LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചോയ്യാന്‍ ഹൗസ് അഴീകോട്
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 16:07:04
തീരുമാനം : 176/2023 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാണിജ്യ ഗണത്തില്‍പ്പെട്ട കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീമതി. സുനന്ദ.എം.കെ, ചോയ്യോന്‍ ഹൗസ്, അഴീക്കോട് എന്നവര്‍ നവകേരള സദസ്സില്‍ ആജഗചഞ31135000020 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. അപേക്ഷകന്റെയും പഞ്ചായത്ത് എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെയും സാന്നിധ്യത്തില്‍ സൈറ്റ് പരിശോധിച്ചതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 14:46:59
തീരുമാനം : 4/2024 ശ്രീമതി. സുനന്ദ.എം.കെ, അഴീക്കോട് പഞ്ചായത്തില്‍ നിര്‍മ്മിച്ച വാണിജ്യഗണത്തില്പ്പെട്ട കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നവകേരള സദസ്സ് മുമ്പാകെ BPKNR31135000020 നമ്പരായി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ അപേക്ഷക, എഞ്ചിനിയറിങ്ങ് വിഭാഗം, എന്നിവരുടെ സാന്നിധ്യത്തില്‍ ഉപജില്ലാ അദാലത്ത് സമിതി സൈറ്റ് പരിശോധിക്കുകയുണ്ടായി. ശ്രീമതി. സുനന്ദ.എം.കെ, ചൊയ്യോന് ഹൗസ് എന്നവര്‍ അഴിക്കോട് ഗ്രാമപഞ്ചായത്ത് അഴീക്കോട് നോര്‍ത്ത് റി.സ. 317/107, 317/108 എന്നീ സര്‍വ്വേ നമ്പരില്‍പ്പെട്ട സ്ഥലത്ത് നിര്‍മ്മിച്ച 23.86 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യഗണത്തില്പ്പെട്ട കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനായി 12.04.2022 നു അപേക്ഷ സമര്‍പ്പിച്ചു. 1) മുന്‍വശത്ത് ചട്ടപ്രകാരം 3 മീറ്റര്‍ ലഭ്യമല്ല, 2) മഴക്കുഴി നിര്‍മ്മിച്ചിട്ടില്ല, 3) റാമ്പ് നിര്‍മ്മിച്ചിട്ടില്ല എന്നീ അപാകതകള്‍ കാണിച്ചുകൊണ്ട് 07/10/2022 നു സെക്രട്ടറി കത്ത് നല്കി. സൈറ്റ് പരിശോധിച്ചതില്‍ അപാകതകള്‍ പരിഹരിച്ചതായി സമിതി വിലയിരുത്തി. ആയതിനാല്‍ ടി.കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, അഴീക്കോട് ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 21
Updated on 2024-03-20 15:28:07
Occupancy allowed