LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kizhakkambalam
Brief Description on Grievance:
Fitness Certificate not received from Panchayat
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്കുമാര്.എന്., Internal Vigilance Officer
At Meeting No. 10
Updated on 2026-03-09 15:58:20
പരാതിക്കാരനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും നേരിട്ട് ഹിയറിംഗിന് ഹാജരായി. പരാതിക്കാരന്റെ വിശദീകരണം സ്ക്കൂൾ പ്രവർത്തിക്കുന്ന കെട്ടിടം ഇതേ അളവിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്ന 06.06.2007 തീയതിക്ക് മുൻപ് നിർമ്മാണം ആരംഭിച്ചതാണ്. ഈ തീയതിയിൽ ഗ്രൌണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ എന്നിങ്ങനെ 1636.18m2 നിലവിലുള്ളതായും, 3016.23m2 നിർമ്മാണം നടന്നു വന്നിരുന്നതുമാണ്. ഇത് സംബന്ധിച്ച പ്ലാനുകൾ 2007 ഓഗസ്റ്റ് മാസത്തിൽ പഞ്ചായത്ത് സാക്ഷ്യപ്പെടുത്തി നൽകിയിട്ടുള്ളതാണ്. അതിന്റെ പകർപ്പ് ഇതോടൊപ്പം ഹാജരാക്കുന്നു. ഇപ്രകാരമിരിക്കെ 2019 വർഷത്തിൽ സ്ക്കൂൾ കെട്ടിടങ്ങൾ 3764m2 വരുന്നുണ്ടെന്നും പഞ്ചായത്ത് രേഖകളിലുള്ള 992.73m2 കിഴിച്ച് 2771.84m2 ക്രമവൽക്കരിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച്, കെട്ടിട ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപ് ആരംഭിച്ചതായതിനാൽ ക്രമവൽക്കരിക്കേണ്ടതില്ലെങ്കിലും ഒരു തർക്കം ഒഴിവാക്കുന്നതിന് വേണ്ടി അപേക്ഷ, പ്ലാൻ, ഫയർ NOC എന്നിവ ഹാജരാക്കുകയും 2771.84m2 ക്രമവൽക്കരണം അംഗീകരിച്ചിട്ടുള്ളതായും അതിനുള്ള ഫീസ് 27718.40/-രൂപ അടവാക്കിയിട്ടുള്ളതാണ്. ഇപ്രകാരമിരിക്കെ സ്ക്കൂളിന്റെ അഫിലിയേഷൻ പുതുക്കുന്നതിനായി 2025-26 ലെ ഫിറ്റ്നസ്സ് പുതുക്കുന്നതിന് അപേക്ഷ സമർപ്പിച്ചപ്പോൾ കെട്ടിടത്തിന്റെ വിസ്തീർണ്ണ വ്യത്യാസം ഉള്ളതിനാൽ ഫിറ്റ്നസ്സ് നൽകിയിട്ടില്ല. പഞ്ചായത്തിന്റെ രേഖയിൽ വ്യത്യാസം വന്നതിന്റെ ഉത്തരവാദി സ്ക്കൂൾ മാനേജ്മെന്റ് അല്ല. 1500 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ക്കൂളിന് ഫിറ്റ്നസ്സ് ലഭിക്കാതെ വന്നാൽ ആയത് കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതാണ്. ആയതിനാൽ അടിയന്തിരമായി ഫിറ്റ്നസ്സ് ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ അപേക്ഷിക്കുന്നു. സെക്രട്ടറി നൽകുന്ന വിശദീകരണം 2019 ൽ ക്രമവൽക്കരിക്കാൻ നൽകിയിരുന്ന ക്രമവൽക്കരണ അപേക്ഷ ഓഫീസിൽ ലഭ്യമല്ല. ക്രമവൽക്കരണ ഫീസ് അടച്ചിട്ടുണ്ടെന്ന് സ്ക്കൂൾ അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും കമ്പ്യൂട്ടർ പരിശോധിച്ചതിൽ ഇപ്രകാരം ക്രമപൽക്കരണ ഫീസ് അടച്ചതായി കാണുന്നില്ല. 24.5.2025 ലെ EWB3/70/2015 നമ്പർ സർക്കുലർ പ്രകാരം അധികമായി നിർമ്മിച്ച കെട്ടിടങ്ങൾ ക്രമവൽക്കരണത്തിന് അപേക്ഷ നൽകാത്ത സ്ക്കൂളുകൾക്ക് ഫിറ്റ്നസ്സ് നൽകുന്നത് പരിഗണിക്കേണ്ടതില്ല എന്ന് നിർദ്ദേശിച്ചിട്ടുള്ളതാണ്. ഇക്കാരണത്താലാണ് ഫിറ്റ്നസ്സ് പുതുക്കി നൽകാത്തത്. ലഭ്യമായ രേഖകളും വിവരങ്ങളും ഉപസമിതി പരിശോധിച്ച് താഴെപ്പറയുന്ന കാര്യങ്ങൾ സമിതിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. (1)പരാതിക്കാരൻ സമർപ്പിച്ചിട്ടുള്ള പഞ്ചായത്ത് എഞ്ചിനീയറും സെക്രട്ടറിയും അംഗീകരിച്ച് നൽകിയ പ്ലാൻ പ്രകാരം 1636 m2 നിലവിലുള്ള കെട്ടിടവും, 1321.29 m2 കെട്ടിടത്തിന്റെ extension ഉം 1694.94 m2 ഭാവിയിലെ extension