LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RASHNA NIVAS TEACHER BUS STOP THIRUVANGAD THALASSERY 670103
Brief Description on Grievance:
ബില്‍ഡിങ്ങ് പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 82
Updated on 2026-03-21 14:50:18
DOCKET NO BPKNR41146000047 തീരുമാനം നമ്പര്‍ 119/03-26- എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ചുകൊണ്ട് നിർമ്മാണം പൂർത്തീകരിച്ച വീടിന് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് നമ്പർ അനുവദിക്കുന്നില്ല എന്ന് ശ്രീ റെനീഷ് കാട്ടിൽ, രശ്ന നിവാസ്, ടീച്ചർ ബസ് സ്റ്റോപ്, തിരുവങ്ങാട്, തലശ്ശേരി 670103 എന്നവർ അദാത്ത് പോര്ട്ട്ലിൽ ലഭ്യമാക്കിയ പരാതി കൂടുതൽ പരിശോധന നടത്തി തീരുമാനമെടുക്കുന്നതിനായി അടുത്ത കമ്മിറ്റിയിലേക്ക് മാറ്റിവെച്ച് തീരുമാനിച്ചു.
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 83
Updated on 2026-04-17 15:43:59
DOCKET NO BPKNR41146000047 തീരുമാനം നമ്പര്‍ 120/03-26 Dt 16/04/2026 എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഉപജില്ല അദാലത്ത് പോർട്ടലിൽ ശ്രീ റെനീഷ് കാട്ടിൽ,റഷ്ന നിവാസ്, ടീച്ചർ ബസ്റ്റോപ്പ് ,തിരുവങ്ങാട് ,തലശ്ശേരി 670103 എന്നവരുടെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് നിർമ്മാണം പൂർത്തീകരിച്ച വീടിന് കെട്ടിട നമ്പർ അനുവദിക്കുന്നില്ല എന്ന പരാതി 19.03.2026 ന് ചേർന്ന ഉപജില്ല അദാലത്ത് സമിതി യോഗം പരിഗണിക്കുകയും കൂടുതൽ പരിശോധന നടത്തി തീരുമാനം എടുക്കുന്നതിന് വേണ്ടി അടുത്ത അദാലത്ത് സമിതിയിലേക്ക് മാറ്റിവച്ച് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 16.04.2026 ന് ചേർന്ന അദാലത്ത് സമിതി ടി വിഷയം പരിശോധിക്കുകയും അപേക്ഷകനേയും എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രതിനിധികളെയും നേരിൽ കേൾക്കുകയും ഇതുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കുകയും ചെയ്തു. പരാതിക്കാരനെ നേരില്‍ കേട്ടതില്‍ നിന്നും വീടിന്റെ മുൻവശത്തുള്ള 2.3 മീറ്റർ മാത്രം വീതിയുള്ള വഴിയിൽ നിന്നും 5.4 മീറ്റർ അകലമാണ് വീടിന്റെ മുൻവശത്തിനുള്ളത്. ടി സ്ഥലത്താണ് വീടിന്റെ സെപ്റ്റിക് ടാങ്കും അതിൽ നിന്ന് പോകുന്ന ഓവർഫ്ലോ സോക്പിറ്റും പണിതിട്ടുള്ളത്. ഇവിടെ നിന്നും ചുറ്റുപാടുള്ള കിണറിലേക്ക് 7.5 മീറ്ററിൽ കൂടുതൽ അകലം ഉണ്ട്. ടി സെപ്റ്റിക് ടാങ്കും സോക് പിറ്റും വീടിന്റെ മുന്നിൽ വഴിയിരികിൽ ആയതിനാലും അപകടങ്ങൾ വരുന്നതിനാലും സ്ലാബിട്ട് മൂടി ഇന്റര്‍ ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട് .കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷയിൻമേൽ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തിയതിൽ റോഡിൽ നിന്നും നിയമപ്രകാരമുള്ള 2.