LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Prakash bhavanam Pavumba north Pavumba P.O PIN -690574
Brief Description on Grievance:
സർ, തഴവ പഞ്ചയത്തിൽ ഏഴാം വാർഡിൽ എന്റെ വീടിനോടു ചേർന്ന് ഞാൻ പണിഞ്ഞ കെട്ടിടത്തിന് കെട്ടിട നമ്പറിന് വേണ്ടി 2014-ൽ ഞാൻ അപേക്ഷ നൽകുകയും ആ ഫയൽ പഞ്ചായത്തിൽ നിന്നും നഷ്ടപ്പെടുകയും ചെയ്തു. ഫയൽ നഷ്ട്ടപെട്ട വിവരം എന്നോട് മറച്ചുവെക്കുകയും, 4 വർഷത്തോളം എന്നെ വെറുതെ നടത്തുകയും ചെയ്തു. പിന്നീട് 16-05-2018 ൽ ഞാൻ രണ്ടാമത് 25000 രൂപയോളം ചെലവാക്കി പുതിയ ഫയൽ സബ്മിറ്റ് ചെയുകയും ചെയ്തതാണ്. എന്നാൽ 27-02-2015 ൽ തന്നെ വില്ലജ് onetime tax 46,800 രൂപ വില്ലേജിൽ ഒടുക്കി രസീത് കൈപറ്റിയതും, 31-07-2015 ൽ തൊഴിലാളി ക്ഷേമനിധി സെസ്സ് 24,750 രൂപ ലേബർ ഓഫീസിൽ അടച്ചു രസീത് കൈപറ്റിയതുമാണ്. എന്നാൽ എന്റെ കെട്ടിടത്തിന്റെ ഷെയ്ഡ് ഗ്ലാഡിങ് ചെയ്തതിനാൽ ഫ്രോണ്ടജ് ഷെയ്ഡിന്റെ അളവ് കുറവ് ചെയ്യില്ല എന്ന കാരണത്താൽ നാളിതുവരെ കെട്ടിട നമ്പർ നൽകിയിട്ടില്ല. 30 വർഷ കാലം പ്രവാസി ആയിരുന്ന ഞാൻ കോവിഡ് കാലഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ട് 5 വർഷമായി നാട്ടിൽ നിൽക്കുന്ന എനിക്ക് ഒരു കെട്ടിട നമ്പർ ഇല്ലാത്തതിനാൽ ഒരു സംരംഭം തുടങ്ങാൻ പറ്റാത്ത അവസ്ഥ ആണ്. വൃദ്ധയായ അമ്മയും, ഭാര്യയും, രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണി ആയ എനിക്ക് കെട്ടിട നമ്പർ അനുവദിച്ചു സംരംഭം തുടങ്ങാനുള്ള അവസരം ഒരുക്കി നൽകണമെന്നും എന്റെ പത്തു വർഷമായുള്ള കാത്തിരിപ്പിന് വിരാമം ഉണ്ടാക്കിതരണം എന്നും അദാലത്തു കമ്മിറ്റിയോട് താഴ്മയായി അപേക്ഷിക്കുന്നു. എന്ന് പ്രഭാത്
Receipt Number Received from Local Body: