LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
40/135 വളപ്പിൽ താനൂർ ഒട്ടുംപുറം താനൂർ മലപ്പുറം താനൂര് 676302.
Brief Description on Grievance:
Building permit ലഭിച്ചില്ല എന്ന പരാതി
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 79
Updated on 2026-03-03 15:06:32
അദാലത്തിൽ അപേക്ഷകൻറെ മകൻ ശ്രീ. നാജി മുഹമ്മദും താനൂർ നഗരസഭയിൽ നിന്നും ഓവർസിയർ ശ്രീ. പ്രജിത്ത് പ്രേംകുമാറും പങ്കെടുത്തു. താനൂർ നഗരസഭയിൽ 40-ാം വാർഡിൽ പരിയാപുരം വില്ലേജ് വളപ്പിൽ കുഞ്ഞിമുഹമ്മദ്കുട്ടി എന്നവരുടെ കൈവശത്തിലുള്ള റി.സ.നം. 209/29-3 ൽപ്പെട്ട 0.0485 ഹെക്ടർ സ്ഥലത്ത് 25.46ച.മീ. വിസ്തൃതിയുള്ള വാണിജ്യഗണ കെട്ടിടത്തിൻറെ നിർമ്മാണാനുമതിക്കായി 10.04.2019 ന് ഫയൽ നം. ഇ1-4951/2019 പ്രകാരം അപേക്ഷ സമർപ്പിച്ചെങ്കിലും നാളിതുവരെ അനുമതിക്കായി തീരദേശ പരിപാലന സമിതിയിലേക്ക് അയച്ചുകൊടുക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ആയതിനാൽ എത്രയും പെട്ടെന്ന് കെട്ടിട നിർമ്മാണാനുമതി ലഭ്യമാകുന്നതിനാണ് സി.എം.ഒ പോർട്ടലിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതെന്നും ഫയലിൽ കാലതാമസം വരുത്തിയവർക്കെതിരെ നടപടിയുണ്ടാകണമെന്നും ശ്രീ. നാജി മുഹമ്മദ് ആവശ്യപ്പെട്ടു. അപേക്ഷകനായ ശ്രീ. കുഞ്ഞിമുഹമ്മദ് ഇ1-4951/2019 പ്രകാരം സമർപ്പിച്ച കെട്ടിട നിർമ്മാണാനുമതി അപേക്ഷയിന്മേൽ സ്ഥല പരിശോധന നടത്തിയതിൽ ഇതേ പ്ലോട്ടിൽ നിലവിലുള്ള ഒരു വീട് അംഗീകൃത കെട്ടിടമല്ലെന്നും ആയത് ക്രമവൽക്കരിച്ച് സമർപ്പിക്കുന്നതിനായി ഫയൽ അപേക്ഷകന് 06.06.2019 ന് തിരിച്ചയച്ചിട്ടുള്ളതാണെന്നും കൂടാതെ 10.07.2019 ന് അറിയിപ്പ് നൽകിയിട്ടുള്ളതാണെന്നും ടി ഫയൽ പിന്നീട് പുനസമർപ്പിച്ചിട്ടില്ലെന്നും നഗരസഭക്ക് വേണ്ടി ഹാജരായ ശ്രീ. പ്രജിത് പ്രേംകുമാർ അറിയിച്ചു. തടർന്ന് അപേക്ഷകൻ 13.06.2023 ന് ഇ1-8739/2023 ഫയൽ പ്രകാരം 13.06.2023 ന് 74.46ച.മീ. വിസ്തൃതിയുള്ള വാണിജ്യ കെട്ടിടം ക്രമവൽക്കരിക്കുന്നതിനാണ് അപേക്ഷിച്ചിട്ടുള്ളതെന്നും ആയതിലെ അപാകതകൾ പരിഹരിക്കുന്നതിന് അപേക്ഷകന് 12.07.2023 ന് നൽകിയ അറിയിപ്പ് പ്രകാരം ഇ1-13109/23 പ്രകാരം 11.09.2023 ന് പുനസമർപ്പിക്കുകയും ആയതിലെ അപാകതകൾ പരിഹരിക്കുന്നതിന് നൽകിയ അറിയിപ്പ് പ്രകാരം അപേക്ഷകൻ പുനസമർപ്പിച്ച അപേക്ഷയിൽ വീണ്ടും അപാകതകളുള്ളതിനാൽ 04.11.2023 ന് വീണ്ടും അറിയിപ്പ് നൽകിയിട്ടുള്ളതാണെന്നും ആയത് പരിഹരിച്ച അപേക്ഷ ഇ1-16046/2023 സമർപ്പിക്കുന്നത് 20.11.2023 നാണെന്നും ആയത് 28.11.2023 ന് റിപ്പോർട്ടിനായി ഓവർസിയർക്ക് കൈമാറിയെങ്കിലും ഓവർസിയർ 30.01.2024 ന് റവന്യു സെക്ഷനിലേക്ക് കൈമാറിയതായി രേഖപ്പെടുത്തിയിട്ടുള്ളതായാണ് കാണുന്നതെന്നും പിന്നീട് റവന്യു സെക്ഷനിൽ നിന്നും യഥാ സമയം നടപടി സ്വീകരിക്കാതെ 18.09.2024 ന് ഇ1 സെക്ഷനിലേക്ക് തിരിച്ചേൽപ്പിക്കുകയാണുണ്ടായതെന്നും രേഖപ്പെടുത്തി ഫയൽ ഓവർസിയർക്ക് സമർപ്പിക്കുന്നത് 30.10.2024 നാണെന്നും ആയത് ഓവർസിയർ റിപ്പോർട്ടിനായി വീണ്ടും റവന്യു സെക്ഷനിലേക്ക് നൽകുന്നതിന് 10.12.2024 ന് നോട്ടെഴുതിയെങ്കിലും റവന്യുസെക്ഷനിലേക്ക് കൈമാറിയതായി കാണുന്നില്ലെന്നും 30.01.2025 ന് വീണ്ടും ഇ1 സെക്ഷൻറെ നോട്ടും, 03.02.25 ന് ഫയലിൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നുള്ള നോട്ടും ആയത് അംഗീകരിച്ച് 25.03.25 ന് അപേക്ഷകന് അറിയിപ്പും നൽകിയതായി കാണുന്നുണ്ടെന്നും ഓവർസിയർ ശ്രീ. പ്രജിത് പ്രേംകുമാർ അറിയിച്ചു. കേരള തീരദേശ പരിപാലന അതോറിറ്റിയുടെ 06.12.2024 ലെ 3149/എ1/2024/KCZMA നമ്പർ കത്തിൽ വാസേതര നിർമ്മാണങ്ങളുടെ ക്രമവൽക്കരണവുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നുമില്ലാത്തതിനാലാണ് ഫയലിൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന അറിയിപ്പ് നൽകിയതെന്നും അറിയിച്ചു. ഫയൽ നോട്ടിലൊന്നും ജീവനക്കാരുടെ പേരോ, തസ്തികയോ രേഖപ്പെടുത്തിയിട്ടില്ലെന്നും അറിയിച്ചു. വിഷയം അദാലത്ത് സമിതി വിശദമായി ചർച്ച ചെയ്തു. കെട്ടിട നിർമ്മാണാനുമതിക്കായി അപേക്ഷകൻ സമർപ്പിച്ചിട്ടുള്ളതും പരാതിയിൽ പരാമർശിച്ചിട്ടുള്ളതുമായ ഇ1-4951/2019 നമ്പർ ഫയലിൽ നഗരസഭ നടപടി സ്വീകരിച്ചിട്ടുള്ളതായും അപേക്ഷയിൽ അപാകതകളുള്ളതിനാൽ കെട്ടിട നിർമ്മാണാനുമതി അപേക്ഷ തിരിച്ചയക്കുകയും അപേക്ഷകകന് രേഖാമൂലം അറിയിപ്പ് നൽകുകയും ചെയ്തിട്ടുള്ളതാണ്. ടി അപേക്ഷ പുനസമർപ്പിക്കാതിരിക്കുകയും കെട്ടിട നിർമ്മാണാനുമതി ലഭ്യമാകാതെ തന്നെ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുകുയും തുടർന്ന് ക്രമവൽക്കരണ അപേക്ഷ സമർപ്പിക്കുകയുമാണുണ്ടായതെന്ന് സമിതി വിലയിരുത്തി. ഈ സാഹചര്യത്തിൽ പരാതിയിൽ പരാമർശിച്ച കെട്ടിട നിർമ്മാണാനുമതി അപേക്ഷയിന്മേൽ തുടർ നടപടി സ്വീകരിക്കണമെന്ന പരാതിക്കാരൻറെ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്ന് സമിതി തീരുമാനിച്ചു. എന്നാൽ 13.06.2023 ന് സമർപ്പിച്ച ക്രമവൽക്കരണ അപേക്ഷയിന്മേലുള്ള അപാകതകൾ പരിഹരിച്ച് 20.11.2023 ന് പുനസമർപ്പിച്ച അപേക്ഷയിന്മേൽ നഗരസഭ യഥാസമയം നടപടി സ്വീകരിച്ചതായി കാണുന്നില്ല. 20.11.2023 ന് പുനസമർപ്പിച്ച അപേക്ഷയിന്മേൽ ഒരു വർഷത്തിലധികം കാലയളവിൽ വ്യക്തമായ നടപടി സ്വീകരിക്കാതെ കേരള തീരദേശ പരിപാലന അതോറിറ്റിയുടെ 06.12.2024 ലെ 3149/എ1/2024/KCZMA നമ്പർ കത്തിലെ പരാമർശ പ്രകാരം നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന മറുപടി നൽകിയതായാണ് കാണുന്നത്. 20.11.2023 ന് അപേക്ഷകൻ പുനസമർപ്പിച്ച അപേക്ഷയിന്മേൽ ഒരു വർഷത്തിലധികം കാലയളവിൽ വ്യക്തമായ നടപടി സ്വീകരിക്കാത്തത് നഗരസഭയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയായി കാണാമെന്നും ആയതിനാൽ നഗരസഭക്ക് എന്ത് നടപടി സ്വീകരിക്കാൻ സാധ്യമാകുമെന്നാരാഞ്ഞതിൽ അപേക്ഷകൻറെ കെട്ടിട നിർമ്മാണാനുമതി അപേക്ഷ, ക്രമവൽക്കരണ അപേക്ഷ എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് കേരള തീരദേശ പരിപാലന അതോറിറ്റി മുമ്പാകെ സമർപ്പിക്കാമെന്ന് ഓവർസിയർ ശ്രീ. പ്രജിത് പ്രേംകുമാർ അറിയിച്ചു. ആയത് പരിഗണിച്ച് ശ്രീ. കുഞ്ഞിമുഹമ്മദ് കുറ്റിവളപ്പിൽ എന്നവരുടെ കെട്ടിടം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ വ്യക്തമായ വിശദാംശങ്ങൾ സഹിതം കേരള തീരദേശ പരിപാലന അതോറിറ്റി മുമ്പാകെ സമർപ്പിക്കുന്നതിനും, ഫയൽ നോട്ടിൽ പേരും തസ്തികയും രേഖപ്പെടുത്താത്ത സാഹചര്യത്തിൽ ഫയലിൽ കാലതാമസം വരുത്തിയ ജീവനക്കാരുടെ വിശദാംശങ്ങൾ അറിയാൻ കഴിയാത്തതിനാൽ നഗരസഭാ ഹാജർപുസ്തകം, ജോലി വിഭജന ഉത്തരവ് എന്നിവ പരിശോധിച്ച് ഫയലിലെ കാലതാമസത്തിനുത്തരവാദികളായവരുടെ പേര്, തസ്തിക, പെൻ നമ്പർ, നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനം എന്നീ വിശദാംശങ്ങൾ ലഭ്യമാക്കുന്നതിനും താനൂർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.