LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുശവന്കണ്ടി വീട് പെരുന്താറ്റില്‍ ഉമ്മഞ്ചിറ പിഒ തലശ്ശേരി
Brief Description on Grievance:
പീടികമുറിക്ക് നമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 82
Updated on 2026-03-21 14:46:40
DOCKET NO. BPKNR41146000046 തീരുമാനം നമ്പര്‍ 118/03-26- എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ശ്രീ എം പ്രകാശൻ കുശവൻ കണ്ടി ഹൗസ് ഉമ്മൻചിറ എന്നവർ പെർമിറ്റ് പ്രകാരം നിർമ്മിച്ച പീടിക മുറിക്ക് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് നമ്പർ അനുവദിക്കുന്നില്ല എന്നും ആയത് അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നുമുള്ള പരാതി ബഹു നിയമസഭാ സ്പീക്കർ ശ്രീ എം . എൻ. ഷംസീർ മുമ്പാകെ സമർപ്പിച്ചത് ഉപജില്ല അദാലത്ത് പോര്‍ട്ടലിൽ ലഭ്യമാക്കിയത് അദാലത്ത് സമിതി പരിശോധിച്ചു. “ 2019 ൽ അപേക്ഷകന്റെ വീടിന്റെ സമീപത്ത് മൂന്ന് മുറി പീടിക നിർമ്മിക്കുന്നതിന് വേണ്ടി എരഞ്ഞോളി ഗ്രാമപഞ്ചായത്തില്‍ പെർമിറ്റിന് അപേക്ഷിക്കുകയും 2019 ല്‍ തന്നെ പെർമിറ്റ് ലഭ്യമാവുകയും അപ്രകാരം ബിൽഡിംഗ് പ്രവർത്തി പൂർത്തീകരിച്ചതിനു ശേഷം നമ്പർ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ചപ്പോൾ പഞ്ചായത്ത് പരിശോധനയില്‍ നിലവിൽ എടുത്ത പീടിക മുറിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില ന്യൂനതകൾ പരിഹരിക്കുന്നതിന് നോട്ടീസ് ലഭിക്കുകയും അപ്രകാരം പഞ്ചായത്തിൽ നിന്നും അറിയിച്ച ടോയ്ലറ്റ്, മഴവെള്ള സംഭരണി, മലിനജല സംഭരണി, സെപ്ടിക് ടാങ്ക് തുടങ്ങിയ എല്ലാ ന്യൂനതകളും പരിഹരിച്ച് വീണ്ടും അപേക്ഷ സമർപ്പിക്കുകയും ചെയ്തു.വീടിന്റെ തൊട്ടടുത്തുതന്നെ നിർമ്മിച്ച പീടിക കെട്ടിടം വീടിന്റെ പിറകുവശത്തെ വർക്ക് ഏരിയയിൽ നിന്നും രണ്ടു മീറ്റർ അകലം ഉണ്ട്. വർക്ക് ഏരിയയുടെ ചെറിയൊരു ഭാഗത്ത് രണ്ടു മീറ്റർ കൃത്യമായിട്ട് കിട്ടാത്തത് കാരണം നമ്പർ അനുവദിക്കാൻ കഴിയുകയില്ല എന്നാണ് പഞ്ചായത്തിൽ നിന്ന് അറിയിച്ചിട്ടുള്ളത്. വീടിന്റെ വർക്ക് ഏരിയയിലെ ഒരു ചെറിയ ഭാഗത്ത് അകലം കുറവായത് കാരണമാണ് നമ്പർ ലഭിക്കാത്തത്. മേൽ കാര്യത്തിൽ അനുകൂലമായി നടപടി ഉണ്ടാക്കി തരണം” എന്നുള്ളതാണ് പരാതി മേല്‍ പരാതി സംബന്ധിച്ച് അപേക്ഷകനേയും എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രതിനിധികളെയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ സമിതിക്ക് ബോധ്യപ്പെട്ടു ഫയൽ പരിശോധിച്ചതിൽ നിന്നും ശ്രീ പ്രകാശൻ മൂലൻ, കുശവൻ കണ്ടി ഹൗസ്, എരഞ്ഞോളി, പെരുന്താറ്റിൽ ( പി ഒ ),കണ്ണൂർ. എന്നവർക്ക് 55.85 ച.മീ വിസ്തീർണത്തിൽ വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി A2 -BA ( 227518)/ 2022 dt 08/07/2022 പ്രകാരം പെർമിറ്റ് അനുവദിച്ചതായി കാണുന്നു. തുടർന്ന് അപേക്ഷകൻ നിമ്മാണം പൂർത്തീകരിച്ച് 03/11/2025 ന് നമ്പറിന് വേണ്ടി അപേക്ഷ സമര്പ്പി ച്ചതിൽ , അപേക്ഷയും സൈറ്റും പരിശോധിച്ചതിൽ ചുവടെ പറയുന്ന അപകാതകൾ ഉള്ളതായും ആയത് പരിഹരിച്ച് അപേക്ഷ പുന: സമർപ്പിക്കുന്ന മുറക്ക് മാത്രമേ അപേക്ഷയിൽ തുടർനടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്നറിയിച്ച് കൊണ്ട് അപേക്ഷ മടക്കി നൽകിയതായി കാണുന്നു. 