LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Bindhu Mandhiram, Perumon PO, Kollam
Brief Description on Grievance:
കടമുറികളുടെ നമ്പര്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 77
Updated on 2026-02-23 15:54:08
പനയം ഗ്രാമപഞ്ചായത്തിലെ കടമുറി നമ്പര്‍ I/250, I/251, I/252 എന്നീ കെട്ടിടങ്ങള്‍ പെരുമണ്‍ ബസ് സ്റ്റാന്റ് റോഡ് സ്ഥലമെടുപ്പിനോടനുബന്ധിച്ച് ഭാഗികമായി നീക്കം ചെയ്തതിനാല്‍ ഗ്രാമപഞ്ചായത്ത് ടി കെട്ടിട നമ്പര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ആയത് പുനഃസ്ഥാപിച്ച് കിട്ടുന്നതിനാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ശ്രീ.ചെല്ലപ്പന്‍പിള്ള എന്നയാളിന്റെ പേരിലുള്ള പ്രസ്തുത കടമുറി സ്ഥിതി ചെയ്യുന്ന വസ്തു നിലവിലെ പരാതിക്കാരിയായ ശ്രീമതി ബിന്ദുവിന്റെ പേരിലേക്ക് കൈമാറിയിട്ടുള്ളതാണെന്ന് ബോധ്യപ്പെട്ടു. ടി കടമുറി നേരില്‍ പരിശോധിച്ചതില്‍ ഭാഗികമായി പൊളിച്ച് നീക്കിയ ഭാഗത്ത് ഷട്ടര്‍ ഇടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ബോധ്യപ്പെട്ടു. ആകയാല്‍ ടി കെട്ടിട നമ്പര്‍ പുനഃസ്ഥാപിച്ച് നല്‍കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. ടി കെട്ടിടത്തില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നപക്ഷം ടി കെട്ടിട നമ്പര്‍ റദ്ദാക്കുമെന്ന നിബന്ധന കര്‍ശനമായി പാലിക്കേണ്ടതാണ്. റോഡിനോട് ചേർന്ന് വരാത്ത മറ്റ് ഭാഗങ്ങളിലെ ഭിത്തിയിൽ പുനർനിർമ്മാണം നടത്തുകയോ, കൂടാതെ നിലനിൽക്കുന്ന ഘടനയുടെ നിർമ്മിത വിസ്തീർണ്ണത്തിലും നിലകളുടെ എണ്ണത്തിലും മാറ്റം വരുത്തിക്കൊണ്ടുളള നിർമ്മാണം നടക്കുന്നപക്ഷമോ, ടി കെട്ടിട നമ്പർ റദ്ദാക്കണമെന്ന നിബന്ധന കർശനമായി പാലിക്കേണ്ടതാണ്.