LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Secretary Mankulam Service Co-Operative Bank Mankulam
Brief Description on Grievance:
Permit reg
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 18
Updated on 2024-03-08 12:23:36
Attachment - Sub District Final Advice:
Escalated made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 19
Updated on 2024-07-27 15:26:21
Final Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 21
Updated on 2024-12-05 12:33:57
BIDK30584000002 BINOY SEBASTIAN Secretary , Mmankulam Service Co- Operative Bank . പ്രസ്തുത പരാതി ഉപ ജില്ലാ സമിതി പരിശോധിച്ചു . മാങ്കുളം സർവ്വീസ് സഹകരണബാങ്ക് കാർഷികമേഖലയുടെ സമഗ്ര വികസനത്തിനായി ബാങ്ക് ഏറ്റെടുത്ത സമഗ്ര കാർഷികവികസനപദ്ധതിയും , അഗ്രികൾച്ചറൽ ഇന്‍ഫ്രാ സ്ട്രക്ച്ചർ ഫണ്ട് പദ്ധതിയും വിജയകരമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പഞ്ചായത്തിൽ നിന്നും അനുമതി ലഭിക്കുന്നില്ലായെന്നുളളതാണ് പരാതി . മാങ്കുളം ഗ്രാമപഞ്ചായത്തിൽ ഹോംസ്റ്റേ , ചെറുകിട വ്യവസായങ്ങൾ എന്നീവയ്ക്ക് കെട്ടിടം നിർമ്മിക്കുന്നതിന് അനമതി നല്‍കാത്ത സാഹചര്യമാണുളളതെന്നും ആയതിനാൽ കെട്ടിട പെർമിറ്റും നമ്പറും അനുവദിക്കണമെന്ന് അപേക്ഷകന് അദാലത്തിൽ ആവശ്യപ്പെട്ടു . ഭൂമിയുടെ തരം വ്യക്തമായി രേഖപ്പെടുത്തി നല്കുന്ന പൊസക്ഷന് സർട്ടിഫിക്കറ്റ് ഹാജരാക്കി ആയത് പരിശോധിച്ചശേഷം മാത്രമേ നിലവിലുളള സാഹചര്യത്തിൽ പെർമിറ്റ് അനുവദിക്കുവാന്‍ സാധിക്കുകയുളളു എന്ന് സെക്രട്ടറി അറിയിച്ചു. ഈ വിഷയം പരിഹരിക്കുന്നതിന് ജില്ലാ അദാലത്ത് സമിതി മുഖേന ബഹു. സർക്കാരിന് സമർപ്പിക്കുന്നതിന് സമിതി ശുപാർശ ചെയ്തിരിക്കുന്നു. പ്രസ്തുത പരാതി ജില്ലാ സമിതി പരിഗണിച്ചു. നിലവിൽ ബഹു. തദ്ദേശസ്വയംഭരണ(ആർഡി) വകുപ്പിന്റെ 22/02/2021 ലെ സ. ഉ ( എ എസ്) നമ്പർ 61/2021/തസ്വഭവ ഉത്തരവ് പ്രകാരം റവന്യു അധികാരികൾ അനുവദിക്കുന്ന പൊസക്ഷന് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ പ്രകാരം എന്താവശ്യത്തിനാണ് ഭൂമി പതിച്ച് നല്‍കിയിട്ടുളളത് എന്ന വിവരം പരിശോധിച്ചശേഷം അതനുസരിച്ച് മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികൾ പെർമിറ്റ് അനുവദിക്കുവാന്‍ പാടുളളുവെന്ന് നിർദേശിച്ചിട്ടുളളതാണ് . 1964 ഭൂ ചട്ടങ്ങൾ പ്രകാരം വീട് നിർമ്മാണത്തിന് മാത്രമാണ് അനുമതി . 