മീറ്റർ അകലം സോക്പിറ്റിലേക്ക് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് സാധിക്കുന്നില്ലെന്ന് അറിയിക്കുകയും ആയത് സംബന്ധിച്ച് ഇന്റർലോക്ക് ചെയ്യുന്നതിന് മുന്നോടിയായി എടുത്ത ഫോട്ടോ/വീഡിയോ എന്നിവ കാണിച്ചിട്ടും സാങ്കേതിക പരിജ്ഞാനം ഉള്ള ഉദ്യോഗസ്ഥന്റെ വാശി കാരണം കെട്ടിട നമ്പർ അനുവദിക്കുന്നില്ല എന്നും റോഡിൽ നിന്നും സെപ്റ്റിക് ടാങ്കിലേക്ക് നിയമാനുസൃതമുള്ള അളവ് ലഭ്യമാകുന്നുണ്ടെന്നും ആയത് ബോധ്യമാക്കുന്ന ഫോട്ടോയും വീഡിയോയും പരിഗണിച്ച് കെട്ടിട നമ്പർ അനുവദിച്ചു തരണമെന്നും അപേക്ഷകൻ അദാലത്ത് സമിതിയെ അറിയിച്ചു. ഫയൽ പരിശോധിച്ചതിൽ നിന്നും നിർമ്മാണം പൂർത്തിയാക്കിയ സെപ്റ്റിക് ടാങ്കിന് റോഡിൽ നിന്നും തൊട്ടടുത്ത പ്ലോട്ടിലെ കിണറിൽ നിന്നും ലഭ്യമാകുന്ന സെറ്റ്ബാക്ക് അളവുകൾ അളന്നു തിട്ടപ്പെടുത്താൻ ആവശ്യമായ സജ്ജീകരണം ഏർപ്പെടുത്തേണ്ടതാണെന്ന് കാണിച്ച് 02.03.2026 തീയ്യതി റിട്ടേൺ ചെയ്ത അപേക്ഷ 13.03.2026 തീയ്യതി പുന:സമർപ്പിച്ചിട്ടുണ്ടെങ്കിലും ആയതിനു വേണ്ടുന്ന സൗകര്യം ഒരുക്കിയിട്ടില്ലെന്ന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയതിനാൽ സെപ്റ്റിക് ടാങ്കിന് റോഡിൽ നിന്നും കിണറിൽ നിന്നും ലഭ്യമാകുന്ന സെറ്റ്ബാക്ക് അളവുകൾ അളന്നു തിട്ടപ്പെടുത്താൻ ആവശ്യമായ സജ്ജീകരണം ഏർപ്പെടുത്തി അപേക്ഷ പുന:സമർപ്പിക്കുന്ന മുറയ്ക്ക് മാത്രമേ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ കഴിയുമെന്ന് അറിയിച്ച് ഫയൽ വീണ്ടും മടക്കിയതായി കാണുന്നു. ഗ്രാമപഞ്ചായത്ത് ഓവർസീയറെ നേരിൽകേട്ടതിൽ നിന്നും ടി സ്ഥലം മുഴുവനായും ഇൻറർലോക്ക് ചെയ്തതിനാൽ റോഡിൽ നിന്നും സെപ്റ്റിക് ടാങ്കിലേക്ക് നിയമപ്രകാരം ഉള്ള രണ്ട് മീറ്റർ അകലം ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും അളന്ന് പരിശോധിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ അപേക്ഷകൻ ഒരുക്കിതരണമെന്നും എന്നാൽ മാത്രമേ കെട്ടിട നമ്പറിനുള്ള അപേക്ഷ പരിഗണിക്കാൻ നിർവ്വാഹമുള്ളൂവെന്നും അറിയിച്ചു. തീരുമാനം:- അപേക്ഷകനെയും ഓവർസീയറേയും നേരിട്ട് കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും റോഡിൽ നിന്നും സെപ്റ്റിക് ടാങ്കിലേക്കുള്ള നിയമാനുസൃത ദൂരം പരിശോധിക്കുന്നതിന് ആവശ്യമായ സൌകര്യങ്ങൾ അപേക്ഷക൯ ഒരുക്കി നല്‍കേണ്ടതുണ്ടെന്ന് കമ്മിറ്റി നിരീക്ഷിച്ചു .ആയത് ചെയ്തു കൊടുക്കുന്നതിനുവേണ്ടി അപേക്ഷകന് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. സൌകര്യങ്ങൾ ഒരുക്കിയ വിവരം അപേക്ഷകന് അറിയിക്കുന്ന മുറയ്ക്ക് സ്ഥല പരിശോധന നടത്തി നിയമാനുസൃതമായ അകലം ലഭ്യമാകുന്ന പക്ഷം അപേക്ഷ പുന:സമര്പ്പി ക്കുന്ന മുറയ്ക്ക് അടിയന്തരമായി കെട്ടിട നമ്പർ അനുവദിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു .ടി വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.