LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ആയം പറമ്പന്‍ വീട് , പൊഴുതന പോസ്റ്റ്, വയനാട്
Brief Description on Grievance:
കച്ചവട ലൈസന്‍സ് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2023-12-29 10:20:33
ശ്രീമതി. നബീസ, ആയംപറമ്പിൽ എന്നവരുടെ പരാതി പരിശോധിച്ചു. വില കൊടുത്തു വാങ്ങിയ 10 സെൻറ് ഭൂമിയിൽ, താഴെ താമസിക്കുന്നതിനും മുകളിൽ കച്ചവടം നടത്തുന്നതിനുമായി കെട്ടിടം നിർമ്മിച്ചുവെന്നും, താൽക്കാലിക നമ്പർ ലഭിച്ചിരുന്നുവെന്നും, റേഷൻ കാർഡ്, വൈദ്യുതി ഇവ ലഭിച്ചിരുന്നുവെന്നും, പിന്നീട് നമ്പർ എടുത്തു കളഞ്ഞുവെന്നും മറ്റുമാണ് പരാതി. പൊഴുതന ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന പ്രാധന റോഡായ വൈത്തിരി- തരുണ റോഡിൽ പൊഴുതന ടൌണിനു സമീപത്തായി ശ്രീമതി. നബീസ നിർമ്മിച്ച വീട് റോഡിൽ നിന്നും ഒരു മീറ്റർ മാത്രം വിട്ടാണ് നിർമ്മിച്ചിട്ടുള്ളത് എന്നും, കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടം എന്നിവ പ്രകാരമുള്ള ദൂരപരിധി പാലിക്കുന്നില്ല എന്നും ആയതിനാൽ അനധികൃത കെട്ടിടങ്ങളുടെ പട്ടികയിലാണ് ഈ കെട്ടിടം ഉൾപ്പെട്ടിരിക്കുന്നത് എന്നും സെക്രട്ടറി ബോധിപ്പിച്ചു. കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടം എന്നിവ പ്രകാരമുള്ള ദൂരപരിധി പാലിക്കാതെ നിർമ്മിച്ച കെട്ടിടമാകയാൽ റഗുലർ നമ്പർ നൽകാൻ സാധിക്കുകയില്ല. ഈ സാഹചര്യത്തിൽ അപേക്ഷ എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 12
Updated on 2024-01-22 16:28:54
1. ശ്രീമതി. നബീസ, ആയംപറമ്പിൽ എന്നവര്‍ പൊഴുതന ഗ്രാമ പഞ്ചായത്തില്‍ വില കൊടുത്തു വാങ്ങിയ 10 സെൻറ് ഭൂമിയിൽ, താഴെ താമസിക്കുന്നതിനും മുകളിൽ കച്ചവടം നടത്തുന്നതിനുമായി കെട്ടിടം നിർമ്മിച്ചുവെന്നും, താൽക്കാലിക നമ്പർ ലഭിച്ചിരുന്നുവെന്നും, റേഷൻ കാർഡ്, വൈദ്യുതി ഇവ ലഭിച്ചിരുന്നുവെന്നും, പിന്നീട് നമ്പർ എടുത്തു കളഞ്ഞുവെന്നും മറ്റുമാണ് പരാതി. പരാതി സമിതി ചർച്ച ചെയ്തു. തീരുമാനം - I പൊഴുതന ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന പ്രാധന റോഡായ വൈത്തിരി- തരുണ റോഡിൽ പൊഴുതന ടൌണിനു സമീപത്തായി ശ്രീമതി. നബീസ നിർമ്മിച്ച വീട് റോഡിൽ നിന്നും ഒരു മീറ്റർ മാത്രം വിട്ടാണ് നിർമ്മിച്ചിട്ടുള്ളത് എന്നും, കേരള പഞ്ചായത്ത് രാജ് ആക്ട് 220.ബി, 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടം ചട്ടം 23 എന്നിവ പ്രകാരമുള്ള ദൂരപരിധി പാലിക്കുന്നില്ല എന്നും ആയതിനാൽ അനധികൃത കെട്ടിടങ്ങളുടെ പട്ടികയിലാണ് ഈ കെട്ടിടം ഉൾപ്പെട്ടിരിക്കുന്നത് എന്നും സെക്രട്ടറി ബോധിപ്പിച്ചിട്ടുണ്ട്. കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടം എന്നിവ പ്രകാരമുള്ള ദൂരപരിധി പാലിക്കാതെ നിർമ്മിച്ച കെട്ടിടമാകയാൽ റഗുലർ നമ്പർ നൽകാൻ സാധിക്കുകയില്ല. ഈ സാഹചര്യത്തിൽ ശ്രീമതി. നബീസ, ആയംപറമ്പിൽ അപേക്ഷ നിരസിക്കുന്നതിനും, മേല്‍ അനധികൃത നടപടികെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിനും സമിതി തീരുമാനിച്ചു.
Final Advice Verification made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 13
Updated on 2024-02-08 15:32:01