LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സാഗര്‍ ചോനാടം
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:43:52
14/01-2024 dt . 11/01/2024 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത്) നവ കേരള സദസ്സിൽ ശ്രീമതി സോഷ്യോ ഷാമിൻ, പി ഒ എരഞ്ഞോളി, എന്നവർ സമർപ്പിച്ച, എരഞ്ഞോളിയിലെ ചോനാടം എന്ന സ്ഥലത്ത് NH 66 സർവീസ് റോഡിന് അരികിൽ പുതിയ വീട് വെച്ച് താമസം ആരംഭിച്ചു. 2016 എരഞ്ഞോളി പഞ്ചായത്തിൽ അനുബന്ധ കെട്ടിട പ്ലാനും മറ്റും സമർപ്പിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ ആധികാരിക ഉത്തരവോടെ വീടുപണി ആരംഭിച്ചു. വീടുപണി പൂർത്തിയായതിനുശേഷം കെട്ടിട നമ്പറിനു വേണ്ടി 24/05/22 ൽ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. അപേക്ഷ സ്വീകരിക്കുകയും പക്ഷേ പിന്നീട് NH 66 അതോറിറ്റിയിൽ നിന്നും ആക്സസ് പെർമിഷൻ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണമെന്നുള്ള അറിയിപ്പ് ലഭിക്കുകയുണ്ടായി എന്നാൽ NH ഓഫീസിൽ തിരക്കിയപ്പോൾ സർവീസ് റോഡിൽ നിന്നും പ്രവേശിക്കുന്ന വീടുകൾക്ക് അതിന്റെ ആവശ്യമില്ലെന്നും കച്ചവട സ്ഥാപനം, പെട്രോൾ പമ്പ് മുതലായവക്ക് മാത്രമാണ് ഇത് ബാധകം എന്ന് അറിയാൻ കഴിഞ്ഞു മാത്രമല്ല 18/10/23 ലെ പത്രത്തിൽ നിലവിലെ വീടുകൾക്ക് ദേശീയപാതയിലെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് ആക്സസ് പെർമിഷൻ ആവശ്യമില്ല എന്ന് കാണാൻ കഴിഞ്ഞു എന്ന അപേക്ഷ, അദാലത്ത് സമിതി പരിശോധിച്ച്, ആയതിൽ അപേക്ഷകയെ നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും NHAl യിൽ നിന്നും ലഭ്യമായ കത്ത് പ്രകാരം NHAl യിൽ നിന്നും മേൽ ആക്സസ് പെർമിഷൻ വേണമെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ ഇതിൽനിന്നും വ്യത്യസ്തമായി എൻഎച്ച്എ ഐയിൽ നിന്നും മറ്റൊരു അറിയിപ്പുകൾ ഒന്നും രേഖാമൂലം ലഭ്യമാകാതെ സാഹചര്യത്തിലും സെക്രട്ടറി സ്വീകരിച്ച നടപടി ശരിയാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. അപേക്ഷകയെ നേരിൽ കേട്ട സമയത്ത് മേൽ വിവരം അറിയിച്ചപ്പോൾ ആക്സസ് പെർമിഷൻ ലഭ്യമാക്കുന്നതിന് ഭാരിച്ച സാമ്പത്തിക ചെലവ് വരുമെന്ന് അറിയിക്കുകയും ആയത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ടി ഫീസ് സംബന്ധിച്ച നിരവധി പരാധികൾ ഉയർന്ന് വന്ന സാഹചര്യത്തിൽ മേൽ വിഷയം ബഹു:സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് JD യെ അറിയിക്കുന്നതിനും തീരുമാനിച്ചു .. മേൽ വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-05-13 15:11:57
Implemented(secretary:s letter attached)