LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PERUMALIL 35TH MILE MUNDAKAYAM EAST P O PERUVANTHANAM IDUKKI-686513
Brief Description on Grievance:
parking license പുതുക്കി തരുന്നില്ല.
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 81
Updated on 2026-03-19 12:11:14
18/03/2025ല്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പെരുവന്താനം ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയര്‍മാര്‍, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക്, പഞ്ചായത്ത് സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവരുമായി പരാതിക്കാരന്റെ ലോഡ്ജിരിക്കുന്ന സ്ഥലവും അതിനുചുറ്റുമുള്ള പാര്‍ക്കിംഗ് ഏരിയയും പരിശോധിച്ചിട്ടുള്ളതാണ്. ടി ലോഡ്ജിന് നമ്പര്‍ അനുവദിച്ചതിനുശേഷം മുകള്‍ ഭാഗം ഷീറ്റിട്ട് മൂന്നാം നിലയെന്ന തരത്തില്‍ ഉപയോഗിക്കതക്ക വിധത്തില്‍ നിര്‍മ്മാണം നടത്തിയിട്ടുള്ളതാണ്. കൂടാതെ നമ്പര്‍ നല്കുന്ന സമയത്ത് ലഭ്യമായിരുന്ന പാര്‍ക്കിംഗ് ഏരിയ കെട്ടിടയടച്ച് ടി ഭാഗം നിലവില്‍ ഹോട്ടലായി ഉപയോഗിക്കുകയാണ്. ആയതിനാല്‍ ലോഡ്ജിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വ്യത്യാസം വന്നിട്ടുള്ളതാണ്. ടി പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്ന് തന്നെയാണ് അമ്പലത്തില്‍ വരുന്ന വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. മേല്‍ സാഹചര്യത്തില്‍ ലോഡ്ജിന്റെ ഉയരം, ലോഡ്ജിന്റെ ആകെ പ്ലിന്ത് ഏരിയ, പാര്‍ക്കിംഗ് ഏരിയ എന്നിവയുടെ അളവുകള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഓവര്‍സിയര്‍മാര്‍ പ്രാഥമികമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആയതിന്റെ വിശദമായ റിപ്പോര്‍ട്ട് ഡ്രോയിംഗ് ഉള്‍പ്പെടെ നല്‍കുന്നതിന് മൂന്നുദിവസത്തെ സാവകാശം വേണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുള്ളതാണ്. പരിശോധന സമയത്ത് പരാതിക്കാരന്റെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന സര്‍വ്വെ നമ്പര്‍ 859/4ല്‍ പെട്ട സ്ഥലത്ത് കൂടി വാഹന പാര്‍ക്കിംഗിന് അനുവാദം നല്‍കണമെന്ന് പരാതിക്കാരന് പറഞ്ഞിട്ടുള്ളതും, ഇതുസംബന്ധിച്ച അപേക്ഷ വാട്ട്സ്പ്പ് മുഖേന ലഭ്യമാക്കിയിട്ടുള്ളതുമാണ്. മേല്‍ സാഹചര്യത്തില്‍ ടി റിപ്പോര്‍ട്ട് ലഭ്യമായതിനുശേഷം പരാതിയിന്മേല് അന്തിമ തീരുമാനം അടുത്ത കമ്മിറ്റിയില്‍ എടുക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 81
Updated on 2026-03-31 11:46:54
അദാലത്ത് തീരുമാനം 18/03/2025ല്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പെരുവന്താനം ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയര്‍മാര്‍, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക്, പഞ്ചായത്ത് സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവരുമായി പരാതിക്കാരന്റെ ലോഡ്ജിരിക്കുന്ന സ്ഥലവും അതിനുചുറ്റുമുള്ള പാര്‍ക്കിംഗ് ഏരിയയും പരിശോധിച്ചിട്ടുള്ളതാണ്. ലോഡ്ജിന്റെ ഉയരം, ലോഡ്ജിന്റെ ആകെ പ്ലിന്ത് ഏരിയ, പാര്‍ക്കിംഗ് ഏരിയ എന്നിവയുടെ അളവുകള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഓവര്‍സിയര്‍മാര്‍ പ്രാഥമികമായി രേഖപ്പെടുത്തി ആയതിന്റെ അന്തിമ റിപ്പോര്‍ട്ട് 27/03/2026ല്‍ ലഭ്യമാക്കിയിട്ടുള്ളതാണ്. ടി അന്തിമ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. മേല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ പതിനൊന്ന് പാര്‍ക്കിംഗ് സ്ഥലമാണ് കെട്ടിടത്തിന് വേണ്ടിയത്. ടി പതിനൊന്ന് പാര്‍ക്കിംഗ് സ്ഥലം ഒഴിവാക്കിയാല്‍ അധികമായി ഒരു പാര്‍ക്കിംഗ് സ്ഥലം മാത്രമാണ് നിലവില്‍ ലോഡ്ജും ഹോട്ടലും പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ലഭ്യമാകുകയൊള്ളൂ. പരിശോധന സമയത്ത് ടി ലോഡ്ജിനോടും ഹോട്ടലിനോടും ചേര്‍ന്നുള്ള പരാതിക്കാരന്റെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന സര്‍വ്വെ നമ്പര്‍ 859/4ല്‍ പെട്ട സ്ഥലത്ത് കൂടി വാഹന പാര്‍ക്കിംഗിന് അനുവാദം നല്‍കണമെന്ന് പരാതിക്കാരന് പറഞ്ഞിട്ടുള്ളതും, ഈ പാര്‍ക്കിംഗ് സ്ഥലം സൗജന്യമായി പൊതുജനാവശ്യത്തിന് വിട്ടുനല്കുന്നതാണെന്ന് അറിയിച്ചിട്ടുള്ളതും ഇതുസംബന്ധിച്ച അപേക്ഷ വാട്ട്സ്പ്പ് മുഖേന ലഭ്യമാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ ടി സ്ഥലത്ത് പാര്‍ക്കിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുവേണ്ടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ NOC ലഭ്യമാക്കിയിട്ടില്ലാത്തതാണ്. ആയതിനാല്‍ പരാതിക്കാരന്റെ ലോഡ്ജും ഹോട്ടലും സ്ഥിതി ചെയ്യുന്ന പെരുവന്താനം വില്ലേജില്‍ 859/1-1-1 സര്‍വ്വെ നമ്പറില്‍ പെട്ട സ്ഥലത്ത് ഒരു വാഹന പാര്‍ക്കിംഗിനും, പരാതിക്കാരന്റെ ലോഡ്ജിനോടും ഹോട്ടലിനോടും ചേര്‍ന്നുള്ള പരാതിക്കാരന്റെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന സര്‍വ്വെ നമ്പര്‍ 859/4ല്‍ പെട്ട സ്ഥലത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ NOC പുതിയ അപേക്ഷയോടൊപ്പം ഹാജരാക്കുന്ന മുറയ്ക്ക് (പാര്‍ക്കിംഗിനായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിട്ടുനല്കുന്നതിനാല്) ടി സ്ഥലത്തും കൂടി പാര്‍ക്കിംഗ് ഫീസ് ഈടാക്കാതെ സ്വകാര്യ വണ്ടി താവളം അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Attachment - Sub District Final Advice: