LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Murukalayam, Aakkal, Panmana, Edappallicotta PO, Kollam
Brief Description on Grievance:
അനധികൃതമായി സ്റ്റെയര്‍കേയ്സ് നിര്‍മ്മാണം നടത്തി എന്നാരോപിച്ച് ഗ്രാമപഞ്ചായത്ത് സ്റ്റെയര്‍കെയ്സ് പൊളിച്ചു നീക്കം ചെയ്തു എന്നത് സംബന്ധിച്ച പരാതി.
Receipt Number Received from Local Body:
Escalated made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 77
Updated on 2026-02-20 10:50:29
പന്മന ഗ്രാമപഞ്ചായത്തിൽ അനധികൃതമായി സ്റ്റെയർകെയ്സ് പൊളിച്ച് നീക്കിയെന്നാരോപിച്ച് സമർപ്പിച്ച പരാതി അദാലത്ത് വിശദമായി പരിശോധിച്ചു. പരാതി കക്ഷിയുടെ മകനായ ശ്രീ.പ്രമോദിന് കെട്ടിട നിർമ്മാണത്തിനായി 25/05/2023 ൽ അനുവദിച്ച പെർമിറ്റ് പ്രകാരം Residential building (GF) 69.99m2, Commercial building (GF) 13.40m2 എന്നിങ്ങനെയാണ് അനുമതി നൽകിയിരുന്നത്. ടി പെർമിറ്റ് അപേക്ഷയോടൊപ്പം അനുബന്ധമായി സമർപ്പിച്ച പ്ലാനിൽ സ്റ്റെയർകെയ്സ് ഉൾപ്പെടുത്തിയിട്ടില്ല തുടർന്ന് കെട്ടിട നിർമ്മാണം പൂർത്തീകരിച്ച ശേഷം 08/04/2024 തീയതിയിൽ ഒക്കുപ്പെൻസിക്കായി സമർപ്പിച്ച അപേക്ഷയോടൊപ്പമുളള പ്ലാൻ പ്രകാരം Residential 70.56m2, Commercial building 13.64m2 ആണ് സൂചിപ്പിച്ചിരുന്നത്. ടി പ്ലാനിലും സ്റ്റെയർകെയ്സ് സൂചിപ്പിച്ചിരുന്നില്ല. സ്റ്റെയർകെയ്സ് നിർമ്മാണം നടത്തിയിട്ടുണ്ടെന്ന് ടി കാലയളവിൽ അദാലത്ത് സമിതി നേരിൽ പരിശോധിച്ചതിൽ ആയത് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്റ്റെയർകെയ്സ് നിർമ്മാണം നടത്തിയിട്ടും ആയത് പ്ലാനിൽ ഉൾപ്പെടുത്താത്തതിനാൽ ഉപജില്ലാ അദാലത്ത് സമിതി ടി വിഷയം പരിഗണിച്ചു. “ഹര്‍ജികക്ഷിയുടെ കെട്ടിടത്തിന്റെ തെക്ക് വശത്തായി നിര്‍മ്മിച്ചിട്ടുള്ള സ്റ്റെയര്‍കേസ് പ്ലാനില്‍ ഉള്‍പ്പെടുത്താതെയാണ് ക്രമവല്‍ക്കരണ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതെന്ന് അദാലത്ത് വിലയിരുത്തി. ആകയാല്‍ നിലവിലുള്ള കെട്ടിടങ്ങളുടെ ഘടന പൂര്‍ണ്ണമായും ഉള്‍പ്പെടുത്താതെ ക്രമവല്‍ക്കരണ അപേക്ഷയും അപ്പീലും സമര്‍പ്പിച്ചത് അനുചിതമാണെന്ന് യോഗം വിലയിരുത്തി ആകയാല്‍ നിലവിലുള്ള കെട്ടിടത്തിന്റെ പൂര്‍ണ്ണമായ ഘടനയും ഉള്‍പ്പെടുത്തി പ്ലാന്‍ സമര്‍പ്പിക്കാന്‍ ഹര്‍ജി കക്ഷിയിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. ടി അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് KPBR നിബദ്ധകള്ക്ക് വിധേയമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.” തുടർന്ന് ഒക്കുപ്പെൻസി പ്ലാനിൽ സൂചിപ്പിക്കാത്ത സ്റ്റെയർകെയ്സ് ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമായി പൊളിച്ചു നീക്കിയ ശേഷം ഗ്രാമപഞ്ചായത്ത് ഒക്കുപ്പെൻസി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ടി സ്റ്റെയർകെയ്സ് പൊളിച്ച് നീക്കാൻ നിർദ്ദേശം നൽകിയതിനെതിരെയും ആയതിന് നഷ്ടപരിഹാരവും തേടിയാണ് നിലവിൽ പരാതി ബോധിപ്പിച്ചിട്ടുളളത്. ടി വിഷയം വിശദമായി പരിശോധിച്ച ശേഷം താഴെപ്പറയുന്ന തീരുമാനമെടുത്തു. 1. ഒക്കുപ്പെൻസി അനുവദിക്കുന്നതിനായി 08/04/2024-ൽ സമർപ്പിച്ച പ്ലാനിൽ സ്റ്റെയർകെയ്സ് ഉൾപ്പെടുത്താതെ അപേക്ഷ സർട്ടിഫൈ ചെയ്ത അനു.വി.എസ് (Reg.B 20175/23/SA2820/KLM) എന്ന ലൈസൻസിയുടെ നടപടി അനുചിതമാണെന്നും ടി കാരണത്താലാണ് ഇത്തരം പരാതി സമർപ്പിക്കാൻ ഇടവരുത്തിയതെന്നും അദാലത്ത് വിലയിരുത്തിയതിനാൽ പ്രസ്തുത വിഷയം ജില്ലാ അദാലത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാൻ തീരുമാനിച്ചു. 2. ടി വിഷയത്തിൽ പരാതി ഇല്ലായെന്ന് പരാതികക്ഷി രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാൽ ആയത് സമർപ്പിച്ചത് സ്വമേധയാ അല്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഉപജില്ലാ അദാലത്ത് തീരുമാനത്തിനെതിരെയുമുളള ആക്ഷേപമാകയാൽ ജില്ലാ അദാലത്തിലേക്ക് escalate ചെയ്യാൻ തീരുമാനിച്ചു.