1993 ചട്ടങ്ങൾ പ്രകാരം വീട് നിർമ്മാണം , ചെറിയഅളവിലുളള വാണിജ്യആവശ്യങ്ങൾക്കുളള കെട്ടിട നിർമ്മാണം എന്നീവയ്ക്കും അനുമതിയുണ്ട്. ടി കാരണത്താലാണ് പഞ്ചായത്ത് അപേക്ഷകൾ അനുവദിച്ച് നല്‍കാത്തത് . എന്നാൽ 2023 ലെ കേരള ഗവണ്മെ ന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ആക്ട് 2024 ലെ 10- ാം ആക്ട് 4എ(1) പ്രകാരം പതിച്ചു നല്കപ്പെട്ട ഭൂമി മറ്റേതെങ്കിലും ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കൽ -(1) തൽസമയം പ്രാബല്യത്തിലുളള ഈ നിയമത്തിലോ മറ്റേതെങ്കിലും നിയമത്തിലോ ചട്ടങ്ങളിലോ കോടതിയുടെ ഉത്തരവിലോ വിധിന്യായത്തിലോ ഡിക്രിയിലോ എന്തുതന്നെ അടങ്ങിയിരുന്നാലും , ഈ ആക്ടിന് കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുളള ചട്ടങ്ങളുടയോ പട്ടയത്തിലെ വ്യവസ്ഥകളുടെയോ , 2023 –ലെ കേരളഗവണ്മെരന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ആക്റ്റ് (2024-ലെ 10) പ്രാബല്യത്തിൽ വരുന്ന തീയതി വരെ നിലവിലുളള ലംഘനങ്ങൾ ., നിർണ്ണയിക്കപ്പെട്ട പ്രകാരം , ക്രമവത്കരിക്കുന്നതിന് സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്. (2)തൽസമയം പ്രാബല്യത്തിലുളള ഈ നിയമത്തിലോ മറ്റേതെങ്കിലും നിയമത്തിലോ ചട്ടങ്ങളിലോ കോടതിയുടെ ഉത്തരവിലോ വിധിന്യായത്തിലോ ഡിക്രിയിലോ എന്തുതന്നെഅടങ്ങിയിരുന്നാലും , ഈ ആക്റ്റിനും അതിന് കീഴിലുണ്ടാക്കപ്പെട്ടിട്ടുളള ചട്ടങ്ങൾക്കു കീഴീലും പതിച്ചു നല്കപ്പെട്ട ഭൂമി , സർക്കാരിന് ബോധ്യപ്പെടുന്ന പക്ഷം കാരണങ്ങൾ ലിഖിതമായി രേഖപ്പെടുത്തി 2023 - ലെ കേരള ഗവണ്മെിന്റ് ഭൂമി പതിച്ചു കൊടുക്കൽ (ഭേദഗതി) ആക്റ്റ് (2024 –ലെ 10) പ്രാബല്യത്തിൽ വന്ന തീയതി തീയതി വരെ , പതിച്ചു നല്കിയ ഭൂമി കൈവശത്തിൽ ഉളള ആൾക്ക് പതിച്ചു നല്കിയ ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുവാന്‍ നിർണ്ണയിക്കപ്പെട്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി അനുമതി നല്‍കുന്നതിന് സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്. എന്നിങ്ങനെ ആക്ടിൽ ഭേദഗതി വന്നിട്ടുളളതാണ് . എന്നാൽ ചട്ടം അന്തിമമാക്കി പ്രസിദ്ധീകരിക്കുന്ന / റൂളിൽ ഇളവ് വരുന്ന മുറക്ക് മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയു എന്നതിനാൽ ജില്ലാ സമിതിയിൽ ലഭിച്ച ഈ അപേക്ഷ പരിഗണിക്കുവാന്‍ ജില്ലാ അദാലത്ത് സമിതിക്ക് സാധിക്കുകയില്ല . ചട്ടം അന്തിമമാക്കി പ്രസിദ്ധീകരിക്കുന്ന മുറക്ക് അപേക്ഷ പരിഗണിക്കാവുന്നതാണെന്ന് കമ്മിറ്റി അംഗീകരിച്ചു തീരുമാനിച്ചു.