LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാനേജിംഗ് ട്രസ്റ്റി, കപ്പൂച്ചിൻ സോഷ്യൽ ഡവലപ്പ്മെൻ്റ് സൊസൈററി, സേവാശ്രം, മേലെചൊവ്വ, കണ്ണൂർ 670006.
Brief Description on Grievance:
കെട്ടിടത്തിന് യുഎ നമ്പര്‍ അനുവദിച്ചത് സംബന്ധിച്ചും കെട്ടിടത്തെ സംബന്ധിച്ച വിവരങ്ങള്‍ അസസ്മെന്റ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചും
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 53
Updated on 2026-02-26 15:47:38
കെട്ടിടത്തിന് യുഎ നമ്പർ അനുവദിച്ചത് സംബന്ധിച്ചും കെട്ടിടത്തിൻറ ശരിയായ വിസ്തീർണ്ണം അസസ്മെൻറ് രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചുമാണ് പരാതി. പരാതിക്കാരനായ ജോസഫ് ചാരുപ്ലാക്കൽ (മാനേജിംഗ് ട്രസ്റ്റി, കപ്പുച്ചിൻ സോഷ്യൽ ഡവലപ്പ്മെൻറ് സൊസൈറ്റി) എന്നവർ അദാലത്ത് സമിതി മുമ്പാകെ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു. പരാതിക്കാരൻ ഹാജരാക്കിയ ബിഎ രജിസ്റ്ററിൻറേയും കംപ്ലീഷൻ പ്ലാനിൻറേയും പകർപ്പുകൾ പരിശോധിച്ചതിൽ 2006 ൽ എളയാവൂർ ഗ്രാമ പഞ്ചായത്തിൽ ( കണ്ണൂർ കോർപ്പറേഷനോട് കൂട്ടിച്ചേർക്കൽ വരുത്തുന്നതിന് മുമ്പ്) കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചതായും ആയതിൽ സെക്രട്ടറി ഒപ്പ് രേഖപ്പെടുത്തിയതായും കാണാൻ കഴിഞ്ഞു. ഹാജരാക്കിയ രേഖകൾ പ്രകാരം 2003 ൽ കെട്ടിടത്തിന് പെർമിറ്റ് എടുത്തതായും 2006 ൽ റഗുലറൈസ് കംപ്ലീഷൻ പ്ലാൻ ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ചതായും പരാതിക്കാരൻ അറിയിച്ചു. നികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ട കെട്ടിടമായതിനാൽ നികുതി അടവാക്കിയ രേഖകൾ ഹാജരാക്കാൻ സാധിക്കാത്ത വിവരവും പരാതിക്കാരൻ യോഗത്തെ അറിയിച്ചു. കോർപ്പറേഷന് വേണ്ടി ഹാജരായ ബിനീഷ് ഒകെ (RI എളയാവൂർ സോണൽ ഓഫീസ്) എന്നവരും ബിഎ രജിസ്റ്ററിൽ കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചത് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അംഗീകരിച്ചു. പരാതിക്കാരൻ അവകാശപ്പെട്ടത് പോലെ 2003 ൽ കെട്ടിടത്തിന് പെർമിറ്റ് എടുത്തതായും 2006 ൽ റഗുലറൈസ് കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചതായും റവന്യൂ ഇൻസ്പെക്ടർ ശരിവെച്ചു. മേൽ വിഷയം വിശദമായി ചർച്ച ചെയ്ത അദാലത്ത് സമിതി കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ നിർവ്വഹിക്കേണ്ടതായ ചുമതല പരാതിക്കാർ നിർവ്വഹിച്ചതായി വിലയിരുത്തി. യഥാസമയം റഗുലറൈസ് കംപ്ലീഷൻ പ്ലാൻ കെട്ടിട ഉടമ സമർപ്പിച്ച സാഹചര്യത്തിൽ ആയത് പരിഗണിച്ച് കെട്ടിടത്തിന് ബിൽഡിംഗിന് നമ്പർ അനുവദിക്കുന്നതിന് കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി അദാലത്ത് സമിതി യോഗം തീരുമാനിച്ചു.