LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MELULLAPURAYIL HOUSE. PALLIPPADI.PANTHARANGADI PO 676306
Brief Description on Grievance:
ഠഘങജങ51274000055 ഗ്രീന്‍ ലാഡ് ഓഡിറ്റോറിയം. പരാമര്‍ശിത കെട്ടിടം പൊളിച്ചുമാറ്റാന്‍ 27.11.2023 തിയതി ബഹു സര്‍ക്കാര്‍ ഉത്തരവായിട്ടുളളതാണ്. ഏ4്വീഹെേ്വേ ക ്വീ്വ+ ജില്ലാ അദാലത്ത് സമിതി പ്രസ്തുത അപേക്ഷ പരിഗണിക്കുകയും സെക്രട്ടറിയോട് സംസാരിച്ചതില്‍ നിന്നും പ്രസ്തുത കെട്ടിടത്തിന് യുഎ നമ്പര്‍ നല്‍കിയതായി അറിയിച്ചു എന്നും. മേല്‍ സാഹചര്യത്തില്‍ സ്ഥാപനം നടത്തുവാന്‍ പാടില്ലാത്തതാണ് എന്നും. കോടതിയില്‍ നിന്നും Coercive Steps എടുക്കുവാന്‍ പാടില്ല എന്ന നിര്‍ദ്ദേശം ഇല്ല എന്നും. ടി സാഹചര്യത്തില്‍ കെ.എം ആക്ട് പ്രകാരവും, കെ.എം.ബി.ആര് 2019 പ്രകാരമുള്ള നടപടികള്‍ കൈക്കൊണ്ട് അനധികൃത നിര്മ്മാണത്തിനെതിരായുള്ള നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു എന്നും ടി കെട്ടിടത്തിന്റെ ലൈസന്‍സ് 2019-20-ന് ശേഷം പുതുക്കി നല്‍കിയിട്ടില്ലാത്തതാണ് എന്നും ടി സ്ഥാപനത്തിനെതിരെ 1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ടിലെ 447, 511, 532, 545 എന്നീ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് കാണിച്ച് 25/10/2024-ല്‍ നോട്ടീസ് നല്‍കുകയും ടി വിഷയത്തില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തുടര്‍നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നഗരസഭ സ്റ്റാന്റിംഗ് കൗണ്‍സിലിന്റെ നിയമോപദേശം തേടിയുള്ളതുമാണ് എന്നും . ആയത് ലഭ്യമാക്കുന്ന മുറയ്ക്ക് ടി സ്ഥാപനത്തിനെതിരെ തുടര്‍നടപടി സ്വീകരിക്കുന്നതാണെന്ന വിവരം അറിയിച്ചു കൊള്ളുന്നു എന്നുമാണ് മറുപടി നൽകിയിരിക്കുന്നത് എന്നാൽ ടി കെട്ടിടത്തിനെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ സ്റ്റേ ഒന്നും തന്നെ നിലവില്‍ ഇല്ലാതിരുന്നിട്ടും കളവായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തന്നെ ഇവരെ സംരക്ഷിക്കുന്നതിൻറെ ഭാഗമായിരുന്നു. ഇക്കാര്യത്തില്‍ മുന്‍ നഗരസഭ സെക്രട്ടറിമാര്‍ എ.ഇ എന്നിവരും നിലവിലെ സെക്രട്ടറി റംസി ഇസ്മാഈലും തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മേല്‍ കെട്ടിട ഉടമകളെ അകമഴിഞ്ഞ് സഹായിച്ച് വരികയാണ്. വിജിലന്‍സ് കോടതിയില്‍ നിന്നും രേഖകള്‍ ഒരുവര്‍ഷത്തോളമായി നഗരസഭക്ക് ലഭ്യമായിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാതെ അഴിമതിയും പക്ഷപാതവും അധികാര ധുര്‍വിനിയോഗവും തുടരുകയാണ്. ഇക്കാലമത്രയും ലൈസന്‍സില്ലാതെയും നിലവിലും ഓഡിറ്റോറിയം പ്രവര്‍ത്തിപ്പിച്ച് വരുന്നത് . ഇത് വഴി നഗരസഭക്ക് ലഭിക്കേണ്ടതായ വരുമാനങ്ങള്‍ നഷ്ടപ്പെടുത്തി കളഞ്ഞിരിക്കുകയുമാണ്. നഗരസഭക്ക് ഉണ്ടായ നഷ്ട്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി നഗരസഭ ഫണ്ടിൽ വരവ് വെക്കുന്നത്തിന് നടപടികൾ കൈക്കൊള്ളേണ്ടതാണ് എന്നാല്‍ ടി സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിപ്പിച്ച് വന്നിട്ടും നിലവിലെ ഉദ്യോഗസ്ഥർ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല .മാത്രവുമല്ല കെട്ടിടത്തിനെതിരെയുളള നടപടി ത്വരിതപ്പെടുത്തുന്നതിന് നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനം എടുത്തിരുന്നു ആ തീരുമാനവും ഇന്നുവരെ നാഗസഭ സെക്രട്ടറി നടപ്പാക്കിയിട്ടില്ല. ഇത്തരത്തിൽ സർക്കാർ പൊളിച്ച് മാറ്റാനും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നഗരസഭയുടെ വിവിധ ഔദ്യോഗിക പരിപാടികൾ നടത്തുന്നത് ഇവർതമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വ്യകതമാകുന്നതാണ്. ഇത്തരം പരിപാടികൽ നടത്തുന്നത് നിലവിൽ ടി സ്ഥാപനത്തിന് എതിരെ നടപടി സ്വീകരിക്കാൻ ഉത്തരവാദിത്തം ഏല്പിച്ച സെക്രട്ടറി തെന്നെയാണ് നിയം ലംഘിക്കുന്നത് എന്നുള്ളതും ഗൗരവതരമായി കാണേണ്ടതും തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണ്. അദാലത്ത് സമിതിയുടെയും മേലുദ്യോഗസ്ഥരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ സിവിൽ സെർവീസസ് ആൻഡ് ക്ലാസ്സിഫിക്കേഷൻ ആൻഡ് അപ്പീൽ റൂൾസ് പ്രകാരമുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്.
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 82
Updated on 2026-03-12 16:24:02
അദാലത്തിൽ പരാതിക്കാരനായ അബുസാലി കോയ തങ്ങളും, തിരൂരങ്ങാടി നഗരസഭയെ പ്രതിനിധീകരിച്ച് സെക്രട്ടറി ശ്രീ. എം.വി. റംസി ഇസ്മായിലും, ഓവർസിയർ ശ്രീ. കൃഷ്ണൻകുട്ടിയും ഹാജരായി. ജില്ലാ അദാലത്ത് സമിതി മേൽ വിഷയം പരിഗണിച്ചിട്ടുള്ളതും സെക്രട്ടറിയോട് സംസാരിച്ചതിൽ പ്രസ്തുത കെട്ടിടത്തിന് യു എ നമ്പര്‍ നല്‍കിയതായി അറിയിച്ചിട്ടുള്ളതാണെന്നും ഈ സാഹചര്യത്തിൽ സ്ഥാപനം നടത്തുവാന്‍ പാടില്ലാത്തതാണെന്നും കോടതിയിൽ നിന്നും Coercive Steps എടുക്കുവാന്‍ പാടില്ല എന്ന നിര്‍ദ്ദേശങ്ങളൊന്നുമില്ലെന്നും ആയതിനാൽ കെ.എം ആക്ട്, കെ.എം.ബി.ആര് എന്നിവ പ്രകാരം അനധികൃത നിര്മ്മാണത്തിനെതിരായുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചിട്ടുള്ളതാണെന്നും, ടി കെട്ടിടത്തിന്റെ ലൈസന്‍സ് 2019-20 ന് ശേഷം പുതുക്കി നല്കിയിട്ടില്ലാത്തതാണെന്നും ടി സ്ഥാപനത്തിനെതിരെ 1994-ലെ കെ.എം ആക്ട് 447, 511, 532, 545 എന്നീ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് കാണിച്ച് 25.10.2024 ന് നോട്ടീസ് നല്‍കുകയും ടി വിഷയത്തിൽ കേസ് നിലനില്‍ക്കുന്നതിനാൽ തുടര്‍നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നഗരസഭ സ്റ്റാന്റിംഗ് കൗണ്‍സിലിന്റെ നിയമോപദേശം തേടിയിട്ടുള്ളതാണെന്നും ആയത് ലഭ്യമാകുന്ന മുറയ്ക്ക് ടി സ്ഥാപനത്തിനെതിരെ തുടര്‍നടപടി സ്വീകരിക്കുന്നതാണ് എന്ന മറുപടിയാണ് നഗരസഭാ സെക്രട്ടറി നൽകിയിരിക്കുന്നതെന്നും പരാതിക്കാരൻ അറിയിച്ചു. കൂടാതെ ടി കെട്ടിടത്തിനെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ സ്റ്റേ ഒന്നും തന്നെ നിലവില്‍ ഇല്ലാതിരുന്നിട്ടും കളവായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തന്നെ ഇവരെ സംരക്ഷിക്കുന്നതിൻറെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ മുൻ നഗരസഭ സെക്രട്ടറി, നിലവിലെ നഗരസഭ സെക്രട്ടറി, എ.