LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MELULLAPURAYIL HOUSE. PALLIPPADI. PANTHARANGADI PO. TIRURANGADI MALAPPURAM (DTS). KERALA
Brief Description on Grievance:
സംസ്ഥാന അദാലത്ത് സമിതിയുടെ 06.06.2025 തിയതയിലെ LSGD/PD/11017/2025 IV1 നമ്പര്‍ 8-ആം നമ്പര്‍ തീരുമാനപ്രകാരം ജില്ലാ IVO മാര്‍ അന്വേഷണം നടത്തി 27.08.2025 തിയതി LSGD/JD/MPM/852/2025-E4 നമ്പറായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതും ആയതില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആയതിന്മേല് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് 11.11.2025 തിയതി LSGD/JD/MPM/852/2025-E4 നമ്പറായി ബഹു: മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാതെ കുറ്റക്കാരായ ഉദ്യോഗസ്ഥരെയും കെട്ടിട സ്ഥാപന ഉടമകളെയും അന്യായമായി സഹായിച്ച് വരികയാണ്. കരുണ ആശുപത്രി കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട പൂര്‍ണ്ണമായ ഫയലുകള്‍ കണ്ടെത്തുന്നതിന് ഇന്നേവരെ പോലീസില്‍ പരാതിനല്കാന് നിലവിലെ സെക്രട്ടറി തെയ്യാറായിട്ടില്ല. അനധികൃത കെട്ടിടത്തിന് യു.എ നമ്പര്‍ പതിച്ച് സെക്ഷന്‍ 242 പ്രകാരം 3 ഇരട്ടി നികുതി ഈടാക്കാനോ അനധികൃത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനോ നഗരസഭ ആരോഗ്യ വിഭാഗവും തെയ്യാറായിട്ടില്ല. ജെഡി നല്കിയ കത്തിലെ മറ്റ് നിര്‍ദ്ദേശങ്ങളും മാസങ്ങള്‍ പിന്നിട്ടിട്ടും ഇന്നേവരെ നടപ്പാക്കിയിട്ടില്ല. ഇത് അച്ചടക്ക ലംഘനവും, കൃത്യവിലോപവും,അഴിമതിയുടെയും ഭാഗമാണ് ആയതിനാല്‍ സിവില്‍ സര്‍വീസസ് ക്ലാസിഫിക്കേഷന്‍ അപ്പീല്‍ റൂള്‍സ് പ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. 06.06.2025 തിയതി IVO മാര്‍ സംയുകതമായി നടത്തിയ ഗുരുതര സ്വഭാവമുള്ളതും തുടര്‍നടപടികള്‍ ആവശ്യവുമായ അന്വേഷ റിപ്പോട്ട് ഇന്നേവരെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കോ സര്‍ക്കാരിലേക്കോ സമര്‍പ്പിച്ചിട്ടില്ല എന്ന് മനസിലാക്കുന്നു.ആയതിനാല്‍ മേപ്പാടി ഫയലില്‍ അടിയന്തിര തുടര്‍ നടപടികള്‍ ഉണ്ടാകണമെന്നും അന്യായമായും നിയമലംഘകര്‍ക്ക് അനര്‍ഹമായ നേട്ടം ഉണ്ടാക്കികൊടുക്കന്നതിനും അതുവഴി അഴിമതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തിരൂരങ്ങാടി നഗരസഭ സെക്രട്ടറി ഉള്‍പ്പടെ ഉള്ളവരില്‍ നിന്നും വിശദീകരണം തേടണമെന്നും അടിയന്തിര തുടര്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അദാലത്ത് സമിതിയുടെയും മേല്‍ ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങളും ഉത്തരവുകളും യഥാസമയം നടപ്പിലാക്കാതെ കൃത്യ വിലോപവും പക്ഷപാതവും തുടരുന്ന തിരൂരങ്ങാടി നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 82
Updated on 2026-03-12 16:20:42
