LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chevidikkunnan House Azad Nagar Parappur Kottakkal (Via) Malappuram
Brief Description on Grievance:
പറപ്പൂർ ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച കെട്ടിടത്തിന് നമ്പർ ലഭിച്ചില്ല എന്ന കുഞ്ഞഹമ്മദ് സി കെ, ചെവിടിക്കുന്നൻ എന്നയാൾ സി.എം.ഒ പോർട്ടലിൽ നൽകിയ പരാതി
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 82
Updated on 2026-03-12 16:17:49
1. പറപ്പൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടിന് നമ്പർ അനുവദിച്ചില്ല എന്ന കുഞ്ഞഹമ്മദ്.സി.കെ, ചെവിടിക്കുന്നൻ എന്നവരുടെ പരാതി (Doc. No. BPMPM5096000081). തീരുമാനം :-അദാലത്തിൽ പരാതിക്കാരൻ ശ്രീ. കുഞ്ഞഹമ്മദ്. സി.കെ യും ഗ്രാമ പഞ്ചായത്തിൽ നിന്നും അസിസ്റ്റൻറ് എഞ്ചിനീയർ ശ്രീ. നസീഫ് അഹമ്മദ്.വി യും ഹാജരായി. പറപ്പൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടാണെന്നും, കെട്ടിട നിർമ്മാണാനുമതിക്ക് ശേഷം നിർമ്മിച്ചതാണെന്നും, കെട്ടിട നമ്പറിനായി അപേക്ഷിച്ചിട്ട് നാളിതുവരെ കെട്ടിട നമ്പർ ലഭിച്ചിട്ടില്ലെന്നും പരാതിക്കാരൻ അറിയിച്ചു. പെർമിറ്റ് പ്ലാനിൽ നിന്നും വ്യത്യസ്തമായാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളതെന്നും, ഡ്രോയിംഗുകൾ സ്കെയിൽ പ്രകാരമല്ലെന്നും രണ്ട് സൈഡുകളിൽ മിനിമം വേണ്ട യാർഡ് അളവുകൾ ലഭിക്കുന്നില്ലെന്നും മറ്റ് ചെറിയ ന്യൂനതകളുണ്ടെന്നും ആയത് പരാമർശിച്ചുകൊണ്ട് ഫയൽ അപേക്ഷകന് തിരിച്ചയച്ചിട്ടുണ്ടെന്നും പറപ്പൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് ലഭ്യമാക്കിയ ഫയലുകൾ പരിശോധിച്ചെന്നും സ്ഥല പരിശോധന നടത്തിയാലെ വ്യക്തത വരൂ എന്ന് അസിസ്റ്റൻറ് ടൌൺപ്ലാനർ അഭിപ്രായപ്പെട്ടു. ആയത് പരിഗണിച്ച് പരാതി സ്ഥല പരിശോധനക്ക് ശേഷം പരിഗണിക്കുന്നതിന് അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.