LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഹസ്ന റസിഡന്‍സ് അമ്പാടി റോഡ് മേലേ ചൊവ്വ
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുമായി ബന്ധപ്പെട്ട്
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 53
Updated on 2026-02-26 15:50:35
കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ശ്രീമതി ഷർമിന എന്നവർ പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരിക്ക് വേണ്ടി. സബീന പികെ എന്നവർ അദാലത്ത് സമിതി മുമ്പാകെ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു. കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 02-01-2025 തീയ്യതി സമർപ്പിച്ച അപേക്ഷ ഓവർസീയർ പരിശോധിക്കാൻ വൈകിയെന്നും വർക്ക് സ്റ്റാർട് ചെയ്തതിനാൽ റഗുലറൈസേഷൻ അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചെന്നും പരാതിക്കാരിക്ക് വേണ്ടി സബീന പികെ എന്നവർ വിശദീകരിച്ചു. കോർപ്പറേഷൻ ഇഞ്ചിനീയറിങ്ങ് വിഭാഗത്തിൻറെ ഭാഗത്ത് നിന്ന് മനപ്പൂർവ്വമായ കാലതാമസമുണ്ടായില്ലെന്നും ഏപ്രിൽ മാസം അപാകത പരിഹരിക്കുന്നതിന് പരാതിക്കാരിക്ക് തിരിച്ചയച്ച ഫയൽ ഒക്റ്റോബർ മാസമാണ് പുനസമർപ്പിച്ചതെന്നും ഇക്കാലയളവിൽ പെർമിറ്റ് അനുവദിച്ച് കിട്ടുന്നതിന് മുമ്പായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും കോർപ്പറേഷന് വേണ്ടി ഹാജരായ അസിസ്റ്റൻറ് ഇഞ്ചിനീയർ വിശദീകരിച്ചു. മേൽ വിഷയം വിശദമായി ചർച്ച ചെയ്ത അദാലത്ത് സമിതി അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് സ്വാഭാവികമായ കാലതാമസം ഇഞ്ചിനീയറിങ്ങ് വിഭാഗത്തിൻറെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും എന്നാൽ അപേക്ഷയിലെ അപാകത ചൂണ്ടികാട്ടി തിരിച്ചയച്ച ഫയൽ അപാകതകൾ പരിഹരിച്ച് പുനസമർപ്പിക്കുന്നതിൽ പരാതിക്കാരിയുടെ ഭാഗത്ത് നിന്നും 6 മാസത്തോളം കാലതാമസം ഉണ്ടായെന്നും ഈ കാലയളവിൽ കെട്ടിടത്തിൻെറ നിർമ്മാണം ആരംഭിച്ചതായും വിലയിരുത്തി. കെട്ടിടത്തിൻറെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചതിനാൽ റഗുലറൈസേഷൻ ചെയ്യേണ്ടതുണ്ടെന്ന കോർപ്പറേഷൻ ഇഞ്ചിനീയറിങ്ങ് വിഭാഗത്തിൻറ നിലപാട് ശരിവെച്ച അദാലത്ത് സമിതി കെട്ടിട നിർമ്മാണം ക്രമവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കി സമർപ്പിക്കുന്നതിന് പരാതിക്കാരിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു