൽകിയെന്നും പണി കഴിയാത്തതിനാൽ വീണ്ടും പുതുക്കുന്നതിന് 04/09/2023 ന് അപേക്ഷ നല്‍കിയിരുന്നു. ആയത് പുതുക്കി നൽകുന്നില്ല എന്നാണ് പരാതി. പരാതിക്കാരനായ മുഹമ്മദ്കുട്ടിക്ക് വേണ്ടി സഹോദരൻ സൈദലവിയും ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറിയും അദാലത്തിൽ ഹാജരായിരുന്നു. പരാതിക്കാരന്റെ പെർമിറ്റ് അപേക്ഷ ഫയൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കാണുന്നില്ല അതിനാലാണ് പുതുക്കി നൽകാൻ കഴിയാത്തത് എന്നും കൈവശ രേഖ പ്രകാരം ഭൂമി നിലമാണ് എന്നും അസി. സെക്രട്ടറി അറിയിച്ചു. 2020ൽ അഞ്ചുവർഷത്തിനു പകരം മൂന്നുവർഷത്തേക്കാണ് പെർമിറ്റ് പുതുക്കി നൽകിയിട്ടുള്ളത് എന്ന് കാണുന്നു. പരാതിക്കാരന്റെ പേരും അപേക്ഷയുടെ വിവരവും പെർമിറ്റ് അപ്ലിക്കേഷൻ റജിസ്റ്ററിലും റെക്കോർഡ് റൂം രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഫിസിക്കൽ കോപ്പി കാണ്മാനില്ല എന്നാണ് സെക്രട്ടറി അറിയിച്ചത്. പരാതിക്കാരന്റെ കയ്യിൽ പെര്‍മിറ്റ് കോപ്പിയും പ്ലാനും ഉണ്ടെങ്കില്‍ ആയത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കാന്‍ പരാതിക്കാരന് നിർദ്ദേശം നൽകി. പരാതിക്കാരന്റെ ഫയൽ തെരഞ്ഞു കണ്ടുപിടിച്ച് KPBR 2019 റൂള്‍ 15ലെ വ്യവസ്ഥകൾ പ്രകാരം ഫീസ് അടച്ച് പുതുക്കി കൊടുക്കുന്നതിനു ആവശ്യമായ നടപടികൾ ചെയ്യാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-03-25 12:07:53
19-3-24 ലെ അദാലത്ത് തീരുമാനത്തിന്റെ പ്രസക്ത ഭാഗം അപേക്ഷ 19. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് 18-1-24ലെ അദാലത്തിലെ നമ്പർ 1 തീരുമാനപ്രകാരം ശ്രീ. മുഹമ്മദ് കുട്ടി ടി.ടിയുടെ കൈവശം പെര്‍മിറ്റ് കോപ്പിയും പ്ലാനും ഉണ്ടെങ്കില്‍ ആയത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കാന്‍ പരാതിക്കാരന് നിർദ്ദേശം നൽകയും പരാതിക്കാരന്റെ ഫയൽ തെരഞ്ഞു കണ്ടുപിടിച്ച് KPBR 2019 റൂള്‍ 15ലെ വ്യവസ്ഥകൾ പ്രകാരം ഫീസ് അടച്ച് പുതുക്കി കൊടുക്കുന്നതിനും ആവശ്യമായ നടപടികൾ ചെയ്യാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു. എന്നാൽ ഫയൽ തെരഞ്ഞ് കിട്ടാത്തതിനാൽ അദാലത്ത് നിർദ്ദേശം പാലിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സെക്രട്ടറി അറിയിച്ചു. 2019ലെ ചട്ടങ്ങൾ പ്രകാരം അഞ്ചുവർഷത്തിനാണ് പെർമിറ്റ് പുതുക്കി നൽകേണ്ടത്. 21-10-2020ന് 20-10-23വരെ മൂന്നുവർഷത്തേക്കാണ് പെർമിറ്റ് പുതുക്കി നൽകിയിട്ടുള്ളത് എന്ന് കാണുന്നു. പരാതിക്കാരന്റെ പേരും അപേക്ഷയുടെ വിവരവും പെർമിറ്റ് അപ്ലിക്കേഷൻ റജിസ്റ്ററിലും റെക്കോർഡ് റൂം രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഫിസിക്കൽ കോപ്പി കാണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ച സാഹചര്യത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന് പെർമിറ്റ് നൽകിയത് യഥാവിധിയാണെന്നും നൽകിയ പെർമിറ്റ് പ്രകാരമാണ് നിർമ്മാണം നടക്കുന്നതെന്നും പരിശോധിച്ച് ഉറപ്പ് വരുത്തി പരാതിക്കാരൻ സമർപ്പിച്ച അപ്രൂവ്ഡ് പ്ലാനിന്റെയും പെർമിന്റെയും അടിസ്ഥാനത്തിൽ പെർമിറ്റ് പതുക്കി നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി പരാതി തീർപ്പാക്കുന്നു.