LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KONGAD
Brief Description on Grievance:
TO GET LICENCE
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by BIBIN JOSEPH, Internal Vigilance Officer
At Meeting No. 78
Updated on 2026-03-11 22:48:56
കോങ്ങാട് ഗ്രാമപഞ്ചായത്തിലെ ശ്രീ.എ.പ്രമോദ് എന്നവരുടെ ഉടമസ്ഥതയിലുള്ള 4/542ാം നമ്പർ ടി പി കെ വൈറ്റ് ഹൗസ് എന്ന സ്ഥാപനം കോവിഡ് കാലത്ത് അടച്ചുപൂട്ടി എന്നും, അവിടെ മറ്റൊരു സ്ഥാപനം തുടങ്ങാൻ ലൈസൻസിനായി കോങ്ങാട് ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചപ്പോൾ 4/542ാം നമ്പർ കെട്ടിടത്തിന് പഞ്ചായത്തിലെ അസസ്മെന്റ് രജിസ്റ്റർ പ്രകാരം 42 സ്ക്വയർ മീറ്റർ ആണ് വിസ്തീർണ്ണം ഉള്ളതെന്നും, എന്നാൽ 2001 മുതൽ ടി കെട്ടിടത്തിന് 245 സ്ക്വയർ മീറ്റർ വിസ്തീർണ്ണം ഉണ്ടെന്നും മുതൽ ടാക്സ് റിവൈസ് ചെയ്ത് ലൈസൻസ് അനുവദിക്കണം എന്നുമാണ് പരാതി. പരാതി ഉപജില്ല അദാലത്ത് സമിതി പരിശോധിച്ച് നിലവിലെ ഗ്രാമപഞ്ചായത്തിന്റെ അസ്സസ് മെൻറ് രജിസ്റ്റർ പ്രകാരം പ്രസ്തുത കെട്ടിടത്തിന് 42 സ്ക്വയർ മീറ്റർ മാത്രമാണ് വിസ്തീർണ്ണം ഉള്ളത്. എന്നാൽ, പരാതിക്കാരൻ ഹാജരാക്കിയ 2001ലെ വില്ലേജ് ഓഫീസിലെ ഒറ്റത്തവണ നികുതി അടവാക്കിയ നികുതി സംബന്ധിച്ച രേഖ പരിശോധിച്ചതിൽ 245 സ്ക്വയർ മീറ്റർ കെട്ടിടത്തിന് വില്ലേജ് ഓഫീസിൽ ഒറ്റത്തവണ നികുതി അടവാക്കിയതായി കാണുന്നു. ഈ കെട്ടിടം പരിശോധന നടത്തിയതിൽ കെട്ടിട നിർമ്മാണ ചട്ട ലംഘനം ഉണ്ട്. നിലവിൽ കെട്ടിടത്തിന് പാർക്കിംഗ് സൗകര്യമില്ല. ഈ കെട്ടിടത്തിന്റെ ചട്ട ലംഘനങ്ങൾ പരിഹരിച്ച ശേഷം ആയത് ക്രമവൽക്കരണം നടത്തേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ ലൈസൻസ് അനുവദിക്കാൻ നിർവാഹം ഉള്ളൂ എന്ന് സമിതി വിലയിരുത്തി. ആയതിനാൽ 2024 ഫെബ്രുവരി 9 തീയതിയിലെ കേരള പഞ്ചായത്ത് അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണ ചട്ടങ്ങൾ (സ ഉ (പി) നമ്പർ 21/2024/lsgd, 2024 ഫെബ്രുവരി 9) പ്രകാരമുള്ള എല്ലാ നിബന്ധനകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ പ്ലാൻ ഉൾപ്പെടെയുള്ള എല്ലാ രേഖകളും സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കുവാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു കൊണ്ടും, രേഖകൾ സമർപ്പിച്ച ശേഷം അടിയന്തരമായി ക്രമവൽക്കരണ നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ടും ഈ പരാതി തീർപ്പാക്കുന്നു.