ഇ എന്നിവർ കെട്ടിട ഉടമകളെ സഹായിച്ച് വരികയാണെന്നും, വിജിലന്‍സ് കോടതിയില്‍ നിന്നും രേഖകള്‍ ലഭ്യമായിട്ട് ഒരുവര്ഷത്തോളമായിട്ടും നഗരസഭ തുടര്‍ നടപടികൾ സ്വീകരിക്കാതെ പക്ഷപാതപരമായി അധികാര ദുര്‍വിനിയോഗം തുടരുകയാണെന്നും, കഴിഞ്ഞ 5 വർഷത്തിലധികമായി ലൈസന്‍സില്ലാതെ ഓഡിറ്റോറിയം പ്രവര്‍ത്തിപ്പിച്ച് വരികയാണെന്നും, ഇത് വഴി നഗരസഭക്ക് ലഭിക്കേണ്ടതായ വരുമാനങ്ങള്‍ നഷ്ടപ്പെടുകയാണെന്നും, നഗരസഭക്ക് ഉണ്ടായ നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും, നിലവിൽ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഉദ്യോഗസ്ഥർ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നും, കൂടാതെ കെട്ടിടത്തിനെതിരെയുളള നടപടി ത്വരിതപ്പെടുത്തുന്നതിന് നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനം എടുത്തിരുന്നെന്നും ആയതും ഇന്നുവരെ നാഗസഭ സെക്രട്ടറി നടപ്പാക്കിയിട്ടില്ലെന്നും, ഇത്തരത്തിൽ സർക്കാർ പൊളിച്ച് മാറ്റാൻ ഉത്തരവായതും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതുമായ സ്ഥാപനത്തിൽ നഗരസഭയുടെ വിവിധ ഔദ്യോഗിക പരിപാടികൾ നടത്തുന്നത് ഇവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വ്യകതമാക്കുന്നതെന്നും, ഇത്തരം പരിപാടികൾ നടത്തുന്നത് നിലവിൽ ടി സ്ഥാപനത്തിന് എതിരെ നടപടി സ്വീകരിക്കാൻ ഉത്തരവാദിത്തമുള്ള സെക്രട്ടറി തന്നെയാണെന്നും, ആയതിനാൽ നിയമ ലംഘനങ്ങൾ ഗൗരവതരമായി കണ്ട് തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും, അദാലത്ത് സമിതിയുടെയും മേലുദ്യോഗസ്ഥരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ സിവിൽ സർവീസ് റൂൾസ് പ്രകാരം നടപടികൾ കൈക്കൊള്ളേണ്ടതാണെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഓഡിറ്റോറിയത്തിന് നിലവിൽ MSME ലൈസൻസ് ഉണ്ടെന്നും വസ്തു നികുതി ഇനത്തിൽ കോടതി നിർദ്ദേശ പ്രകാരം 10 ലക്ഷം രൂപ അടവാക്കിയിട്ടുണ്ടെന്നും, ബാക്കി തുക സംബന്ധിച്ച് കേസ് നില നിൽക്കുന്നുണ്ടെന്നും ആയതിനാലാണ് തുടർ നടപടികൾ സ്വീകരിക്കാത്തതെന്നും സെക്രട്ടറി അറിയിച്ചു. വിഷയം ചർച്ച ചെയ്ത ഉപജില്ലാ അദാലത്ത് സമിതി പരാതി സേവനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും, ജില്ലാ അദാലത്ത് സമിതി പരിഗണിക്കുകയും (Doc No. 51274000055) ആയത് പ്രകാരമുള്ള തുടർ നടപടികൾക്ക് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുള്ളതാണെന്നും കാണുന്നു. മേൽ വസ്തുതകൾ പരിഗണിച്ച് ഈ വിഷയവുമായി ബന്ധപ്പെട്ട പരാതി ജില്ലാ ജോയിൻറ് ഡയരക്ടർക്ക് നൽകുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകിയും, ഉപജില്ലാ അദാലത്ത് സമിതി തീരുമാനത്തിൻറെ പകർപ്പ് ബഹു. ജില്ലാ ജോയിൻറ് ഡയരക്ടർ മുമ്പാകെ സമർപ്പിക്കുന്നതിനും തീരുമാനിച്ചു