LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വിനായക നിവാസ് പിണറായിതെരു പിഒ പിണറായി
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 79
Updated on 2026-02-16 08:09:26
കൂടുതല്‍ പരിശോധന ആവശ്യമായതിനാല്‍ അടുത്ത കമ്മിറ്റിയിലേക്ക് മാറ്റിവെച്ച് തീരുമാനിച്ചു
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 80
Updated on 2026-02-27 16:04:55
24/02/2026 ന് വൈകുംന്നേരം 03.30 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ണൂര്‍ ജില്ലാ ജോയിന്റ് ഡയരക്ടറുടെ ഓഫീസില്‍ (അനക്സില്‍) വെച്ച് ചേര്ന്നി സിറ്റിസണ്‍ അസിസ്റ്റന്റ് സ്ഥിരം അദാലത്ത് –ഉപജില്ലാ അദാലത്ത്സമിതി IV ന്റെ യോഗത്തില്‍ പങ്കെടുത്തവരും തീരുമാനങ്ങളും 1. രത്നാകരന് വി വി, ഐ. വി .ഒ, LSGD & കൺവീനര്‍ (ഒപ്പ് ) 2. ഗിരീഷ് എ ,അസിസ്റ്റന്റ് എക്സി .എഞ്ചിനിയര്‍ തലശ്ശേരി BP (ഒപ്പ് ) 3. സൂരജ് ടി സി , ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ LSGD കണ്ണൂര്‍ (ഒപ്പ് ) 4. ഷൈജ പി ,സീനിയര്‍ ക്ലാര്‍ക്ക് ,പിണറായി gp (ഒപ്പ് ) 5. സൌമ്യ കെ ,സെക്ക ന്റ് ഗ്രേഡ് ഓവര്സി്യര് പിണറായി gp (ഒപ്പ് ) 6. ജയീഷ് പി എസ് (അപേക്ഷകന് ) (ഒപ്പ് ) DOCKET NO.BPKNR 41149000027 തീരുമാനം നമ്പര്‍ 117/02-26- പിണറായി ഗ്രാമപഞ്ചായത്ത് ഉപജില്ലാ അദാത്ത് പോർട്ടലിൽ ശ്രീ ജയീഷ് പി എസ്, വിനായക നിവാസ് ,പിണറായി തെരു , പിണറായി എന്നവർ സമർപ്പിച്ച പരാതി 13.02.2026 ന് ഉപജില്ലാ അദാലത്ത് സമിതി പരിഗണിക്കുകയും വിശദമായ പരിശോധന നടത്തി തീരുമാനം കൈകൊള്ളുന്നതിന് വേണ്ടി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ച് തീരുമാനമെടുക്കുകയും ചെയ്തതിന്റ് അടിസ്ഥാനത്തിൽ ടി പരാതി അദാലത്ത് സമിതി പരിശോധിച്ചു. പിണറായി ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ കെട്ടിടം നിർമ്മിക്കുന്നതിന് 10/11 /2016 ൽ (43649/16 ) പ്ലാൻ സമർപ്പിക്കുകയും ആയത് പ്രകാരം 10/11/2017 ല്‍ പണി പൂർത്തിയാക്കി നമ്പർ ലഭിക്കുന്നതിന് അപേക്ഷ നൽകുകയും ചെയ്തു. മലിനീകരണ നിയന്ത്ര ബോർഡിന്റെ സർട്ടിഫിക്കറ്റും നൽകി. തുടർന്ന് കെട്ടിട നമ്പർ ലഭിക്കാത്തതിനെ തുടർന്ന് 22/ 07/2019 ൽ കതിരൂരിൽ വച്ച് നടന്ന അദാലത്തിൽ പങ്കെടുക്കുകയും ഫയര്‍ &റെസ്ക്യൂവിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് നമ്പർ അനുവദിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ പരിശോധിച്ചതിനുശേഷം നിലവിലുള്ള നിയമപ്രകാരം സാക്ഷ്യപത്രം ആവശ്യമില്ല എന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു . തുടർന്ന് പത്തുവർഷമായിട്ടും കെട്ടിടനമ്പർ ലഭിക്കാത്ത പാശ്ചാത്തലത്തിൽ നമ്പർ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് പരാതി. മേൽ പരാതിയിൽ അപേക്ഷകൻ ഗ്രാമ പഞ്ചായത്ത് സീനിയർ ക്ലാർക്ക്, ഓവർസിയർ എന്നിവരെ നേരിൽ കേൾക്കുകയും ഫയൽ പരിശോധിക്കുകയും ചെയ്തു. ഫയൽ പരിശോധിച്ചതിൽ നിന്നും ശ്രീ ജയീഷ് പി എസ് എന്നവർക്ക് പിണറായി ഗ്രാമപഞ്ചായത്തില്‍ പിണറായി വില്ലേജിൽ റീ.സ 83/3 ല്‍ ഉൾപ്പെട്ട സ്ഥലത്ത് മൊത്തം 214.03 ച.മീറ്റർ വിസ്തീർണ്ണത്തിൽ (GF-176.48 ച. മീറ്റർ, FF-37.55 ചമി) വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി 24-05-2016 ന് A3-649/16 പ്രകാരം 24-05-2016 മുതൽ 23-05-2019 വരെ കാലാവധിയിൽ പെർമിറ്റ് അനുവദിച്ചതായി കാണുന്നു. തുടർന്ന് കെട്ടിട നിർമ്മാ ണം പൂർത്തി യാക്കി 10/11/2017 ന് നമ്പറിനു വേണ്ടി അപേക്ഷ സമര്പ്പികച്ചതായും കാണുന്നു. തുടർന്ന് 27.10.2018 ലെ എ3 6371/18 പ്രകാരം പുന:സമർപ്പിച്ച അപേക്ഷയിൽ ഫസ്റ്റ് ഫ്ളോറിലെ ഓഫീസ് റൂമിന് പകരം സ്റ്റെയർ റൂമെന്ന് മാറ്റി രേഖപ്പെടുത്തിയിട്ടാണ് സമർപ്പിച്ചിട്ടുള്ളത്. സ്റ്റെയർ റൂമിന്റെ നിർവചന പ്രകാരം പ്രസ്തുത റൂമിനെ സ്റ്റെയർ റൂമായി പരിഗണിക്കുന്നതിന് സാധിക്കുകയില്ല. നിലവിലുള്ള കെട്ടിടത്തിലും ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നീ ന്യൂനതകൾ പരിഹരിച്ച് അപേക്ഷ പുന:സമർപ്പിക്കുന്ന മുറയ്ക്ക് മാത്രമേ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുന്നതിന് നിർവ്വാഹമുള്ളൂ എന്ന് കാണിച്ച് കൊണ്ട് അപേക്ഷകന് സെക്രട്ടറി പിണറായി ഗ്രാമപഞ്ചായത്ത് അറിയിപ്പ് നൽകിയതായി കാണുന്നു. തുടർന്ന് കെട്ടിട നമ്പർ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് അപേക്ഷകൻ 22.07.2019 ൽ കതിരൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന കെട്ടിട നിർമ്മാണ നമ്പറിംഗ് അപേക്ഷകളിൻമേലുള്ള ജില്ലാ തല അദാലത്തിൽ പരാതി സമർപ്പിക്കുകയും ആയതിൽ ജില്ലാ തല അദാലത്ത് സമിതി ഫയർ ആന്റ് റസ്ക്യൂവിൽ നിന്നുള്ള എൻ ഒ സി ലഭിക്കുന്ന മുറയ്ക്ക് നമ്പർ അനുവദിക്കുക എന്ന തീരുമാനവും എടുത്തതായി കാണുന്നു. അപേക്ഷകൻ 06.11.2020 ന് ഫയർ എൻ ഒ സി ക്ക് വേണ്ടി സ്റ്റേഷൻ ഓഫീസർ,അഗ്നിരക്ഷാ നിലയം,തലശ്ശേരി മുൻപാകെ അപേക്ഷ സമർപ്പിച്ചതിൽ നമ്പർ സി290/2020 നമ്പർ കത്ത് പ്രകാരം, “അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള കെട്ടിട പ്ളാൻ പരിശോധിച്ചതിൽ ആയതിന്റെ നിർമ്മിത വിസ്തീർണ്ണം 1000 ച.മീറ്ററിൽ താഴെയും ഉയരം 15 മീറ്ററിൽ താഴെയും ആയതിനാൽ ടി കെട്ടിടത്തിന് ഈ വകുപ്പിൽ നിന്നും എൻ ഒ സി ആവശ്യമില്ലായെന്നും കാണുന്നു.പ്രസ്തുത കെട്ടിടത്തി ന്റെനിർമ്മിത വിസ്തീർണ്ണം 300 ച.മീയിൽ താഴെ ആയതിനാൽ നാഷണൽ ബിൽഡിംഗ് കോഡ് 2016 പ്രകാരമുള്ള സെൽഫ് ഡിക്ളറേഷനോ അഗ്നി സുരക്ഷാ സംവിധാനങ്ങളോ ആവശ്യമില്ല “എന്ന് രേഖാമൂലം മറുപടി നൽകിയതായും കാണുന്നു. അപേക്ഷകനെ നേരിൽ കേട്ടതിൽ നിന്നും പെർമിറ്റ് അനുവദിച്ച പ്ളാൻ പ്രകാരം നിർമ്മാണം നടത്തികൊണ്ടാണ് കംപ്ളീഷൻ പ്ളാൻ സമർപ്പിച്ചതെങ്കിലും 2011 ലെ കെട്ടിട നിർമ്മാണ ചട്ട പ്രകാരം ഫയർ എൻ ഒ സി ആവശ്യമാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയർ എൻ ഒ സി ക്ക് വേണ്ടി അപേക്ഷിച്ചിരുന്നുവെങ്കിലും ഫയർ എൻ ഒ സി ലഭ്യമാകാത്ത സാഹചര്യത്തിൽ 2019 ലെ കെ പി ബി ആർ ചട്ട പ്രകാരം ക്രമവൽക്കരണ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ കെട്ടിട നമ്പർ ലഭിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതി ന്റെഅടിസ്ഥാനത്തിലാണ് കെട്ടിടത്തിൽ ചില കൂട്ടിചേർക്കലുകൾ നടത്തി ക്രമവത്കരണ അപേക്ഷ സമർപ്പിക്കാൻ ഇടയായതെന്ന് അറിയിച്ചു. നിലവിൽ ആയത് നീക്കം ചെയ്ത് എ3 649/16 തീയ്യതി 24.05.16 പ്രകാരം ലഭ്യമായ പെർമിറ്റിനുള്ളിൽ തന്നെ നിർമ്മാണം ക്രമീകരിച്ച് അപേക്ഷ സമർപ്പിക്കാമെന്നും പെർമിറ്റിന് അപേക്ഷിക്കുമ്പോൾ നമ്പർ ജി 5756/2016 തീയ്യതി 17.05.2016 പ്രകാരം 10 എച്ച് പി ഇലക്ട്രിക് മോട്ടോർ സ്ഥാപിച്ചതിനു ശേഷം പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപായി ഫയർ ആന്റെ് റസ്ക്യൂ സർവ്വീസസ്, അസിസ്റ്റന്റെ് ഡിവിഷണൽ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭ്യമായ പ്രാഥമിക നിരാക്ഷപ സാക്ഷ്യപത്ര പ്രകാരം ആവശ്യമായ അഗ്നിശമന ഉപാധികൾ സ്ഥാപിക്കുന്നതാണന്നും അറിയിച്ചിട്ടുണ്ട്. തീരുമാനം മേൽ വസ്തുതകളിൽ നിന്നും ഫയർ ആ ന്റെ് റസ്ക്യൂ വിഭാഗത്തിലെ നമ്പർ ജി 5756/2016 മറുപടി പരിഗണിച്ചും പ്രാഥമിക നിരാക്ഷേപ സാക്ഷ്യപത്രത്തിലെ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിച്ചും നിർമ്മാണം നടത്തിയിട്ടുള്ളത് അനുവദിച്ച പെർമിറ്റിനുള്ളിൽ തന്നെയാണെങ്കിൽ കെട്ടിടത്തിന് ഒക്യൂപൻസി/കെട്ടിട നമ്പർ അനുവദിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. 24.05.16 തീയ്യതിയിൽ എ3 649/16 നമ്പറായി അനുവദിച്ച പെർമിറ്റിന്റെ കാലാവധി കഴിഞ്ഞതിനാൽ ചട്ട പ്രകാരം പെർമിറ്റ് പുതുക്കുന്നതിനും തുടർന്ന് കംപ്ളീഷൻ പ്ലാൻ സമർപ്പിക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും ആയത് ലഭ്യമാകുന്ന മുറയ്ക്ക് ചട്ടപ്രകാരം തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിനും തീരുമാനിച്ചു.