LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
karthamkott, Unniyal
Brief Description on Grievance:
Building number
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 14:44:57
നിറമരുതൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ശ്രീമതി സൈനബ , കർത്താംങ്കോട്ട്, ഉണ്യാൽ എന്നവർ വീട്ട് നമ്പർ ലഭിക്കുന്നതിനും വീട് റിപ്പയറിന് ധനസഹായത്തിനും BPL ലിസ്റ്റിൽ ഉൾപ്പെടുന്നതിനും വേണ്ടിയാണ് നവ കേരള സദസ്സിൽ അപേക്ഷ സമർപ്പിച്ചത്. പരാതിക്കാരിയും അസി.സെക്രട്ടറിയും അദാലത്തില്‍ ഹാജരായി. CRZ പരിധിയിലാണ് പരാതിക്കാരി വീട് നിർമിച്ചിട്ടുള്ളത്. കടലിൽ നിന്ന് വീട്ടിലേക്ക് 200 മീറ്റർ ദൂരമുണ്ടെന്നാണ് അപേക്ഷക സമിതി മുൻപാകെ പറഞ്ഞത്. 08.09.2020 ൽ 3058/2020 നമ്പറായി വീട്ട് നമ്പറിനായി അപേക്ഷ നൽകി എന്നും എന്നാൽ CRZ ലേക്കുള്ള അപേക്ഷ നൽകിയിരുന്നില്ല എന്നും പരാതിക്കാരി പറയുന്നു. HTL ൽ നിന്നും 100-200 നുമിടയിൽ നിർമ്മിച്ച 100 ച മീറ്ററിന് താഴെയുള്ള വീടിന് CRZ ക്ലീയറൻസ് ലഭിക്കുന്നതിന് തടസ്സം ഇല്ലായെന്ന് കാണുന്നു.ഇത്തരം വീടുകളുടെ അംഗീകാരത്തിന് 2023ഡിസംബർ 31 ന് മുൻപ് അപേക്ഷ സമർപ്പിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ അപേക്ഷ സമർപ്പിക്കാൻ അപേക്ഷകയോട് നേരിട്ട് ആവശ്യപെട്ടിരുന്നുവെന്നും അപേക്ഷ നാളിത് വരെ പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല എന്നും സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു.എന്നാൽ വീട്ട് നമ്പറിനായി സമര്‍പ്പിച്ച ഫയൽ അദാലത്തിൽ ഹാജരാക്കിയില്ല. 7 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാമെന്ന് അപേക്ഷകപറഞ്ഞത് രേഖപെടുത്തി. പരാതിയിലെ മറ്റ് ആവശ്യങ്ങൾ അദാലത് സമിതിയുടെ പരിധിയിൽ വരാത്തതിനാൽ ടി ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് തിരികെ നൽകുന്നു. CRZ ലേക്കുള്ള അപേക്ഷ അടിയന്തരമായി അപേക്ഷകനിൽ നിന്നും വാങ്ങി തുടർ നടപടി സ്വീകരിക്കേണ്ടതാണ്. വീട് നമ്പർ ലഭിക്കുന്നതിന് ശ്രീമതി സൈനബ സമർപ്പിച്ച 3058/2020 നമ്പർ ഫയൽ അടുത്ത അദാലത്തിൽ ഹാജരാക്കേണ്ടതാണ്. പരാതി അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതാണ്.
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-01-24 14:23:28
ഹരജിക്കാരി 05/01/2024 തീയതിയിലെ അദാലത്ത് തീരുമാനപ്രകാരം നാളിത് വരെ CRZ ക്ലീയറൻസ് ലഭിക്കുന്നതിനായി അപേക്ഷയും പ്ലാനും ഹാജരാക്കിയില്ലായെന്നും തുടർന്ന് 14/01/24 ന് 400913/BACG01/GPO/2023/5741(5) പ്രകാരം ആയത് ഹാജരാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി അദാലത്തിൽ അറിയിച്ചു. ആയത് ലഭ്യമാക്കുന്ന മുറക്ക് അടിയന്തര തുടർ നടപടി സ്വീകരിക്കണമെന്ന നിർദേശത്തോടെ ഫയൽ നടപടി അവസാനിപ്പിക്കുന്നു
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 22
Updated on 2024-01-28 11:40:57
ഹരജിക്കാരിക്ക് അറിയിപ്പ് നൽകി.