അദാലത്തിൽ പരാതിക്കാരൻ ശ്രീ. അബുസാലിഹ് കോയ തങ്ങളും നഗരസഭയിൽ നിന്ന് സെക്രട്ടറി ശ്രീ. എം.വി. റംസി ഇസ്മായിലും, ഓവർസിയർ ശ്രീ. കൃഷ്ണൻകുട്ടി.വി യും പങ്കെടുത്തു. സംസ്ഥാന അദാലത്ത് സമിതിയുടെ 06.06.2025 ലെ യോഗത്തിലെ (LSGD/PD/11017/2025 IV1) 8-ാം നമ്പർ തീരുമാനപ്രകാരം മലപ്പുറം ജില്ലയിലെ ഇൻറേണൽ വിജിലൻസ് ഓഫീസർമാർ അന്വേഷണം നടത്തി 27.08.2025 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറി സ്വീകരിക്കേണ്ട നടപടികളും കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണെന്നും അപ്രകാരം തുടർ നടപടികള്‍ സ്വീകരിക്കുന്നതിന് 11.11.2025 തിയതി LSGD/JD/MPM/852/2025-E4 നമ്പറായി ബഹു: മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടര്‍ തിരൂരങ്ങാടി നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും എന്നാൽ മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാതെ കുറ്റക്കാരായ ഉദ്യോഗസ്ഥരെയും സ്ഥാപന ഉടമകളെയും അന്യായമായി സഹായിച്ച് വരികയാണെന്നും, കരുണ ആശുപത്രി കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട പൂര്‍ണ്ണമായ ഫയലുകൾ കണ്ടെത്തുന്നതിന് ഇന്നേവരെ പോലീസില്‍ പരാതി നല്‍കാനോ, അനധികൃത കെട്ടിടത്തിന് യു.എ നമ്പര്‍ പതിച്ച് സെക്ഷന്‍ 242 പ്രകാരം 3 ഇരട്ടി നികുതി ഈടാക്കാനോ നിലവിലെ സെക്രട്ടറി തെയ്യാറായിട്ടില്ലെന്നും, അനധികൃത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാൻ നഗരസഭ ആരോഗ്യ വിഭാഗവും തെയ്യാറായിട്ടില്ലെന്നും, ജില്ലാ ജോയിൻറ് ഡയരക്ടർ ഈ വിഷയവുമായി ബന്ധപ്പെട്ട് നൽകിയ മറ്റ് നിര്‍ദ്ദേശങ്ങളും മാസങ്ങൾ പിന്നിട്ടിട്ടും ഇന്നേവരെ നടപ്പാക്കിയിട്ടില്ലെന്നും, മാസങ്ങളോളം ഓരോ സെക്ഷനിലും ഫയൽ പെൻറിംഗായിട്ടുള്ളത് ഫയൽ സ്റ്റാറ്റസ് പരിശോധിച്ചപ്പോൾ കാണുന്നുണ്ടെന്നും, ആയത് അച്ചടക്ക ലംഘനവും, കൃത്യവിലോപവും, അഴിമതിയുടെ ഭാഗമാണെന്നും ആയതിനാൽ സിവിൽ സര്‍വീസ് റൂള്‍സ് പ്രകാരമുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. കൂടാതെ ഇൻറേണൽ വിജിലൻസ് ഓഫീസർമാർ സമർപ്പിച്ച റിപ്പോർട്ട് ഇന്നേവരെ ജില്ലാ ജോയിൻറ് ഡയരക്ടറേറ്റിൽ നിന്നും പ്രിന്‍സിപ്പൽ ഡയറക്ടര്‍ക്ക് അയച്ചു നൽകിയിട്ടില്ലെന്നും ആയതിനാല്‍ ഈ വിഷയത്തിൽ അടിയന്തിര തുടർ നടപടികളുണ്ടാകണമെന്നും അറിയിച്ചു. വളരെയധികം കാലപ്പഴക്കമുള്ള വിഷയമാണെന്നും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളതാകയാൽ ഓരോ വിഷയവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ ക്രോഡീകരിച്ച് പരിശോധിക്കുന്നതിന് സമയം ആവശ്യമാണെന്നും, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായും പുതിയ ഭരണസമിതി അധികാരമേൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കുകളുണ്ടായതിനാലും യഥാസമയം ഫയലിൽ നടപടി സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അടിയന്തിര നടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. വിഷയം ചർച്ച ചെയ്ത ഉപജില്ലാ അദാലത്ത് സമിതി പരാതി സേവനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും, സംസ്ഥാന അദാലത്ത് സമിതി പരിഗണിക്കുകയും (Doc. No. 51274000074) ആയത് പ്രകാരമുള്ള തുടർ നടപടികൾക്ക് ബഹു.ജില്ലാ ജോയിൻറ് ഡയരക്ടറെ ചുമതലപ്പെടുത്തുകയും അപ്രകാരം തുടർ നടപടികൾ സ്വീകരിച്ചു വരുന്നതാണെന്നും കാണുന്നു. മേൽ വസ്തുതകൾ പരിഗണിച്ച് ഈ വിഷയവുമായി ബന്ധപ്പെട്ട പരാതി ജില്ലാ ജോയിൻറ് ഡയരക്ടർക്ക് നൽകുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകിയും, ഉപജില്ലാ അദാലത്ത് സമിതി തീരുമാനത്തിൻറെ പകർപ്പ് ബഹു. ജില്ലാ ജോയിൻറ് ഡയരക്ടർ മുമ്പാകെ സമർപ്പിക്കുന്നതിനും തീരുമാനിച്ചു.