LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chembayin House,Eazhavathiruthi,Ponnani
Brief Description on Grievance:
Building Number Reg.
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-16 22:25:00
11-1-24ലെ അദാലത്ത് മിനുട്സ് പ്രസക്ത ഭാഗം പരാതി 9 പൊന്നാനി നഗരസഭ ഹംസ – സാബിറ. ചെമ്പയില്‍ വീട്, ഈഴുവത്തിരുത്തി, പൊന്നാനി എന്നവര്‍ക്ക് 2018-19 വര്‍ഷത്തില്‍ E2-299/18-19 ഫയല്‍ നമ്പറായി സര്‍ക്കാര്‍ ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുള്ളയാളാണ്. വീടുനമ്പര്‍ ലഭിക്കാത്തതിനാല്‍ ഫോറം 5 -ല്‍ 12/2022/36039 നമ്പര്‍ പ്രകാരം ഭൂമി തരം മാറ്റാന്‍ അപേക്ഷ ആർ ഡി ഒയിൽ നല്‍കിയിട്ടുണ്ടെന്ന് കാണുന്നു. പരാതിക്കാരനായ ഹംസ എന്നവർ അദാലത്തിൽ സന്നിഹിതരായിരുന്നു പരാതിക്കാരന് 2019 ല്‍ പെർമിറ്റ് നൽകിയിട്ടുണ്ട്. നഗരസഭ അനുവദിച്ച വീട് ആയതിനാൽ ആദ്യം 3,60,000 രൂപ കിട്ടി അവസാന ഗഡു ലഭിക്കുന്നതിനായി RDO യുടെ പെർമിഷൻ വേണമെന്നാണ് നഗരസഭയിൽനിന്ന് പറഞ്ഞത്. വില്ലേജ് ഓഫീസർ വന്നു നോക്കി പോയി ഇതുവരെ RDO ഉത്തരവ് ലഭിച്ചിട്ടില്ല എന്ന് ഹംസ അറിയിച്ചു. RDOൽ പോയി പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു് തീരുമാനിച്ചു. RDOയുടെ ഉത്തരവ് വൈകുന്നതിനാൽ ഈ പരാതി RDO ഓഫീസിലേക്ക് കൈമാറുന്നതാനായി എസ്കലേറ്റ് Escalate ചെയ്യുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 15
Updated on 2024-02-26 17:22:19
2018 - 19 വർഷത്തിൽ പൊന്നാനി നഗരസിയിൽ നിന്നും E2-299/18-19 ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുള്ളതാണ് എന്നും, പണി പൂർത്തികരിച്ചിട്ടും നാളിരുവരെ വീട്ട് നമ്പർ ലഭിച്ചിട്ടില്ല എന്നും, നമ്പർ ലഭിക്കാതിരുന്നപ്പോൾ ഫോറം 5 ൽ 12/2022/36039 നമ്പര്‍ പ്രകാരം ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി എന്നും, . വീട് നമ്പർ ലഭിക്കാത്തത് അന്വേഷിച്ചപ്പോൾ തനിക്ക് UAC നമ്പർ ആണ് അനുവദിച്ചത് എന്നും, 640 Sqft മാത്രം വിസ്തീർണമുള്ള ഈ വീടിന് 2211/- രൂപ നികുതി അടക്കേണ്ട സാഹചര്യം ഉണ്ടായി എന്നും, PMAY LIFE പദ്ധതിയിൽ ഉള്‍പ്പെട്ട തനിക്ക് വീടിന് യഥാര്‍ത്ഥ നമ്പർ ലഭ്യമാക്കി UA നമ്പർ ഒഴിവാക്കി കിട്ടുവാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിലേക്കാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. വീടുനമ്പര്‍ ലഭിക്കാത്തതിനാല്‍ ഫോറം 5 - ൽ, 12/2022/36039 നമ്പര്‍ പ്രകാരം ഭൂമി തരം മാറ്റാന്‍ ആർ.ഡി.ഒ യിൽ അപേക്ഷ നല്കിയിട്ടുള്ളതായും, പരാതിക്കാരന് 2019 ല്‍ പെർമിറ്റ് നൽകിയിട്ടുണ്ട് എന്നും, നഗരസഭ അനുവദിച്ച വീട് ആയതിനാൽ ആദ്യം 3,60,000 രൂപ കിട്ടി എന്നും, അവസാന ഗഡു ലഭിക്കുന്നതിനായി RDO യുടെ പെർമിഷൻ വേണമെന്ന് നഗരസഭ അറിയിപ്പ് നൽകിയതായി, പരാതിക്കാരൻ ഉപജില്ല സമിതിയിൽ അറിയിച്ചു എന്നും, തരം മാറ്റൽ അപേക്ഷയുടെ അടിസ്ഥാനത്തിൽ, വില്ലേജ് ഓഫീസർ വന്നു നോക്കി പോയി എങ്കിലും നാളിതുവരെ RDO ഉത്തരവ് ലഭിച്ചിട്ടില്ല എന്ന് പരാതിക്കാരനായ ഹംസ അറിയിച്ചതായും, RDOൽ പോയി പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ പരാതിക്കാരനോട് ഉപജില്ലാ സമിതി നിർദ്ദേശിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത പരാതി ചര്‍ച്ച ചെയ്തു. ടി. വിഷയത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് RDO യുടെ തരം മാറ്റൽ അനിവാര്യമാണെന്നിരിക്കെ ഈ കാര്യാലയത്തിൽ നിന്നും പ്രസ്തുത അപേക്ഷയിൻമേൽ തീര്‍പ്പ് കൽപ്പിക്കുവാൻ സാധിക്കാത്തതിനാൽ ബന്ധപ്പെട്ട ഓഫീസിലേക്ക് അയക്കുന്നതിന് തീരുമാനിച്ചു.