ഉം ഉള്ള പ്ലാനാണ് അംഗീകരിച്ചു നൽകിയിരിക്കുന്നത്. ഇതിൽ നിന്നും കെട്ടിട നിർമ്മാണം 06.06.2007 ന് മുൻപ് ആരംഭിച്ചതായി വ്യക്തമാകുന്നതാണ്. (2)2019 ൽ 2771.84 m2 കെട്ടിടം ക്രമവൽക്കരിച്ച് നൽകാൻ അപേക്ഷ നൽകിയിരിക്കുന്നതാണ്. ഇതിന്റെ ഫിസിക്കൽ ഫയൽ പഞ്ചായത്ത് ഓഫീസിൽ ലഭ്യമല്ല. സങ്കേതത്തിൽ ഡിമാൻഡ് ജനറേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഫീസ് ഡിമാന്റ് ചെയ്തുകൊണ്ടുള്ള കത്ത് പെർമിറ്റ് ഉടമയ്ക്ക് അയച്ചു നൽകിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലാത്തതാണ്. (3)കെട്ടിടത്തിന് നിലവിൽ യാതൊരുവിധ സുരക്ഷാ ഭീഷണി ഉള്ളതായി പഞ്ചായത്തിന്/അസിസ്റ്റന്റ് എഞ്ചിനീയർക്ക് ബോദ്ധ്യപ്പെട്ടിട്ടില്ല എന്ന് കാണുന്നു. (4)അധികമായി നിർമ്മിച്ചിട്ടുളള കെട്ടിടം ക്രമവൽക്കരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടത് പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുളളതായി ബോദ്ധ്യപ്പെടുന്നു. (5)സ്ക്കൂൾ കെട്ടിടത്തിന് അഗ്നിശമനസേനാ വിഭാഗത്തിന്റെ അനുമതി ലഭ്യമാണ്. ഉപസമിതി തീരുമാനം (1)06.06.2007 ൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്ന തീയതിയിൽ നിർമ്മാണം ആരംഭിച്ചു വന്നതായി കെട്ടിടങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി സെക്രട്ടറിയും അന്ന് നിലവിലുണ്ടായിരുന്ന പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസറും സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചിട്ടുളള രജിസ്റ്റർ അടിയന്തിരമായി കണ്ടെത്തേണ്ടതാണ്. (2)2019 ൽ സ്ക്കൂൾ അധികൃതർ ക്രമവൽക്കരിക്കുന്നതിന് നൽകിയിട്ടുള്ള (G-3475/19) നമ്പർ അപേക്ഷ കണ്ടെത്തുന്നതിന് വ്യാപകമായി തെരച്ചിൽ നടത്തുന്നതിന് ഓഫീസ് ഓർഡർ മുഖാന്തിരം ചുമതല നൽകേണ്ടതാണ്. (3)പ്ലാൻ അംഗീകരിച്ചു നൽകിയതായി പറയപ്പെടുന്ന 2007 ഓഗസ്റ്റ് മാസം നിലവിലുണ്ടായിരുന്ന ഓവർസിയർ, അസിസ്റ്റന്റ് എഞ്ചിനീയർ, സെക്രട്ടറി എന്നിവരുടെ പേര് വിവരങ്ങൾ ഉപസമിതിക്ക് നൽകേണ്ടതാണ്. (4)അപേക്ഷകൻ 2019 ൽ ക്രമവൽക്കരണ ഫീസ് അടച്ചിട്ടുണ്ടോ എന്ന വിവരം സാംഖ്യ, രസീത് തിരയൽ, ഡേ ബുക്ക് എന്നിവ പരിശോധിച്ച് കണ്ടെത്തേണ്ടതാണ്. (5)24.05.2025 ലെ EW2/70/2025/LSGD നമ്പർ സർക്കുലർ ലെ 2-ാം ഖണ്ഡിക പ്രകാരം എല്ലാ നടപടികളും പാലിച്ച് റഗുലറൈസ് ചെയ്യുന്നതിന് അപേക്ഷ സമർപ്പിച്ച സ്ക്കൂളുകൾക്ക് ഫിറ്റ്നസ്സ് നൽകാവുന്നതാണ്. സെന്റ് ആന്റണീസ് സ്ക്കൂൾ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ പ്ലാൻ പഞ്ചായത്ത് അംഗീകരിച്ച് നൽകുകയും, പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ച് പിന്നീട് ക്രമവൽക്കരണ അപേക്ഷ സമർപ്പിച്ചിട്ടുളളതിനാലും, ടി അപേക്ഷയിൽ പഞ്ചായത്ത് സ്വീകരിക്കേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നത് ഫയൽ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കണ്ടെത്താൻ കഴിയാത്തതിനാലും, സ്ക്കൂളിന് ഫിറ്റ്നസ്സ് ലഭിക്കാതെ വന്നാൽ അത് സ്ക്കൂളിലെ 1500 ഓളം വരുന്ന വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും എന്നതിനാലും, ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് തൽക്കാലത്തേക്ക് പുതുക്കി നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു. തീരുമാനം 1 മുതൽ 4 വരെയുള്ളതിൽ പരാമർശിച്ചിട്ടുള്ള രേഖകൾ ലഭ്യമാകുന്ന മുറയ്ക്ക് പരാതിയിൽ അന്തിമ തീരുമാനം എടുക്കുന്നതിന് തീരുമാനിച്ചു.