LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PERUNGOD, PARASSERY, PALAKKAD
Brief Description on Grievance:
TO CHANGE OCCUPANCY OF THE BUILDING NUMBERS 19/585, 19/586, 19/588 AND REMITTANCE OF TAX.
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by BIBIN JOSEPH, Internal Vigilance Officer
At Meeting No. 79
Updated on 2026-03-11 22:52:27
കോങ്ങാട് ഗ്രാമപഞ്ചായത്തിലെ ശ്രീ.പി.രാമചന്ദ്രൻ എന്നവരുടെ ഉടമസ്ഥതയിലുള്ള 19/585, 19/586, 19/588 എന്നീ നമ്പറുകളിലുള്ള മൂന്ന് കടമുറികൾ താമസ ആവശ്യത്തിനുള്ള മുറികൾ ആക്കി മാറ്റുന്നതിനും, 2019 മുതൽ ഈ മൂന്ന് മുറികളും ഒഴിഞ്ഞുകിടക്കുകയാണെന്നും ആയതിനാൽ ഈ കെട്ടിടങ്ങളുടെ നികുതി കുറവാക്കി നൽകണം എന്നുമുള്ളതാണ് പരാതി. പരാതി ഉപജില്ലാ സമിതി പരിശോധിച്ചു. ശ്രീ.പി.രാമചന്ദ്രൻ എന്നവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് കടമുറികൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ നികുതി ഇളവ് ചെയ്ത് കൊടുക്കുന്നതിനായി നോട്ടീസ് നിലവിൽ നൽകിയിട്ടുള്ളതാണ്. ആയതിൽ, പഞ്ചായത്ത് രാജ് വസ്തു നികുതിയും സർചാർജും ചട്ടം റൂൾ 21 പ്രകാരം പരിശോധിച്ചു ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമിതി ചുമതലപ്പെടുത്തുന്നു. പ്രസ്തുത കെട്ടിടങ്ങൾക്ക് ഒക്കുപ്പൻസി മാറ്റുന്നതിന് നിലവിൽ ഗ്രാമ പഞ്ചായത്തിലേക്കു പരാതിക്കാരൻ അപേക്ഷ കൊടുത്തതായി സമിതി വിലയിരുത്തി. ആയത് അടിയന്തിരമായി പരിശോദിച്ചു ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി ഈ പരാതി തീർപ്പാക്കുന്നു.