LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thottingal, Green field, palakkad
Brief Description on Grievance:
41/2373 നമ്പർ കടമുറിയുടെ നികുതി സംബന്ധിച്ചും, കെട്ടിട നമ്പർ പുനർസ്ഥാപിക്കുന്നതുമായ പരാതി സംബന്ധിച്ചും നൽകിയ പരാതി.
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by BIBIN JOSEPH, Internal Vigilance Officer
At Meeting No. 79
Updated on 2026-03-11 22:54:51
പാലക്കാട് നഗരസഭയിലെ വലിയങ്ങാടിയിൽ 41/2373ാം നമ്പർ കെട്ടിടം ഭാഗികമായി തീ പിടിക്കുകയും , ശേഷം റിപ്പയർ നടത്തുകയും, എന്നാൽ തുടർന്ന് നികുതി അടച്ച് ഉപയോഗിച്ചു വരുന്നതിൽ വീഴ്ച സംഭവിച്ചിട്ടുള്ളതായും പരാതിക്കാരി പറയുന്നു. പ്രസ്തുത കടമുറി ക്രമപ്പെടുത്തി, ആയതിന്റെ നികുതി കുടിശ്ശിക സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതി ഉപജില്ലാ സമിതി പരിശോധിച്ചു . പരാതിയിൽ പറയുന്ന 41 / 2373ാം നമ്പർ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടത്തിന് നികുതി അടവാക്കിയിട്ടില്ലാത്തതാണ്. കൂടാതെ നിലവിൽ കെട്ടിടം ' demolished ' എന്നാണ് നഗരസഭാ രേഖകളിൽ ഉള്ളത്. ഈ കെട്ടിടത്തിനെതിരെ നഗരസഭയിൽ പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിൽ കെട്ടിടം അനധികൃതമായാണെന്ന് കണ്ടെത്തിയതും ശ്രീമതി.റെമിജാൻ മുതൽപേർക്ക് കെട്ടിടം പൊളിച്ചു നീക്കം ചെയ്യുന്നതിന് നോട്ടീസ് നഗരസഭയിൽ നിന്നും കൊടുത്തിട്ടുള്ളതാണ്. ഇതിനെതിരെ ശ്രീമതി. റെമീജാൻ ബഹു. കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത് റിറ്റ് പെറ്റീഷൻ ഡബ്ലിയു പി (സി) നമ്പർ 23730 / 2023 ൻറെ ഇടക്കാല ഉത്തരവ് പ്രകാരം നഗരസഭ നോട്ടീസിന് പരാതിക്കാരി രണ്ടാഴ്ചയ്ക്കകം മറുപടി നൽകുവാനും, മറുപടി ലഭ്യമായ ശേഷം ആയത് പരിശോധിച്ച് നഗരസഭാ സെക്രട്ടറിയോട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനും, വിധിച്ചിട്ടുള്ളതാണ്. നിലവിൽ പരാതിക്കാരി നോട്ടീസിന് മറുപടി നൽകിയതിനാൽ, ആയത് പരിശോധിച്ച്, അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി തീരുമാനിച്ചു. കൂടാതെ, കെട്ടിടം ക്രമവൽക്കരണം നടത്തിയതിനു ശേഷം മാത്രമേ നികുതി സ്വീകരിക്കാൻ നിർവാഹമുള്ളൂ എന്നും കെട്ടിടത്തിന് ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ സംയുക്തമായി ക്രമവൽക്കരണത്തിന് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട് എന്നും സമിതി വിലയിരുത്തി. മേൽ തീരുമാനങ്ങൾ കൈകൊണ്ട് പരാതി തീർപ്പാക്കുന്നു.