1. KPBR 2019 ചട്ടം 26 പ്രകാരം കെട്ടിടങ്ങൾക്കിടയിൽ ആവശ്യമുള്ള രണ്ട് മീറ്റർ അകലം ലഭിക്കുന്നില്ല ( ലഭ്യമാവുന്നത് 1.5 മീറ്റർ ) 2. KPBR 2019 ചട്ടം 34 പ്രകാരം ആവശ്യമായ SANITATION സൗകര്യം നൽകിയിട്ടില്ല 3. KPBR 2019 പ്രകാരം ആവശ്യമായ സൗകര്യങ്ങളോടുകൂടിയ DISABLED TOILET നൽകിയിട്ടില്ല 4. KPBR 2019 പ്രകാരം ആവശ്യമായ RAIN WATER HARVESTING ടാങ്ക് നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. 5. സെപ്ടിക്ക് ടാങ്ക് നിർമ്മാണവും കിണറും തമ്മിലുള്ള അകലം പരിശോധിക്കാ൯ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതാണ് 6. കെട്ടിടത്തിന് ലഭ്യമാകുന്നത് പ്രകാരമുള്ള സെറ്റ് ബാക്ക് അളവുകൾ അല്ല സൈറ്റ് പ്ലാനിൽ മാർക്ക് ചെയ്തിരിക്കുന്നത്. മേൽ പരാതിയുമായി ബന്ധപ്പെട്ട് അപേക്ഷകനെ നേരിൽ കേട്ടതിൽ നിന്നും പെർമിറ്റ് അനുവദിച്ച വർഷം 2019 എന്ന് തെറ്റായി രേഖപ്പെടുത്തിപോയതാണ് എന്നറിയിച്ചു കൂടാതെ അപാകത നോട്ടീസിൽ രേഖപ്പെടുത്തിയ ക്രമനമ്പർ 1 ഒഴികെ മറ്റ് ന്യൂനതകൾ എല്ലാം തന്നെ പരിഹരിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ നേരിൽകേട്ടതിൽ നിന്നും പെർമിറ്റ് അനുവദിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ച പ്ലാനിൽ കെട്ടിടങ്ങൾക്കിടയിലുള്ള ദൂരം രണ്ട് മീറ്റർ കാണിച്ചുകൊണ്ടാണ് പെർമിറ്റ് അനുവദിച്ചിട്ടുള്ളത് എന്നും നിലവിൽ ഒരു ഭാഗത്ത് കെട്ടിടങ്ങൾക്കിടയിൽ ഉള്ള ദൂരം ഒന്നര മീറ്റർ മാത്രമേ ലഭ്യമാവുന്നുള്ളൂ എന്നും അറിയിച്ചു.കൂടാതെ അപാകതകള്‍ പരിഹരിച്ചുകൊണ്ട് ഫയൽ പുന:സമര്പ്പി ച്ചിട്ടില്ല എന്നും അറിയിച്ചു പരാതിക്കാരനെ ടി കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ആയത് പരിഹരിക്കുന്ന ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നൽകുകയും ചെയ്തു. ആയത് പ്രകാരം കെട്ടിട നിര്മ്മാ ണം ചട്ട ലംഘനം ഒഴിവാക്കുന്ന വിധത്തിൽ കെട്ടിടങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി അപേക്ഷ പുനസമർപ്പിക്കാമെന്ന് അറിയിക്കുകയും ചെയ്തു തീരുമാനം:- ന്യൂനതകൾ അറിയിച്ചുകൊണ്ടുള്ള നോട്ടീസിലെ ക്രമനമ്പർ ഒന്ന് ഒഴികെ ബാക്കിയെല്ലാ ന്യൂനതകളും പരിഹരിചിട്ടുണ്ടെന്ന് അപേക്ഷകന് അറിയിച്ച സാഹചര്യത്തില്‍ ന്യൂനത 1. പരിഹരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ കെട്ടിടങ്ങളിൽ നടത്തി ക്രമവൽക്കരണ അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകനോട് ആവശ്യപ്പെടുന്നതിനും ന്യൂനത നോട്ടീസിൽ പറഞ്ഞ മറ്റ് അപാകതകൾ പരിഹരിച്ചിട്ടുണ്ടെന്ന് അപേക്ഷകൻ അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ ക്രമവൽക്കരണ അപേക്ഷ ലഭ്യമാകുന്ന മുറക്ക് ആയത് ഉറപ്പുവരുത്തി കൊണ്ട് KPBR 2019 ചട്ടങ്ങള്‍ പ്രകാരം അടിയന്തിര തുടർനടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി സെക്രട്ടറിയോട് നിർദ്ദേശിച്ചും തീരുമാനിച്ചു. ടി വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനു വേണ്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 83
Updated on 2026-03-27 15:02:00
അദാലത്ത് തീരുമാനം അപേക്ഷകനെ അറിയിച്ച സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു