LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MELULLAPURAYIL HOUSE. PALLIPPADI.PANTHARANGADI PO 676306
Brief Description on Grievance:
കയ്യേറ്റക്കാരെ സംരക്ഷിച്ച് സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ചെടുക്കുന്നതില് വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നത് സംബന്ധിച്ച് പരാതിയില്‍ പരാമര്‍ശിച്ചിട്ടുളള പുറമ്പോക്ക് ഭൂമി സംരക്ഷിക്കുന്നതിന് തിരൂരങ്ങാടി നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ 200000/ രൂപ വകയിരുത്തിയിട്ടുളളതായി മറുപടി നല്‍കിയിരുന്നു . പ്രവൃത്തി നിര്‍വ്വഹണം പൂര്‍ത്തീകരിച്ച് ആയതില്‍ നിന്നുളള ആദായം ലേലം ചെയ്ത് നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമലപ്പെടുത്തി തീരുമാനിച്ചിരുന്നെങ്കിലും നാളിതുവരെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയോ പ്രസ്തുത ഭൂമിയിലെ ഫലങ്ങള്‍ ലേലം ചെയ്ത് നഗരസഭക്ക് കിട്ടേണ്ട വരുമാനം ഉറപ്പാക്കുന്നതിനും മുതിരാതെ കയ്യേറ്റക്കാരെ നിലവിൽ അന്യായമായി സഹായിച്ച് വരികയാണ് അദാലത്ത് സമിതിയുടെയും മേലുദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും പക്ഷപാതം തുടര്‍ന്ന് കൊണ്ടിരിക്കയാണ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ലാന്റ് കണ്‍സര്‍വെന്‍സി അമന്‍മെന്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും നിശ്ചിത സമയത്തിനകം കയ്യേറ്റം ഒഴിപ്പിച്ചെടുക്കുമെന്നും അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു. ഇക്കാര്യത്തിൽ നഗരസഭക്ക് ഉണ്ടായ വരുമാന നഷ്ട്ടം ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ച് പിടിക്കുന്നതിന് നടപടി സ്വീകരിക്കണം എന്നും അഭ്യർത്ഥിക്കുന്നു
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 82
Updated on 2026-03-12 16:26:14
അദാലത്തിൽ പരാതിക്കാരനായ അബുസാലി കോയ തങ്ങളും നഗരസഭയെ പ്രതിനിധീകരിച്ച് സെക്രട്ടറി ശ്രീ. റംസി ഇസ്മായിലും, ഓവർസിയർ ശ്രീ. കൃഷ്ണൻകുട്ടി.വി യും ഹാജരായി. ജില്ലാതല അദാലത്ത് സമിതി പരിഗണിച്ച പരാതിയാണ്. ആയത് സംബന്ധിച്ച് പരാതിയില്‍ പരാമര്‍ശിച്ചിട്ടുളള പുറമ്പോക്ക് ഭൂമി സംരക്ഷിക്കുന്നതിന് തിരൂരങ്ങാടി നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയിൽ 200000/ രൂപ വകയിരുത്തിയിട്ടുളളതായി മറുപടി നല്‍കിയിരുന്നു. പ്രവൃത്തി നിര്‍വ്വഹണം പൂര്‍ത്തീകരിച്ച് ആയതിൽ നിന്നുളള ആദായം ലേലം ചെയ്ത് നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമലപ്പെടുത്തി തീരുമാനിച്ചിരുന്നെങ്കിലും നാളിതുവരെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയോ പ്രസ്തുത ഭൂമിയിൽ നിന്നുള്ള ആദായം ലേലം ചെയ്ത് നഗരസഭക്ക് കിട്ടേണ്ട വരുമാനം ഉറപ്പാക്കുന്നതിന് മുതിരുകയോ ചെയ്യാതെ കയ്യേറ്റക്കാരെ അന്യായമായി സഹായിച്ച് വരികയാണ്. അദാലത്ത് സമിതിയുടെയും മേലുദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങൾ ലംഘിച്ച് നഗരസഭ പക്ഷപാതപരമായ നടപടി തുടര്‍ന്ന് കൊണ്ടിരിക്കയാണ്. വര്‍ഷങ്ങൾ പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ലാന്റ് കണ്‍സര്‍വെന്‍സി ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും നിശ്ചിത സമയത്തിനകം കയ്യേറ്റം ഒഴിപ്പിച്ചെടുക്കണമെന്നും ഇക്കാര്യത്തിൽ നഗരസഭക്ക് ഉണ്ടായ വരുമാന നഷ്ടം ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ച് പിടിക്കുന്നതിന് നടപടി സ്വീകരിക്കണം എന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പരാതിയിൽ പരാമർശിച്ച പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് റവന്യു അധികൃതർക്കൊപ്പം പൊയിരുന്നെന്നും എന്നാൽ ഭൂമിയുടെ അതിരുകൾ വ്യക്തമല്ലെന്നും സർവ്വേ നടത്തേണ്ടതുണ്ടെന്നും ആയതിന് റവന്യു അധികൃതർ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നതാന്നെന്നും എന്നാൽ ഇതുവരെ ഇത് സംബന്ധിച്ച് നഗരസഭക്ക് അറിയിപ്പൊന്നും ലഭ്യമായിട്ടില്ലെന്നും പരിശോധനയിൽ പങ്കെടുത്ത ഓവർസിയർ ശ്രീ. കൃഷ്ണൻകുട്ടി.വി അറിയിച്ചു. സർവ്വെ നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറിയും അറിയിച്ചു. വഷിയം ഉപജില്ലാ അദാലത്ത് സമിതി ചർച്ച ചെയ്തു. ജില്ലാ അദാലത്ത് സമിതി പരിഗണിക്കുകയും (Doc No. 51274000054) ആയത് പ്രകാരമുള്ള തുടർ നടപടികൾക്ക് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും അപ്രകാരമുള്ള തുടർനടപടി സ്വീകരിക്കാത്തത് സംബന്ധിച്ചുള്ള പരാതിയാണെന്നും സേവനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും കാണുന്നു. മേൽ വസ്തുതകൾ പരിഗണിച്ച് ജില്ലാ ജോയിൻറ് ഡയരക്ടർ മുമ്പാകെ പരാതി നൽകുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകിയും തീരുമാനത്തിൻറെ പകർപ്പ് ബഹു. ജില്ലാ ജോയിൻറ് ഡയരക്ടർ മുമ്പാകെ സമർപ്പിക്കുന്നതിനും തീരുമാനിച്ചു.