LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Smruthi , thoppayil westhill
Brief Description on Grievance:
building number
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2023-12-25 13:33:37
നിലവിലുള്ള കെട്ടിടം കൂട്ടിച്ചേര്‍ക്കുന്നതിന് കോര്‍പ്പറേഷനില്‍ നിന്നും അനുമതി വാങ്ങിയിരുന്നതാണ്. എന്നാല്‍ നിര്‍മ്മാണ ശേഷം കെട്ടിട നികുതി പുതുക്കുന്നതിന് അപേക്ഷ നല്‍കുന്നതിന് അറിവില്ലായ്മ കാരണം കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ കെട്ടിട നികുതി സ്വീകരിക്കുന്നില്ല. നിര്‍മ്മാണം അംഗീകരിച്ച് കെട്ടിട നികുതി ചുമത്തി ലഭിക്കുന്നതിനാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-20 11:33:09
2003 വര്‍ഷത്തില്‍ ഒന്നാം നില നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ശേഷം completion plan / completion certificate സമര്‍പ്പിച്ചിട്ടില്ല. ഇക്കാരണത്താല്‍ കെട്ടിട നികുതി പുനര്‍നിര്‍ണ്ണയ സമയത്ത് കെട്ടിട നമ്പര്‍ അനുവദിച്ചിരുന്നില്ല. സൈറ്റ് പരിശോധിച്ചതില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും പുതിയ ക്രമവല്‍ക്കരണ പ്ലാന്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഒക്യുപെന്‍സി / കെട്ടിട നമ്പര്‍ അനുവദിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ചട്ട പ്രകാരം ക്രമവല്‍ക്കരണ അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-05-26 21:59:02
നിലവിലുള്ള കെട്ടിടത്തിന് മുകളില്‍ കൂടുതല്‍ നിര്‍മ്മാണത്തിന് 2003 ല്‍ അനുമതി വാങ്ങിയിരുന്നെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാക്കി കെട്ടിട നമ്പര്‍ / ഒക്യുപെന്‍സി അനുവദിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല, ആയതിനാല്‍ തന്നെ റിവിഷന്‍ സമയത്ത് പുതിയ കെട്ടിട നമ്പര്‍ അനുവദിച്ചിരുന്നില്ല. അപേക്ഷക നിയമാനുസരണ നടപടികള്‍ സ്വീകരിക്കാതിരുന്നതിനാലാണ് കെട്ടിട നമ്പര്‍ നല്‍കാതിരുന്നതെന്ന് വ്യക്തമാണ്. ആയതിനാല്‍ തന്നെ ക്രമ വല്‍ക്കരണ അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകയ്ക്ക് നിര്‍ദ്ദേശം നല്കി. മറ്റു തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ ക്ലോസ്സ് ചെയ്യുന്നു.